1 GBP = 99.24
breaking news

തൊ​ഴി​ലി​ട​ങ്ങ​ളി​ലെ പീ​ഡ​ന​വും അ​​ക്ര​മ​വും വ​ർ​ധി​ക്കു​ന്ന​താ​യി ഐ​ക്യ​രാ​ഷ്ട്ര​സ​ഭ

തൊ​ഴി​ലി​ട​ങ്ങ​ളി​ലെ പീ​ഡ​ന​വും അ​​ക്ര​മ​വും വ​ർ​ധി​ക്കു​ന്ന​താ​യി ഐ​ക്യ​രാ​ഷ്ട്ര​സ​ഭ

യു​നൈ​റ്റ​ഡ് നേ​ഷ​ൻ​സ്: ആ​ഗോ​ള ത​ല​ത്തി​ൽ ത​ന്നെ തൊ​ഴി​ലി​ട​ങ്ങ​ളി​ലെ പീ​ഡ​ന​വും അ​​ക്ര​മ​വും വ​ർ​ധി​ക്കു​ന്ന​താ​യി ഐ​ക്യ​രാ​ഷ്ട്ര​സ​ഭ (യു.​എ​ൻ) സ​ർ​വേ. സ്ത്രീ​ക​ളാ​ണ് കൂ​ടു​ത​ലാ​യും അ​ക്ര​മ​ത്തി​നി​ര​യാ​കു​ന്ന​ത്. ചെ​റു​പ്പ​ക്കാ​ർ, കു​ടി​യേ​റ്റ​ക്കാ​ർ, കൂ​ലി​ത്തൊ​ഴി​ലാ​ളി​ക​ൾ തു​ട​ങ്ങി​യ​വ​രും അ​ക്ര​മ​ത്തി​നും പീ​ഡ​ന​ത്തി​നും കൂ​ടു​ത​ലാ​യി വി​ധേ​യ​രാ​കു​ന്നു. 121 രാ​ജ്യ​ങ്ങ​ളി​ലെ 75,000 ജീ​വ​ന​ക്കാ​രി​ൽ ന​ട​ത്തി​യ സ​ർ​വേ​യി​ൽ ഒ​രി​ക്ക​ലെ​ങ്കി​ലും തൊ​ഴി​ലി​ട​ങ്ങ​ളി​ൽ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ​താ​യി 22 ശ​ത​മാ​നം ​പേ​ർ തു​റ​ന്നു​പ​റ​ഞ്ഞു. ഐ​ക്യ​രാ​ഷ്ട്ര​സ​ഭ അ​ന്താ​രാ​ഷ്ട്ര തൊ​ഴി​ൽ സം​ഘ​ട​ന, ലോ​യ്ഡ്സ് ര​ജി​സ്റ്റ​ർ ഫൗ​ണ്ടേ​ഷ​ൻ, ഗാ​ല​പ് എ​ന്നി​വ​ർ ന​ട​ത്തി​യ സ​ർ​വേ തി​ങ്ക​ളാ​ഴ്ച​യാ​ണ് പു​റ​ത്തു​വി​ട്ട​ത്.

​’തൊ​ഴി​ലി​ട​ങ്ങ​ളി​ൽ പീ​ഡ​ന​വും അ​ക്ര​മ​വും വ​ർ​ധി​ക്കു​ക​യാ​ണ്. ജീ​വ​ന​ക്കാ​രു​ടെ മാ​ന​സി​ക-​ശാ​രീ​രി​ക ആ​രോ​ഗ്യ​ത്തെ ഇ​ത് ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​ന്നു. വ​രു​മാ​നം ന​ഷ്ട​മാ​കു​ന്ന​തി​നും ക​രി​യ​ർ ഇ​ല്ലാ​താ​കു​ന്ന​തി​നും പീ​ഡ​നം വ​ഴി​വെ​ക്കു​ന്നു’ -56 പേ​ജു​ള്ള റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. സ​ർ​വേ​യി​ൽ പ​​ങ്കെ​ടു​ത്ത​വ​രി​ൽ 6.3 ശ​ത​മാ​നം പേ​രും മാ​ന​സി​ക​വും ശാ​രീ​രി​ക​വും ലൈം​ഗി​ക​വു​മാ​യ പീ​ഡ​ന​ങ്ങ​ൾ​ക്ക് ഇ​ര​യാ​യ​താ​യി തു​റ​ന്നു​പ​റ​ഞ്ഞു. 17.9 ശ​ത​മാ​നം പേ​രാ​ണ് മാ​ന​സി​ക പീ​ഡ​ന​ത്തി​ന് ഇ​ര​യാ​കു​ന്ന​ത്. 8.5 ശ​ത​മാ​നം പേ​ർ ശാ​രീ​രി​ക അ​തി​ക്ര​മ​ങ്ങ​ളും അ​നു​ഭ​വി​ക്കേ​ണ്ടി​വ​ന്നി​ട്ടു​ണ്ട്. ലിം​ഗ​ഭേ​ദം, ശാ​രീ​രി​ക വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടു​ന്ന​വ​ർ, ദേ​ശീ​യ​ത, വം​ശം, നി​റം, മ​തം എ​ന്നി​വ​യെ​ല്ലാം അ​തി​ക്ര​മ​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​യി മാ​റു​ന്നു​ണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more