1 GBP =
breaking news

“എൻ എച് എസ ഉം നഴ്സിംഗ് ഹോമുകളും നടത്തുന്ന ക്‌ളാസ്സുകൾക്ക് പോയിട്ടുള്ളവരാണ് ഞങ്ങൾ. ഇന്നത്തെ ദിവസം പ്രയോജനപ്പെട്ടു” സൗത്ത് വെസ്റ്റ് റീജിയൻ യുക്മ നഴ്സസ് ഫോറം കോൺഫ്രൻസ് വൻ വിജയം. ഓർഗനൈസിംഗ് കമ്മറ്റിക്ക് പങ്കെടുത്തവരുടെ അഭിനന്ദന പ്രവാഹം. വൺ ടുഗതർ ഇമ്പാക്ട് അവാർഡ് ജേതാവ് മിനിജ ജോസഫിനെ യു എൻ എഫ് ആദരിച്ചു.

“എൻ എച് എസ ഉം നഴ്സിംഗ് ഹോമുകളും നടത്തുന്ന ക്‌ളാസ്സുകൾക്ക് പോയിട്ടുള്ളവരാണ് ഞങ്ങൾ. ഇന്നത്തെ ദിവസം പ്രയോജനപ്പെട്ടു”  സൗത്ത് വെസ്റ്റ് റീജിയൻ യുക്മ നഴ്സസ് ഫോറം കോൺഫ്രൻസ് വൻ വിജയം.  ഓർഗനൈസിംഗ് കമ്മറ്റിക്ക് പങ്കെടുത്തവരുടെ അഭിനന്ദന  പ്രവാഹം.  വൺ ടുഗതർ ഇമ്പാക്ട് അവാർഡ് ജേതാവ് മിനിജ ജോസഫിനെ  യു എൻ എഫ്  ആദരിച്ചു.

വർഗീസ് ഡാനിയേൽ (പി ആർ ഓ , യുക്മ)

യുക്മ നഴ്‌സസ് ഫോറത്തിന്റെ (യു എന്‍ എഫ്) ആഭിമുഖ്യത്തിൽ ശനിയാഴ്‌ച ഓക്സ്ഫോർഡ് ഷെയറിൽ നടത്തിയ സൗത്ത് വെസ്റ്റ് റീജിയൻ പഠന ക്ലാസ്സ് ശ്രദ്ധേയമായി.

പ്രവര്‍ത്തന മേഖലയിലെ ഉന്നമനത്തിനു ഉപകരിക്കുന്ന വിവിധങ്ങളായ പഠന ക്ളാസുകളും നഴ്‌സിംഗ് ജോലിയില്‍ നേരിടുന്ന നിരവധിയായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുവാന്‍ ഉപകരിക്കുന്ന വിദഗ്ധ ഉപദേശങ്ങളും ഉള്‍പ്പെയുള്ള വിഷയങ്ങളിൽ യുകെയിലെ നഴ്സിംഗ് മേഖലയിൽ പ്രവർത്തിക്കുന്ന പ്രഗത്ഭരായ വ്യക്തികൾ ക്ളാസുകൾ എടുത്തു.
അൻപതിലേറെ അംഗങ്ങൾ പങ്കെടുത്ത പഠന ക്‌ളാസിൽ നഴ്സിംഗ് മേഖലയിലെ നിയമ പ്രശ്നങ്ങൾ, പ്രൊഫഷണൽ നെറ്റ് വർക്കിംഗ്, ഷെയേർഡ് നോളഡ്ജ്, , തൊഴിൽ മേഖലയിലെ പ്രശ്നങ്ങളെപ്പറ്റിയുള്ള പരിജ്ഞാനം, തൊഴില്‍ മേഖലയിലെ നേതൃത്വവും ഉന്നമനവും, ഇന്റര്‍വ്യൂ സ്‌കില്‍സ് മുതലായ വിഷയങ്ങള്‍ ആയിരുന്നു ഉള്‍പ്പെടുത്തിയിരുന്നത്.

