1 GBP = 103.61
breaking news

നിയമസഭയില്‍ അരനൂറ്റാണ്ട് തികച്ച് ഉമ്മന്‍ ചാണ്ടി; ആശംസകൾ നേർന്ന് യുകെ മലയാളികളും

നിയമസഭയില്‍ അരനൂറ്റാണ്ട് തികച്ച് ഉമ്മന്‍ ചാണ്ടി; ആശംസകൾ നേർന്ന് യുകെ മലയാളികളും

നിയമസഭയില്‍ അരനൂറ്റാണ്ട് തികച്ച് ഉമ്മന്‍ ചാണ്ടി. 1970 ലാണ് ഉമ്മന്‍ ചാണ്ടി നിയമ സഭയില്‍ അദ്യമെത്തിയത്. പീന്നീട് കഴിഞ്ഞ 11 തെരെഞ്ഞടുപ്പില്‍ തുടര്‍ച്ചായി പുതുപ്പള്ളി നിയമസഭാ മണ്ഡലതെ പ്രധിനികരിച്ച ഉമ്മന്‍ ചാണ്ടി രണ്ട് തവണ കേരള മുഖ്യ മന്ത്രിയും ആയി. നിയമസഭാംഗമെന്ന നിലയില്‍ പുതുപ്പള്ളിയുടെ സ്വന്തം കുഞ്ഞുഞ്ഞായ ഉമ്മന്‍ ചാണ്ടി ഇന്ന് 50 വര്‍ഷം തികയ്ക്കുകയാണ്. കോണ്‍ഗ്രസില്‍ ദേശീയ തലത്തില്‍ പോലും ഇത്തരമൊരു നേട്ടം കൈവരിച്ച മറ്റൊരാളില്ല.

കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ഉമ്മന്‍ ചാണ്ടിയുടെ നിയമസഭ പ്രവേശനത്തിന്റെ അന്‍പതാം വാര്‍ഷികം ഇന്ന് കോട്ടയത്ത് നടക്കും. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഓണ്‍ലൈന്‍ വഴി സുകൃതം സുവര്‍ണം പരിപാടി ഉദ്ഘാടനം ചെയ്യും. ക്ഷണിക്കപ്പെട്ട് അന്‍പത് അതിഥികള്‍ക്ക് മാത്രമായിരിക്കും പ്രവേശനം. കക്ഷി രാഷ്ട്രീയ ഭേദമന്യേ യുകെ മലയാളികളും തങ്ങളുടെ പ്രിയ നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന ഉമ്മൻ ചാണ്ടി സാറിന് ആശംസകൾ നേർന്നു. ഉമ്മൻ ചാണ്ടി സാറുമൊത്തുള്ള ഫോട്ടോകളും അനുഭവങ്ങളും തങ്ങളുടെ ഫേസ്‌ബുക്ക് പ്രൊഫൈലിൽ പങ്കുവച്ചും ആശംസകൾ നേർന്നും അൻപതാം വാർഷികം ആഘോഷമാക്കുകയാണ് യുകെയിലെ മലയാളികൾ.

1970ലാണ് ഉമ്മന്‍ ചാണ്ടിയുടെ തേരോട്ടം ആരംഭിക്കുന്നത്. അന്നു മുതല്‍ കഴിഞ്ഞ 11 തിരഞ്ഞെടുപ്പുകളില്‍ പുതുപ്പള്ളിയില്‍ നിന്ന് ഉമ്മന്‍ ചാണ്ടിയല്ലാതെ മറ്റാരും കേരള നിയമസഭയിലേക്കു പോയിട്ടില്ല. ഉമ്മന്‍ ചാണ്ടിയുടെ ഈ ആപൂര്‍വ്വ റെക്കോഡിനു മുന്നില്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ തന്നെ ഒരാള്‍ മാത്രമേയുള്ളൂ. 13 തെരഞ്ഞെടുപ്പുകളില്‍ തുടര്‍ച്ചയായി പാലായില്‍ നിന്ന് ജയിച്ച കെഎം മാണിയാണത്.

എംഎല്‍എമാരുടെ കൂട്ടത്തില്‍ അപൂര്‍വ ബഹുമതിക്ക് ഉടമയാണ് ഉമ്മന്‍ചാണ്ടി. മത്സരിക്കാന്‍ ആരംഭിച്ചത് മുതല്‍ ഒരു തെരഞ്ഞെടുപ്പിലും അദേഹം തോറ്റിട്ടില്ല. ഇരുവരും കോട്ടയം ജില്ലയില്‍ നിന്നുള്ളവര്‍ എന്നതും മറ്റൊരു പ്രത്യേകതയാണ്. കോണ്‍ഗ്രസ് ദേശീയ തലത്തില്‍ തന്നെ വലിയ പ്രധിന്ധി നേരിട്ട് നില്‍ക്കു കാലത്താണ് ഉമ്മന്‍ ചാണ്ടി അദ്യമായി നിയമസഭയിലേക്ക് മത്സരിക്കുന്നത്.

ആദ്യ തെരഞ്ഞെടുപ്പില്‍ ഇഎം ജോര്‍ജ് എന്ന് സിപിഎമ്മിന്റെ സ്റ്റിംഗ് എംഎല്‍എയെ 7288 വോട്ടിന് തോല്‍പ്പിച്ച ഉമ്മന്‍ചാണ്ടി 2011ല്‍ എസ്എഫ്‌ഐ നേതാവ് ജെയ്ക്ക് സി തോമസിനെ 27,092 വോട്ടിന് മലര്‍ത്തിയടിച്ചാണ് പതിനൊന്നാം വിജയം സ്വന്തമാക്കിയത്. ഉമ്മന്‍ ചാണ്ടി ആര്‍ക്കും വിട്ട് കൊടുക്കാത്ത പുതുപ്പള്ളി സിപിഎമ്മിന്റെ സിറ്റിങ് സീറ്റായിരുന്നു. മാത്രമല്ല രണ്ടാം സ്ഥാനത്ത് എത്തിയാല്‍ പോലും വിജയിച്ചതായി കണക്കാകം എന്ന് കരുതിയടത്ത് ഉമ്മന്‍ചാണ്ടി എല്ലാവരെയും ഞ്ഞെട്ടിച്ച് കൊണ്ടാണ് വിജയിച്ചത്.

1977ല്‍ കെ കരുണാകരന്‍ സര്‍ക്കാരില്‍ ആണ് ഉമ്മന്‍ ചാണ്ടി അദ്യമായി മന്ത്രി ആകുന്നത്. അന്ന് തോഴില്‍ മന്ത്രിയായ ഉമ്മന്‍ പിന്നീട് പല മന്ത്രിസഭകളില്‍ ആഭ്യന്തര, ധന വകുപ്പുകളുടെ മന്ത്രിയായി. 2004, 2011 വര്‍ഷങ്ങളില്‍ ഉമ്മന്‍ ചാണ്ടി കേരള മുഖ്യമന്ത്രിയായി. സുദിര്‍ഘമായ തന്റെ രാഷ്ട്രിയ ജീവതത്തില്‍ ഒരു പക്ഷെ ഏറ്റവും പ്രധിസന്ധികളെ നേരിട്ടത് രണ്ടാമതെ മുഖ്യമന്ത്രിയായ കാലഘട്ടത്തില്‍ ആയിരിക്കും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more