1 GBP = 103.21

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യ ഔദ്യോഗികമായി സ്ഥാനമേറ്റു

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യ ഔദ്യോഗികമായി സ്ഥാനമേറ്റു

ജനീവ: ഐക്യരാഷ്ട്ര സഭ രക്ഷാസമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യ ഔദ്യോഗികമായി സ്ഥാനമേറ്റു. യു.എൻ ആസ്ഥാനത്ത് നടന്ന പതാക സ്ഥാപിക്കൽ ചടങ്ങിൽ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ടി.എസ്. തിരുമൂർത്തി പങ്കെടുത്തു.

193 അംഗ പൊതുസഭയിൽ 184 വോട്ടുകൾ ഇന്ത്യ നേടി. 2021-22 വർഷത്തേക്കാണ് ഇന്ത്യക്ക് രക്ഷാസമിതിയിൽ അംഗത്വം ലഭിച്ചത്.
ഇന്ത്യക്ക് പുറമെ അയർലൻഡ്, കെനിയ, മെക്സികോ, നോർവെ എന്നീ രാജ്യങ്ങളും രക്ഷാസമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

ഏഷ്യ-പസഫിക് വിഭാഗത്തിൽ എട്ടാം തവണയാണ് ഇന്ത്യക്ക് താൽകാലിക അംഗത്വം ലഭിക്കുന്നത്. 2011-12 കാലയളവിൽ ഇന്ത്യ രക്ഷാസമിതിയിൽ അംഗമായിരുന്നു. കഴിഞ്ഞ ജൂണിലാണ് പാകിസ്താനും ചൈനയും അടങ്ങുന്ന വിഭാഗം ഇന്ത്യയെ രക്ഷാസമിതി സ്ഥാനാർഥിയായി അംഗീകരിച്ചത്. 

അമേരിക്ക, റഷ്യ, ചൈന, ഫ്രാൻസ്, ബ്രിട്ടൺ എന്നീ അഞ്ച് സ്ഥിരാംഗങ്ങളും 10 താൽകാലിക അംഗങ്ങളും ഉൾപ്പെടുന്നതാണ് യു.എൻ. രക്ഷാസമിതി. രണ്ടു വർഷമാണ് താൽകാലിക അംഗങ്ങളുടെ കാലാവധി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more