 

 

നാലു മണിക്കൂര്‍ സി പി ഡി പോയിന്റ് നല്‍കിയ പഠന ശിബിരം മലയാളീ നഴ്‌സുമാർക്ക് ഉപകാരപ്പെടുന്ന രീതിയിലായിരുന്നു തയ്യാറാക്കിയത്. പങ്കെടുത്തവരുടെ അഭിപ്രായങ്ങളിൽ ഇനിയും ഇതുപോലെയുള്ള ക്‌ളാസ്സുകൾ ക്രമീകരിക്കണമെന്നും ഇത് കൂടുതൽ പേരിലേക്ക് എത്തിക്കണം എന്നും പറഞ്ഞു.

“ഇന്നത്തെ ദിവസം എന്റെ നഴ്സിംഗ് ജീവിതത്തിൽ പ്രത്യേകതയുള്ളതാണ്. പ്രഗത്ഭരായ ആളുകളുടെ പരിചയത്തിൽ നിന്നും ലഭിച്ച വിലയേറിയ അറിവുകൾ എനിക്ക് ഒരു പുതിയ അനുഭവമായിരുന്നു. ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവർക്കു അഭിനന്ദനങ്ങൾ” ക്‌ളാസിൽ പങ്കെടുത്ത സോജിത എഡിസന്റെയും ശ്രീമതി ലക്ഷ്മിയുടെയും വാക്കുകൾ ഇങ്ങനെയായിരുന്നു.
അരുൺ മനോരമ യുടെ അഭിപ്രായത്തിൽ ” നല്ല രീതിയിൽ ക്രമീകരിച്ച ക്‌ളാസ്സുകൾ വളരെ പ്രയോജനപ്പെട്ടു”
എൻ എച് എസ ഉം നഴ്സിംഗ് ഹോമുകളും നടത്തുന്ന ക്‌ളാസ്സുകൾക്ക് പോയിട്ടുള്ളവരാണ് ഞങ്ങൾ. എന്നാൽ മലയാളികളായ നേഴ്സ്മാരുടെ പ്രശ്നങ്ങൾ മനസ്സിലാക്കി അവയ്ക്കു പരിഹാരം കാണാനും മേലിൽ അബദ്ധങ്ങൾ ഉണ്ടാകാതിരിക്കാനും ഉതകുന്ന വിധത്തിലും പ്രമോഷനുകൾ ലഭിക്കുന്നതിനാവശ്യമായ കാര്യങ്ങൾ മനസ്സിലാക്കാനും ഇന്നത്തെ ദിവസം പ്രയോജനപ്പെട്ടു എന്ന് പേരുവെളിപ്പെടുത്തുവാനാഗ്രഹിക്കാത്ത ചിലർ അഭിപ്രായപ്പെട്ടു.

നഴ്‌സിംഗ് മേഖലയില്‍ നാല്‍പ്പതു വര്‍ഷത്തെ പ്രവര്‍ത്തനത്തിന് ശേഷം ഇപ്പോള്‍ നഴ്‌സിംഗ് പ്രാക്ടീസ് അഡൈ്വസറി ബോര്‍ഡ് മെമ്പറും ക്ലിനിക്കല്‍ ഇന്‍സിഡന്റ് ഇന്‍വെസ്‌റിഗേറ്ററും ഇന്‍ഡിപെന്‍ഡന്റ് ട്രെയ്നറുമായ എവ്‌ലീ ബ്രൈറ്റന്‍ ആന്‍ഡ് ഹോവ് ലെ എന്‍ എഛ് എസ്സില്‍ ക്ലിനിക്കല്‍ ക്വാളിറ്റി ഹെഡ് ആയിരുന്നു. കുട്ടികളുടേയും മുതിർന്നവരുടെയും സേഫ് ഗാർഡിങ്ങിൽ പ്രശസ്തയായ മെർലിൻ എവ്‌ലി, ലണ്ടന്‍ കിങ്സ് ഹോസ്പിറ്റലിലെ തീയേറ്റര്‍ മേട്രനും ദേശീയ തലത്തിലും അന്തര്‍ ദേശീയ തലത്തിലും ക്ലിനിക്കല്‍ മേഖലയുടെപുരോഗതിക്ക് ഉപകരിക്കുന്ന വിവിധങ്ങളായ പദ്ധതികള്‍ക്കു നേതൃത്വം കൊടുത്തിട്ടുള്ളതുമായ മിനിജ ജോസഫ്, ഈസ്റ്റ് ആൻഡ് നോർത്ത് ഹേർട്ഫോർഷെയർ ട്രസ്റ്റ് ഹോസ്പിറ്റലിലെ മേട്രനും ജോലിചെയ്യുന്ന ശ്രീമതി ദീപ എൽഡർലി കെയർ, ഫ്രെയൽറ്റി സർവീസ്,ഡിമെൻഷ്യ ആൻഡ് പാർക്കിൻസൺസ് സ്പെഷ്യലിറ്റി സർവീസ് എന്നീ മേഖലയിൽ നിരവധിവർഷത്തെ പ്രവർത്തന പരിചയം ഉള്ള ദീപ ഓസ്റ്റിൻ, യു എന്‍ എഫ് ന്റെ സ്ഥാപക നേതാക്കളിലൊരാളും മുന്‍ ലീഗല്‍ അഡൈ്വസറും ഏഷ്യന്‍ സെന്റര്‍ ഓഫ് എക്‌സലന്‌സ് ന്റെ ചെയര്‍മായ ശ്രീ തമ്പി ജോസ് എന്നിവരാണ് ക്‌ളാസ്സുകൾ നയിച്ചത്.

