1 GBP = 103.95
breaking news

നേഴ്‌സുമാരുടെ സമരം; വേതനവര്‍ദ്ധനയും ആനുകൂല്യങ്ങളും 10 ന് ചേരുന്ന യോഗത്തില്‍ ഉറപ്പാക്കുമെന്ന് മന്ത്രി ടി പി രാമകൃഷ്ണന്‍

നേഴ്‌സുമാരുടെ സമരം; വേതനവര്‍ദ്ധനയും  ആനുകൂല്യങ്ങളും 10 ന് ചേരുന്ന യോഗത്തില്‍ ഉറപ്പാക്കുമെന്ന് മന്ത്രി ടി പി രാമകൃഷ്ണന്‍

തിരുവനന്തപുരം: സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരടക്കമുള്ള ജീവനക്കാരുടെ വേതന വര്‍ദ്ധനവിലും മറ്റ് കാര്യങ്ങളിലും ഈ മാസം 10 ന് ചേരുന്ന യോഗത്തില്‍ ഒത്തുതീര്‍പ്പാവുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി ടി.പി.രാമകൃഷ്ണന്‍ വ്യക്തമാക്കി.

സമരരംഗത്തുള്ള ഇന്ത്യന്‍ നഴ്‌സസ് യൂണിയന്‍,യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ എന്നീ സംഘടനകളുടെ പ്രതിനിധികളുമായി ഇന്നലെ മന്ത്രി കൂടിക്കാഴ്ച നടത്തി. 10ാം തീയതി പരിഹാരമായില്ലെങ്കില്‍ 11 ന് സെക്രട്ടേറിയറ്റ് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിക്കുമെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.

സി.ഐ.ടി.യു വിഭാഗം ജീവനക്കാരുടെ പ്രതിനിധികളുമായി ഇന്നുംഐ.എന്‍.ടി.യു.സി , എ.ഐ.ടി.യു.സി പ്രതിനിധികളുമായി നാളെയും (ജൂലായ് 6) മന്ത്രി കൂടിക്കാഴ്ച നടത്തും. ആശുപത്രി ഉടമകളുടെ സംഘടനാ പ്രതിനിധികളുമായും നാളെ വൈകിട്ട് കൂടിക്കാഴ്ചയുണ്ട്. അതില്‍ ഉരുത്തിരിയുന്ന കാര്യങ്ങള്‍ മന്ത്രി സര്‍ക്കാരിനെ ധരിപ്പിക്കും. ഇതിന്റെ പശ്ചാത്തലത്തിലാവും 10ാം തീയതിയിലെ ചര്‍ച്ച.

വേതന വര്‍ദ്ധന സംബന്ധി ച്ച നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ വ്യവസായബന്ധ സമിതി 10 ന് യോഗം ചേരും. എത്രയും വേഗം പരിഹാരമുണ്ടാക്കാനാണ് ജൂലായ് 20 ന് ചേരാനിരുന്ന യോഗം നേരത്തെ ആക്കിയത്. ആശുപത്രി ജീവനക്കാരുടെ വേതനം പുതുക്കി നിശ്ചയിക്കുന്നതിന് അഭിപ്രായ സമന്വയത്തിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. വിവിധസംഘടനകളുടെ അഭിപ്രായം 10ന് മുമ്പ് മന്ത്രിയെ നേരില്‍ കണ്ട് ബോദ്ധ്യപ്പെടുത്താം. മാനേജ്‌മെന്റ പ്രതിനിധികളുടെ അഭിപ്രായം കൂടി പരിഗണിച്ച് തൊഴിലാളികളുടെ ആനുകൂല്യങ്ങള്‍ ഉറപ്പാക്കാനും കുറഞ്ഞ വേതനം പുതുക്കി നിശ്ചയിക്കാനുമാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് മന്ത്രി അറയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more