1 GBP = 103.99

ഇസ്രയേൽ വിരുദ്ധ നിലപാടിൽ പ്രതിഷേധിച്ച് അമേരിക്ക യുനസ്കോയിൽ നിന്ന് പിൻമാറുന്നു

ഇസ്രയേൽ വിരുദ്ധ നിലപാടിൽ പ്രതിഷേധിച്ച് അമേരിക്ക യുനസ്കോയിൽ നിന്ന് പിൻമാറുന്നു

വാഷിംഗ്ടൺ: ഐക്യരാഷ്ട്ര സംഘടനയുടെ സാംസ്‌കാരിക വിഭാഗമായ യുനെസ്കോയിൽ (യുണൈറ്റഡ് നേഷൻസ് എജ്യുക്കേഷനൽ, സയന്റിഫിക് ആൻഡ് കൾചറൽ ഓർഗനൈസേഷൻ) നിന്ന് അമേരിക്ക് പിൻമാറി. സംഘടന ഇസ്രയേൽ വിരുദ്ധ നിലപാട് സ്വീകരിക്കുന്നുവെന്ന് ആരോപിച്ചണ് പിന്മാറ്റം. യു.എസ് വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

യുനെസ്കോയുടെ 58 അംഗ എക്‌സിക്യൂട്ടിവ് ബോർഡ് പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കാനായി വെള്ളിയാഴ്ച യോഗം ചേരാനിരിക്കെയാണ് യു.എസിന്റെ പിൻമാറ്റമെന്നതും ശ്രദ്ധേയമാണ്. യുനസ്കോയ്ക്ക് സാമ്പത്തിക സഹായം നൽകുന്നത് 2011ൽ അമേരിക്ക നിർത്തിയിരുന്നു. പാലസ്‌തീൻ അതോറിറ്റിക്ക് അനുകൂലമായ വോട്ടെടുപ്പ് നടന്നതിനെ തുടർന്നായിരുന്നു അമേരിക്ക സാമ്പത്തിക സഹായം പിൻവലിച്ചത്.

ഇസ്രയേൽ നേതാക്കൾക്കെതിരായ പ്രമേയത്തെ തുടർന്ന് യുനസ്‌കോയിൽ നിന്ന് ഇസ്രേയേലിന്റെ പ്രതിനിധിയെ പിൻവലിച്ചിരുന്നു. അതേസമയം, യുനെസ്കോയിൽ നിന്നുള്ള യു.എസിന്റെ പിൻമാറ്റത്തിൽ ഖേദം പ്രകടിപ്പിച്ച സംഘടനയുടെ അദ്ധ്യക്ഷയായ ഐറീന ബൊക്കോവ രംഗത്തെത്തി. സംഘടനയുടെ ‘ബഹുമുഖ’ പ്രതിച്ഛായയ്‌ക്ക് യു‌എസിന്റെ പിൻമാറ്റം മങ്ങലേൽപ്പിക്കുമെന്ന് അവർ ചൂണ്ടിക്കാട്ടി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more