സര്‍ജിക്കല്‍ കെയറിലെ മികച്ച പരിപാലനത്തിനും അതിലുപരി ഇന്‍ഫെക്ഷനുകളെ അകറ്റി നിര്‍ത്തുതിനും വേണ്ടി മികച്ച സേവനങ്ങള്‍ നടത്തു നഴ്സുമാര്‍ക്കായ് നല്‍കിവരുന്ന 2017 ലെ വണ്‍ ടുഗതര്‍ ഇംപാക്ട് അവാര്‍ഡിന് അർഹയായ മിനിജ ജോസഫിനെ യു എൻ എഫ് ആദരിച്ചു. യുക്മ റീജിയണൽ പ്രസിഡന്റ് വർഗീസ് ചെറിയാൻ ഉപഹാരം കൈമാറി. ഇതാദ്യമായാണ് ഈ സേവനങ്ങള്‍ക്കായി ഒരു അവാര്‍ഡ് യുകെയില്‍ നല്‍കുന്നത്. ഇന്‍ഫെക്ഷന്‍ പ്രിവെന്‍ഷന്‍ സൊസൈറ്റി, റോയല്‍ കോളേജ് ഓഫ് നഴ്സിങ്ങ്, അസ്സോസിയേഷന്‍ ഓഫ് പിരിയൊപെറേറ്റീവ് പ്രാക്ടീസ്, കോളേജ് ഓഫ് ഓപ്പറേറ്റിങ്ങ് തിയേറ്റര്‍ പ്രാക്ടീസ്, 3എം എന്നീ സംഘടനകള്‍ ഒരുമിച്ചു നല്‍കിയ ആദ്യ അവാർഡ് ഒരു മലയാളിയെ തേടിയെത്തിയതിൽ നമുക്കെല്ലാവർക്കും അഭിമാനിക്കാവുന്നതാണ്.

2008 മുതല്‍ 2015 വരെ ലണ്ടനിലെ കിങ്‌സ് ആശുപത്രിയില്‍ തിയേറ്റര്‍ നഴ്സിങ്ങില്‍ നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് മിനിജയെ അവാര്‍ഡിനായി തിരഞ്ഞെടുത്തത്. ഹൃദയ ശസ്ത്രക്രിയ തിയേറ്ററുകളിലെ ഇന്‍ഫെക്ഷനുകള്‍ ഒഴിവാക്കുവാന്‍ മിനിജ നടത്തിയ വിജയകരമായ ശ്രമങ്ങളെ അവാര്‍ഡ് കമ്മിറ്റി പ്രത്യേകം അനുമോദിച്ചിരുന്നു . ഇവ രാജ്യത്തിനു മാത്രമല്ല, രാജ്യത്തിനു പുറത്തും ഹൃദയ ശസ്ത്രക്രിയ രംഗത്ത് പിന്തുടരപ്പെടും. ബിര്‍മിംഹാമില്‍ നടന്ന വണ്‍ ടുഗതര്‍ എക്സ്പെര്‍ട്ട് കോണ്‍ഫറന്‍സിന്‍റെ നാലാമത് വാര്‍ഷിക സമ്മേളനത്തില്‍വച്ച് നവംബര്‍ 23 നായിരുന്നു മിനിജ അവാര്‍ഡ് ഏറ്റുവാങ്ങിയത് . അന്ന് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുമെത്തിയ സര്‍ജിക്കല്‍ രംഗത്തെ മുന്നൂറോളം അതിവിദഗ്ദ്ധരും ക്ഷണിക്കപ്പെട്ട അതിഥികളും മാത്രമാണ് ചടങ്ങില്‍ സംബന്ധിച്ചത്.

