1 GBP = 104.13

വാഹനമോടിക്കുന്നവർ ശ്രദ്ധിക്കുക, വൈഡ് ആംഗിൾ ക്യാമറകൾ ഉൾപ്പെടെ സർവ്വ സന്നാഹങ്ങളുമായി പോലീസ് ലോറികൾ നിരത്തുകളിലുണ്ട്

വാഹനമോടിക്കുന്നവർ ശ്രദ്ധിക്കുക, വൈഡ് ആംഗിൾ ക്യാമറകൾ ഉൾപ്പെടെ സർവ്വ സന്നാഹങ്ങളുമായി പോലീസ് ലോറികൾ നിരത്തുകളിലുണ്ട്

ലണ്ടൻഃ വാഹനമോടിക്കുന്നവർ കൂടുതൽ കരുതലെടുക്കുന്നത് നല്ലതാണ്. പ്രത്യേകിച്ച് വാഹനങ്ങളുടെ വേഗത, സീറ്റ് ബെൽറ്റ്, മൊബൈൽ ഫോൺ ഉപയോഗം തുടങ്ങിയവയിൽ നിയമലംഘനം നടത്തിയാൽ പിടിവീഴുമെന്ന് ഉറപ്പാണ്. മോട്ടോർവേകളിലും മെയിൻ റോഡുകളിലുമാണ് പോലീസ് റോഡ് സുരക്ഷാ വിഭാഗത്തിന്റെ ലോറികൾ പെട്രോൾ നടത്തുന്നത്. വൈഡ് ആംഗിൾ ക്യാമറകൾ ഘടിപ്പിച്ചിട്ടുള്ള ലോറികളിൽ സർവ്വ സന്നാഹങ്ങളുമുണ്ട്. ആരും അറിയപ്പെടാത്ത തരത്തിലാണ് ഇവയുടെ പ്രവർത്തനം.

റോഡ് സുരക്ഷ കൂടുതൽ ഫലപ്രദമാക്കുന്നതിന്റെ ഭാഗമായി ഹൈവേ റോഡ് സേഫ്റ്റി അതോറിറ്റി പുതിയ മൂന്ന് എച്ച് ജി വി വാഹനങ്ങൾ കൂടി നിരത്തിലിറക്കും. ലോറികളിലെ ക്യാമറകളിൽ കുടുങ്ങുന്ന നിയമലംഘനങ്ങൾ തെളിവായെടുത്ത് വാഹനങ്ങളെ പിടികൂടും. വൈഡ് ആംഗിൾ ക്യാമറകളും ഫ്ലാഷിങ് ലൈറ്റുകളും സ്പീഡ് ലിമിറ്റുകളും ഘടിപ്പിച്ചാണ് ലോറികൾ നിരത്തിലിറങ്ങുക. പരീക്ഷണ ഓട്ടത്തിൽ ഏകദേശം നാലായിരത്തോളം നിയമലംഘനങ്ങൾ കണ്ടെത്തിയതായി ഹൈവേ ഇംഗ്ലണ്ട് റോഡ് സേഫ്റ്റി മേധാവി റിച്ചാർഡ് ലിയോണാർഡ് പറയുന്നു. ഭൂരിപക്ഷം ഡ്രൈവർമാരും നിരത്തുകളിൽ പൊതുവേ നല്ല രീതിയിലാണ് പെരുമാറുന്നതെന്നും എന്നാൽ ചെറിയൊരു ശതമാനം ഇതിനൊരു അപവാദം മാത്രമല്ല, മറ്റുള്ളവർക്ക് ബുദ്ധിമുട്ടും ഉണ്ടാക്കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. വാഹനമോടിക്കുമ്പോൾ ഭക്ഷണം കഴിക്കുക, കാൽ മുട്ട് കൊണ്ട് സ്റ്റീയറിങ് വീൽ നിയന്ത്രിക്കുക, മൊബൈൽ ഫോൺ ഉപയോഗിക്കുക തുടങ്ങി പലതും ക്യാമറകളിൽ പരീക്ഷണയോട്ടത്തിൽ കണ്ടെത്തിയിട്ടുണ്ട്.

2015 ഏപ്രിൽ മുതൽ റോഡ് സേഫ്റ്റി എച്ച് ജി വി ക്യാബ് പ്രവർത്തിക്കുന്നുണ്ട്. ഏകദേശം ഇരുപത്തിയെട്ടോളം പോലീസ് ഫോഴ്‌സുകൾ പദ്ധതിനടപ്പാക്കി പ്രവർത്തിക്കുന്നുണ്ട്. ആദ്യ രണ്ടു വര്ഷം കൊണ്ട് 5039 നിയമലംഘനങ്ങൾ കണ്ടെത്തി പിഴയീടാക്കിയതായി കണക്കുകൾ സൂചിപ്പിക്കുന്നു. ഇതിന്റെ മൂന്നിൽ രണ്ടു നിയമലംഘനങ്ങളും മൊബൈൽ ഫോൺ ഉപയോഗിച്ചതുമായി ബന്ധപ്പെട്ടാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more