1 GBP = 103.68
breaking news

ഉ​ന്നാ​വ്​ ബ​ലാ​ത്സം​ഗ​ക്കേ​സ്​ പ്രതിയുടെ ഭാര്യയെ സ്​ഥാനാർഥിയാക്കാനുള്ള തീരുമാനം ബി​.ജെ.പി പിൻവലിച്ചു

ഉ​ന്നാ​വ്​ ബ​ലാ​ത്സം​ഗ​ക്കേ​സ്​ പ്രതിയുടെ ഭാര്യയെ സ്​ഥാനാർഥിയാക്കാനുള്ള തീരുമാനം ബി​.ജെ.പി പിൻവലിച്ചു

ല​ക്​​നോ: ഉ​ന്നാ​വ്​ ബ​ലാ​ത്സം​ഗ​ക്കേ​സി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട മു​ൻ എം.​എ​ൽ.​എ കു​ൽ​ദീ​പ്​ സി​ങ്​ സെ​ൻ​ഗാ​റി​‍െൻറ ഭാ​ര്യ​യെ യു.​പി പ​ഞ്ചാ​യ​ത്ത്​ തെ​ര​​ഞ്ഞെ​ടു​പ്പി​ൽ ​സ്ഥാ​നാ​ർ​ഥി​യാ​ക്കാ​നു​ള്ള തീ​രു​മാ​നം ബി.​ജെ.​പി പി​ൻ​വ​ലി​ച്ചു. ഫ​തേ​പൂ​ർ ചൗ​രാ​സി​യി​ലെ 22ാം വാ​ർ​ഡി​ൽ​നി​ന്ന് ജി​ല്ല പ​ഞ്ചാ​യ​ത്തി​ലേ​ക്ക്​ സം​ഗീ​ത സെ​ൻ​ഗാ​റി​​നെ മ​ത്സ​രി​പ്പി​ക്കാ​നാ​യി​രു​ന്നു പാ​ർ​ട്ടി നീ​ക്കം.

എ​ന്നാ​ൽ, അ​വ​രെ പി​ൻ​വ​ലി​ക്കു​ന്ന​താ​യി സം​സ്ഥാ​ന ബി.​ജെ.​പി പ്ര​സി​ഡ​ൻ​റ്​ സ്വ​ത​ന്ത്ര ദേ​വ്​ സി​ങ്ങാ​ണ്​ അ​റി​യി​ച്ച​ത്. ഇ​വ​രു​ടെ പേ​ര​ട​ങ്ങി​യ പ​ട്ടി​ക പു​റ​ത്തു​വി​ട്ട​​പ്പോ​ൾ​ത​ന്നെ വി​വാ​ദ​മാ​യി​രു​ന്നു. ഏ​പ്രി​ൽ 26നാ​ണ്​ ഉ​ന്നാ​വി​ൽ തെ​ര​ഞ്ഞെ​ടു​പ്പ്. 

പ്രാ​യ​പൂ​ർ​ത്തി​യാ​വാ​ത്ത പെ​ൺ​കു​ട്ടി​യെ ബ​ലാ​ത്സം​ഗം ചെ​യ്​​ത കേ​സി​ൽ 2019 ഡി​സം​ബ​ർ 20ന്​ ​ഡ​ൽ​ഹി കോ​ട​തി കു​ൽ​ദീ​പ്​ സെ​ൻ​ഗാ​റി​​നെ ജീ​വ​പ​ര്യ​ന്തം ത​ട​വി​ന്​ ശി​ക്ഷി​ച്ചി​രു​ന്നു. കു​റ്റ​ക്കാ​ര​നെ​ന്ന്​ തെ​ളി​ഞ്ഞ​തോ​ടെ സെ​ൻ​ഗാ​റി​െൻറ എം.​എ​ൽ.​എ സ്ഥാ​നം റ​ദ്ദാ​ക്കി. നേ​ര​ത്തെ ജി​ല്ല പ​ഞ്ചാ​യ​ത്ത്​ അ​ധ്യ​ക്ഷ​യാ​യി​രു​ന്നു സം​ഗീ​ത സെ​ൻ​ഗാ​ർ.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more