1 GBP = 104.18

കേരളത്തിലെ പ്രളയദുരിതത്തിലകപ്പെട്ട മികച്ച വിദ്യാർത്ഥികൾക്ക് ഉന്നതപഠനത്തിന് അവസരമൊരുക്കി യൂണിവേഴ്‌സിറ്റി ഓഫ് ഗ്ലാസ്ഗോ; മികച്ച നാല് വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പോടു കൂടി യുകെയിലെത്താം

കേരളത്തിലെ പ്രളയദുരിതത്തിലകപ്പെട്ട മികച്ച വിദ്യാർത്ഥികൾക്ക് ഉന്നതപഠനത്തിന് അവസരമൊരുക്കി യൂണിവേഴ്‌സിറ്റി ഓഫ് ഗ്ലാസ്ഗോ; മികച്ച നാല് വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പോടു കൂടി യുകെയിലെത്താം

ലണ്ടൻ: പ്രളയദുരിതത്തിലകപ്പെട്ട കേരളത്തിന് ലോക പ്രവാസി മലയാളികളിൽ നിന്ന് ലഭിക്കുന്ന പിന്തുണ ഏറെ വലുതാണ്. എന്നാൽ പ്രവാസി മലയാളികൾ ജോലി ചെയ്യുന്ന വിവിധ രാജ്യങ്ങളിലെ സ്ഥാപനങ്ങളും കേരളത്തിന് നൽകി വരുന്ന വിലമതിക്കാനാവാത്തതാണ്. ബ്രിട്ടനിലെ യൂണിവേഴ്‌സിറ്റി ഓഫ് ഗ്ലാസ്ഗോ പ്രളയദുരിതമനുഭവിച്ച മലയാളി വിദ്യാർത്ഥികൾക്ക് ഉന്നത പഠനത്തിന് അവസരമൊരുക്കുകയാണ്. നാല് മലയാളി വിദ്യാർത്ഥികൾക്കാണ് ഗ്ലാസ്‌ഗോ യൂണിവേഴ്‌സിറ്റി ഉന്നത പഠനത്തിന് സ്കോളർഷിപ്പോടെ അവസരമൊരുക്കുന്നത്.

യൂണിവേഴ്‌സിറ്റി ഓഫ് ഗ്ലാസ്ഗോക്ക് കീഴിലുള്ള കോളേജുകളിൽ നിന്ന് ഒരു വർഷത്തെ ബിരുദാനന്തര കോഴ്സ് പൂർത്തിയാക്കുന്നതിനുള്ള അവസരമാണ് ഒരുക്കിയിട്ടുള്ളത്. 2019 മുതൽ 2020 വരെ ഒരു വർഷ ബിരുദാനന്തര പഠനമാണ് സ്കോളർഷിപ്പോടെ ഒരുക്കിയിട്ടുള്ളത്. കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികൾക്കാണ് സ്‌കോളർഷിപ്പ് ലഭ്യമാക്കിയിട്ടുള്ളത്. മികച്ച വിദ്യാർഥികൾ 2019 മാർച്ച് മുപ്പതിന് മുൻപ് അപേക്ഷ സമർപ്പിക്കണം.

അപേക്ഷ സമർപ്പിക്കുന്നതിനും വിശദ വിവരങ്ങൾക്കും ഈ ലിങ്കിൽ ക്ലിക്ക് ചെയ്യാവുന്നതാണ്

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more