1 GBP = 103.75
breaking news

‘കഠിനാധ്വാനിയായ സ്ഥിരോത്സാഹി’; ഉമ്മന്‍ ചാണ്ടിയെ പ്രശംസിച്ച് മുഖ്യമന്ത്രിയുടെ ലേഖനം

‘കഠിനാധ്വാനിയായ സ്ഥിരോത്സാഹി’; ഉമ്മന്‍ ചാണ്ടിയെ പ്രശംസിച്ച് മുഖ്യമന്ത്രിയുടെ ലേഖനം

നിയമസഭയില്‍ അഞ്ച് പതിറ്റാണ്ടിന്റെ രാഷ്ട്രീയ ജീവിതം തികയ്ക്കുന്ന ഉമ്മന്‍ചാണ്ടിയെ പ്രശംസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മാതൃഭൂമിയിലെഴുതിയ ലേഖനത്തിലൂടെയാണ് പിണറായിയുടെ പ്രതികരണം. ഉമ്മന്‍ ചാണ്ടി കഠിനാധ്വാനിയായ സ്ഥിരോത്സാഹിയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിയമസഭാ സാമാജികത്വത്തിന്റെ സുദീര്‍ഘമായ ചരിത്രമുള്ളവര്‍ക്കാര്‍ക്കും വിജയത്തിന്റേത് മാത്രമായ ചരിത്രം അവകാശപ്പെടാനില്ല. ആദ്യമായി ജയിച്ചതുമുതല്‍ എല്ലാ സഭകളിലും ഉണ്ടാകുക എന്ന ചരിത്രവും ആര്‍ക്കുമില്ല. മൂന്നുവട്ടം മന്ത്രിയായി. നാലാം വട്ടം മുഖ്യമന്ത്രിയായി. ജീവിതം രാഷ്ട്രീയത്തിന് വേണ്ടി സമര്‍പ്പിച്ച വ്യക്തിയാണ് അദ്ദേഹമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

കഠിനാധ്വാനവും സ്ഥിരോത്സാഹവും എന്നും ഉമ്മന്‍ ചാണ്ടിയെ നയിച്ചു. ദേശീയ രാഷ്ട്രീയത്തില്‍ വലിയ ആഭിമുഖ്യം കാട്ടാതിരുന്ന ഉമ്മന്‍ ചാണ്ടി സംസ്ഥാന കോണ്‍ഗ്രസിനുള്ളിലെ പല നിര്‍ണായക ഘട്ടങ്ങളിലും സ്വന്തമായ നിലപാടുകൊണ്ട് ശ്രദ്ധേയനായി.

മുഖ്യമന്ത്രി

ഊണിനും ഉറക്കത്തിനുമൊന്നും പ്രാധാന്യം കല്‍പിക്കാതെ ആരോഗ്യം പോലും നോക്കാതെ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ വ്യാപരിക്കുന്ന പ്രകൃതക്കാരനായി അദ്ദേഹം മാറിയെന്നും മുഖ്യമന്ത്രി ലേഖനത്തില്‍ കൂട്ടിച്ചേര്‍ക്കുന്നു.

ഉമ്മന്‍ ചാണ്ടിയുടെ നിയമസഭാ പ്രവേശനത്തിന്റെ അമ്പതാം വാര്‍ഷികം നാളെ കോട്ടയത്ത് നടക്കും. കോട്ടയം മാമ്മന്‍ മാപ്പിള ഹാളില്‍ നടക്കുന്ന ‘സുകൃതം സുവര്‍ണ്ണം’ പരിപാടി കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷ സോണിയാ ഗാന്ധി ഓണ്‍ലൈനിലൂടെ ഉദ്ഘാടനം ചെയ്യും. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്. രാഷ്ട്രീയ-സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ ഉള്‍പ്പെടെ 16 ലക്ഷം പേര്‍ ഓണ്‍ലൈനിലൂടെ പരിപാടിയില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more