യു എൻ എഫ് നാഷണൽ പ്രസിഡന്റ് ശ്രീമതി ബിന്നി മനോജിന്റെ അദ്ധ്യക്ഷതയിൽ രാവിലെ പതിനൊന്നരക്ക് ആരംഭിച്ച കോൺഫ്രൻസിന്റെ ഉൽഘാടന സമ്മേളനം യൂ എൻ എഫ് നാഷണൽ കോർഡിനേറ്ററും യുക്മ നാഷണൽ ജോയിന്റ് സെക്രട്ടറിയുമായ ശ്രീമതി സിന്ധു ഉണ്ണി ഉൽഘാടനം ചെയ്തു. യുക്മ റീജിയണൽ പ്രസിഡന്റ് ശ്രീ വർഗ്ഗീസ് ചെറിയാൻ, നാഷണൽ കമ്മറ്റിയംഗം ശ്രീ ടിറ്റോ, എന്നിവർ ആശംസകൾ അറിയിച്ചു.യു എൻ എഫ് റീജിയണൽ ഓർഗനൈസിംഗ് പ്രസിഡന്റ് ശ്രീമതി ബെറ്റി തോമസ് സ്വാഗതവും യു എൻ എഫ് നാഷണൽ വൈസ് പ്രസിഡന്റും റീജിയണൽ കോർഡിനേറ്ററുമായ ജോജി സെബാസ്റ്റിയൻ നന്ദിയും പ്രകാശിപ്പിച്ചു. യു എൻ എഫ് നാഷണൽ ട്രഷറർ ദേവലാൽ സഹദേവൻ, യുക്മ നാഷണൽ ജോയിന്റ് സെക്രട്ടറി ഓസ്റ്റിൻ അഗസ്റ്റിൻ, യുക്മ നാഷണൽ കമ്മറ്റിയംഗം ഡോ.ബിജു പെരിങ്ങത്തറ, യു എൻ എഫ് അഡ്വൈസർ എബ്രഹാം ജോസ്, യുക്മ മുൻ നാഷണൽ സെക്രട്ടറി സജീഷ് ടോം, യു എൻ എഫ് റീജിയണൽ ഓർഗനൈസിംഗ് സെക്രട്ടറി ശ്രീമതി ലൗലീ മാത്യു എന്നിവർ സന്നിഹിതരായിരുന്നു.

ഐ ഡി മെഡിക്കൽസ് പ്രധാന സ്പോൺസർ ആയ പഠന ശിബിരത്തിൽ മിഡ് ലാൻഡ്‌സ് ഫിനാൻഷ്യൽ സർവീസ്,സെന്റ് ജോൺസ് ട്രാവൽസ് എന്നിവരുടെയും സഹായ ഹസ്തം ഉണ്ടായിരുന്നു. പരിപാടിയുടെ വിജയത്തിനായി പ്രവർത്തിച്ച എല്ലാവരെയും യുക്മ നാഷണൽ കമ്മറ്റി പ്രത്യേകമായി അഭിനന്ദിച്ചു.

കൂടുതൽ ഫോട്ടോകൾ കാണുവാൻ ഇവിടെ ക്ലിക് ചെയ്യുക

Post Your Comments Here ( Click here for malayalam )

Press Esc to close
show more