1 GBP = 104.02

ഐ പി ൽ താരലേലം പുരോഗമിക്കുന്നു; വിലകൂടിയ ഇന്ത്യൻ താരമായി ഉനദ്ഘട്ട്; സഞ്ജു വി സാംസണെ രാജസ്ഥാൻ റോയൽസ് സ്വന്തമാക്കിയത് എട്ടു കോടിക്ക്

ഐ പി ൽ താരലേലം പുരോഗമിക്കുന്നു; വിലകൂടിയ ഇന്ത്യൻ താരമായി ഉനദ്ഘട്ട്; സഞ്ജു വി സാംസണെ രാജസ്ഥാൻ റോയൽസ് സ്വന്തമാക്കിയത് എട്ടു കോടിക്ക്

ബെഗ്‌ളൂരു: ഐപിഎല്‍ താരലേലം രണ്ടാംദിനവും തുടരുമ്പോള്‍ ഇന്ത്യന്‍ താരമായ ഉനദ്ഘട്ട് രാജസ്ഥാന്‍ റോയല്‍സിന് സ്വന്തം. 11.5 കോടി രൂപയ്ക്കാണ് ഇന്ത്യന്‍ താരത്തെ രാജസ്ഥാന്‍ ടീമില്‍ നിലനിര്‍ത്തിയത്. ഇതോടെ ഏറ്റവും വിലയേറിയ ഇന്ത്യന്‍ കളിക്കാരനായി മാറിയിരിക്കുകയാണ് സൗരാഷ്ട്രയുടെ താരം. കഴിഞ്ഞ സീസണില്‍ പൂനെ സൂപ്പര്‍ ജയന്റ്‌സിന്റെ താരമായിരുന്നു ഉനദ്ഘട്ട്.

ഷഹബാസ് നദീമിനെ 3.2 കോടി രൂപയ്ക്ക് ഡല്‍ഹി സ്വന്തമാക്കിയപ്പോള്‍ കര്‍ണാടകക്കാരനായ ഗൗതം കൃഷ്ണപ്പയെ 6.2 കോടി രൂപയ്ക്ക് രാജസ്ഥാന്‍ റോയല്‍സും സ്വന്തമാക്കി. ഐപിഎല്‍ ലേലത്തിന്റെ രണ്ടാം ദിനത്തില്‍ രാജസ്ഥാനും ബാംഗ്ലൂരും ശ്രദ്ധ ചെലുത്തിയത് കൃണാല്‍ പാണ്ഡ്യയില്‍. കഴിഞ്ഞ സീസണില്‍ മുംബൈക്ക് വേണ്ടി മികച്ച ഓള്‍ റൗണ്ടര്‍ പ്രകടനം നടത്തിയ കൃണാല്‍ പാണ്ഡ്യയെ മുംബൈതന്നെ സ്വന്തമാക്കി. സണ്‍റൈസേഴ്‌സ് ഹൈദരാബാദും താരത്തിന് വേണ്ടി ലേലം ഉയര്‍ന്ന തുകയില്‍ എത്തിച്ചപ്പോള്‍ മുംബൈ ഇന്ത്യന്‍സ് റൈറ്റ് ടു മാച്ച് കാര്‍ഡ് വഴി താരത്തെ നിലനിര്‍ത്തുകയായിരുന്നു. 40 ലക്ഷം രൂപയില്‍ തുടങ്ങിയ ലേലം 8.8 കോടിയിലാണ് അവസാനിച്ചത്.

താരലേലത്തില്‍ 8 കോടിയോടെയാണ് സഞ്ജു വി സാംസണ്‍ തെരഞ്ഞെടുക്കപ്പെട്ടത്. സഞ്ജുവിനെ രാജസ്ഥാന്‍ റോയല്‍സാണ് സ്വന്തമാക്കിയിരിക്കുന്നത്. സഞ്ജുവിന്റെ അടിസ്ഥാന വില ഒരു കോടിയായിരുന്നു. മലയാളി താരം കരുണ്‍ നായരെ 5.6 കോടിയ്ക്ക് കിംഗ്‌സ് ഇലവന്‍ പഞ്ചാബ് സ്വന്തമാക്കി.

ഇന്ത്യന്‍ താരമായിരുന്ന മനോജ് തിവാരിയെ കിഗ്‌സ് ഇലവന്‍ പഞ്ചാബ് സ്വന്തമാക്കി. 3.2 കോടി രൂപ മടക്കി തമിഴ്‌നാട്ടുകാരനായ വാഷിങ്ടണ്‍ സുന്ദറിന് ബാംഗ്ലൂര്‍ മുടക്കിയത്.

കര്‍ണാടകയുടെ ഓള്‍റൗണ്ടര്‍ ക്രിഷ്ണ ഗൗതമിനെ രാജസ്ഥാന്‍ റോയല്‍സ് 62 കോടിക്ക് സ്വന്തമാക്കി. മുന്‍ മുംബൈ ഇന്ത്യന്‍സ് താരമായിരുന്ന ഗൗതം രഞ്ജിയിലും ആഭ്യന്തര മത്സരങ്ങളിലും മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. 12.5 കോടിയ്ക്കാണ് രാജസ്ഥാന്‍ റോയല്‍സ് ബെന്‍ സ്‌റ്റോക്കിനെ സ്വന്തമാക്കിയത്. 12 കോടി വരെ കിംഗ്‌സ് ഇലവന്‍ പഞ്ചാബാണ് താരത്തിന്റെ ലേലത്തുക ഉയര്‍ത്തിയത്. എന്നാല്‍ രാജസ്ഥാന്‍ ലേലത്തില്‍ വന്നതോടെ ഇവര്‍ പിന്മാറി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more