1 GBP = 103.12

ജ​റൂ​സ​ലം: യു.​എ​ൻ പൊ​തു​സ​ഭ​യി​ൽ പ്ര​മേ​യം; താ​ക്കീ​തു​മാ​യി യു.​എ​സ്

ജ​റൂ​സ​ലം: യു.​എ​ൻ പൊ​തു​സ​ഭ​യി​ൽ പ്ര​മേ​യം; താ​ക്കീ​തു​മാ​യി യു.​എ​സ്

​യു​നൈ​റ്റ​ഡ്​ നാ​ഷ​ൻ​സ്​: ജ​റൂ​സ​ലം ഇ​സ്രാ​യേ​ൽ ത​ല​സ്​​ഥാ​ന​മാ​യി അം​ഗീ​ക​രി​ച്ച ന​ട​പ​ടി​ക്കെ​തി​രെ യു.​എ​ൻ പൊ​തു​സ​ഭ​യി​ൽ പ്ര​മേ​യം അ​വ​ത​രി​പ്പി​ക്കാ​നി​രി​ക്കെ, അം​ഗ​രാ​ജ്യ​ങ്ങ​ൾ​ക്ക്​ യു.​എ​സി​​െൻറ താ​ക്കീ​ത്. കാ​ര്യ​ങ്ങ​ൾ ​ പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പ്​ സു​സൂ​ക്ഷ്​​മം നി​രീ​ക്ഷി​ക്കു​ന്നു​ണ്ടെ​ന്നും ത​ങ്ങ​ൾ​ക്കെ​തി​രാ​യ നീ​ക്ക​ത്തി​ൽ​നി​ന്ന്​ മ​റ്റു​രാ​ജ്യ​ങ്ങ​ൾ പി​ന്മാ​റ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട്​ യു.​എ​ന്നി​ലെ യു.​എ​സ്​ അം​ബാ​സ​ഡ​ർ നി​ക്കി ഹാ​ലി മ​റ്റ്​ രാ​ജ്യ​ങ്ങ​ളി​ലെ ന​യ​ത​ന്ത്ര പ്ര​തി​നി​ധി​ക​ൾ​ക്ക്​ ക​ത്ത​യ​ച്ചി​ട്ടു​ണ്ട്.

വ്യാ​ഴാ​ഴ്​​ച​യാ​ണ്​ പ്ര​മേ​യം ച​ർ​ച്ച​ചെ​യ്യാ​ൻ പൊ​തു​സ​ഭ അ​ടി​യ​ന്ത​ര​മാ​യി സ​മ്മേ​ളി​ക്കു​ന്ന​ത്. ‘‘യു.​എ​സി​നെ​തി​രാ​യ പ്ര​മേ​യ​ത്തെ അ​നു​കൂ​ലി​ക്കു​ന്ന രാ​ജ്യ​ങ്ങ​ളെ കു​റി​ച്ച്​ ട്രം​പി​ന്​ റി​പ്പോ​ർ​ട്ട്​ ന​ൽ​കും. തീ​രു​മാ​ന​വു​മാ​യി മു​ന്നോ​ട്ടു​പോ​വു​ക​യാ​ണെ​ങ്കി​ൽ പ​ശ്ചി​മേ​ഷ്യ​ൻ പ്ര​ശ്​​നം കൂ​ടു​ത​ൽ സ​ങ്കീ​ർ​ണ​മാ​വും. 22 വ​ർ​ഷം മു​മ്പ്​ ജ​റൂ​സ​ലം ഇ​സ്രാ​യേ​ൽ ത​ല​സ്​​ഥാ​ന​മാ​യി യു.​എ​സ്​ കോ​ൺ​ഗ്ര​സ്​ അം​ഗീ​ക​രി​ച്ച​താ​ണ്. യു.​എ​സ്​ എം​ബ​സി ജ​റൂ​സ​ല​മി​ലേ​ക്ക്​ മാ​റ്റാ​നും തീ​രു​മാ​ന​മെ​ടു​ത്തി​രു​ന്നു. ആ ​തീ​രു​മാ​ന​ത്തി​ന്​ ഒൗ​ദ്യോ​ഗി​ക അം​ഗീ​കാ​രം ന​ൽ​കു​ക മാ​ത്ര​മാ​ണ്​ ട്രം​പ്​ ഇ​പ്പോ​ൾ ചെ​യ്​​തി​രി​ക്കു​ന്ന​ത്. ജ​റൂ​സ​ല​മി​​െൻറ വി​ശു​ദ്ധ പ​ദ​വി നി​ല​നി​ർ​ത്ത​ണ​മെ​ന്നാ​ണ്​ ട്രം​പ്​ ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്നും ക​ത്തി​ൽ സൂ​ചി​പ്പി​ക്കു​ന്നു. തി​ങ്ക​ളാ​ഴ്​​ച ജ​റൂ​സ​ലം വി​ഷ​യ​ത്തി​ൽ യു.​എ​ൻ ര​ക്ഷാ​സ​മി​തി​യി​ൽ അ​വ​ത​രി​പ്പി​ച്ച പ്ര​മേ​യം യു.​എ​സ്​ വീ​റ്റോ ചെ​യ്​​തി​രു​ന്നു.

തു​ട​ർ​ന്നാ​ണ്​ വി​ഷ​യം പൊ​തു​സ​ഭ​യി​ൽ ച​ർ​ച്ച​ചെ​യ്യ​ണ​മെ​ന്ന്​ ഫ​ല​സ്​​തീ​ൻ ആ​വ​ശ്യ​പ്പെ​ട്ട​ത്. ര​ക്ഷാ​സ​മി​തി​യി​ലെ​പ്പോ​ലെ പൊ​തു​സ​ഭ​യി​ൽ വീ​റ്റോ അ​ധി​കാ​ര​മി​ല്ലാ​ത്ത​തി​നാ​ൽ യു.​എ​സി​നെ​തി​രാ​യ പ്ര​മേ​യം നി​ഷ്​​പ്ര​യാ​സം പാ​സാ​ക്കാ​ൻ ക​ഴി​യും. അ​താ​ണ്​ യു.​എ​സ്​ ഭ​യ​ക്കു​ന്ന​തും. ര​ക്ഷാ​സ​മി​തി​യി​ൽ 14 രാ​ജ്യ​ങ്ങ​ൾ പ്ര​മേ​യ​ത്തി​ന്​ അ​നു​കൂ​ല​മാ​യാ​ണ്​ വോ​ട്ട്​ ചെ​യ്​​ത​ത്. ഡിസംബർ ആറിനാണ്​ ജറൂസലം ഇസ്രായേൽ തലസ്​ഥാനമായി അംഗീകരിക്കുന്നതായി ട്രംപ്​ പ്രഖ്യാപിച്ചത്​.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more