1 GBP = 103.89

ഹൈക്കമാൻഡിന് പരാതി നൽകിയാൽ കുര്യന് കാര്യങ്ങൾ ബോധ്യപ്പെടുമെന്ന് ഉമ്മൻചാണ്ടി

ഹൈക്കമാൻഡിന് പരാതി നൽകിയാൽ കുര്യന് കാര്യങ്ങൾ ബോധ്യപ്പെടുമെന്ന് ഉമ്മൻചാണ്ടി

കോട്ടയം: കോൺഗ്രസിലെ തർക്കത്തിൽ പി ജെ കുര്യന് മറുപടിയുമായി ഉമ്മൻ ചാണ്ടി. യുവ എംഎൽഎമാരെ താൻ തെറ്റിദ്ധരിപ്പിച്ചു എന്ന കുര്യന്റെ ആരോപണത്തിന് മറുപടി പറയേണ്ടത് യുവ എം എൽ എമാർ തന്നെ ആണ്. കുര്യന് പരാതി ഉണ്ടെങ്കിൽ ഹൈക്കമാന്റിന് തന്നെയാണ് നൽകേണ്ടത് എന്നും അപ്പോൾ കാര്യങ്ങൾ ബോധ്യപ്പെടും എന്നും ഉമ്മൻചാണ്ടി പറഞ്ഞു.

ഡൽഹിയിൽ വെച്ച് താൻ ഗൂഢാലോചന നടത്തി എന്ന കാര്യത്തിൽ കെ പി സി സി അധ്യക്ഷനും പ്രതിപക്ഷ നേതാവുമാണ് മറുപടി പറയേണ്ടത്. ഹൈക്കമാൻഡിനെ താൻ തെറ്റിദ്ധരിപ്പിച്ചു എന്ന ആരോപണത്തിന് മറുപടി പറയേണ്ടത് എ ഐ സി സി അധ്യക്ഷൻ രാഹുൽ ഗാന്ധിയാണ് എന്നും ഉമ്മൻചാണ്ടി കോട്ടയത്ത് പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more