1 GBP = 103.61
breaking news

സരിതയുടെ കത്തിന്റെ പേരിൽ തന്നെ വേട്ടയാടിയെന്ന് ഉമ്മൻചാണ്ടി

സരിതയുടെ കത്തിന്റെ പേരിൽ തന്നെ വേട്ടയാടിയെന്ന് ഉമ്മൻചാണ്ടി

തിരുവനന്തപുരം: സോളാർ കേസുമായി ബന്ധപ്പെട്ട് സരിത എസ്.നായരുടെ കത്തിന്റെ പേരിൽ തന്നെ അഞ്ച് വർഷം വേട്ടയാടിയെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു. കത്ത് ഹൈക്കോടതി നീക്കിയതോടെ സോളാർ കമ്മിഷൻ റിപ്പോർട്ടിന്മേൽ എടുത്തു ചാടിയ ഇടത് സർക്കാർ നാണം കെട്ടിരിക്കുകയാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സരിതയുടെ കത്ത് മാത്രമാണ് തനിക്കെതിരെ സർക്കാർ കണ്ടെത്തിയ ഏക തെളിവ്. അത് ഹൈക്കോടതി തള്ളിയതോടെ സോളാർ കമ്മിഷന്റെ റിപ്പോർട്ട് തന്നെ അപ്രസക്തമായിരിക്കുകയാണ്. ഹൈക്കോടതി വിധിക്കെതിരെ സർക്കാർ എന്ത് തുടർനടപടി സ്വീകരിക്കുന്നതിലും എതിർപ്പില്ല. എന്തുവന്നാലും നിയമപരമായി നേരിടുമെന്നും ഉമ്മൻചാണ്ടി പറഞ്ഞു. സോളാർ കമ്മിഷനെ ഒരിക്കൽ പോലും താൻ രാഷ്ട്രീയനേട്ടത്തിനായി ഉപയോഗിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പ് എൽ.ഡി.എഫ് സർക്കാരിന്റെ വിലയിരുത്തലാവും. ചെങ്ങന്നൂരിൽ യു.ഡി.എഫ് സ്ഥാനാർത്ഥി ജയിക്കുമെന്നും ഉമ്മൻചാണ്ടി പറഞ്ഞു.

കർണാടകയിൽ അധികാരത്തിൽ എത്താൻ ബി.ജെ.പി നടത്തിയ നീക്കം രാജ്യത്തിന് അപമാനമാണ്. അസാന്മാർഗിക മാർഗത്തിലൂടെ കർണാടകയിൽ അധികാരത്തിൽ എത്തിയതിന് ബി.ജെ.പിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും കനത്ത വില നൽകേണ്ടി വരുമെന്നും ഉമ്മൻചാണ്ടി പറഞ്ഞു.

രണ്ട് ദിവസങ്ങൾക്ക് മുന്പാണ് സോളാർ കമ്മിഷൻ റിപ്പോർട്ടിൽ നിന്ന് കേസിലെ പ്രതി സരിതയുടെ കത്തും ബന്ധപ്പെട്ട പരാമർശങ്ങളും നീക്കാൻ ഹൈക്കോടതി ഉത്തരവിട്ടത്. അതേസമയം സോളാർ കമ്മിഷൻ റിപ്പോർട്ട് റദ്ദാക്കണമെന്ന ആവശ്യം കോടതി അംഗീകരിച്ചിരുന്നില്ല.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more