1 GBP = 103.73
breaking news

പിസി ജോര്‍ജില്‍ പ്രതികരിച്ച് ഉമ്മന്‍ചാണ്ടി; ‘താന്‍ ഇപ്പോഴും യുഡിഎഫ് നേതൃനിരയിലുണ്ട്’

പിസി ജോര്‍ജില്‍ പ്രതികരിച്ച് ഉമ്മന്‍ചാണ്ടി; ‘താന്‍ ഇപ്പോഴും യുഡിഎഫ് നേതൃനിരയിലുണ്ട്’

കോട്ടയം: പിസി ജോര്‍ജിന്റെ യുഡിഎഫ് പ്രവേശനത്തില്‍ അഭിപ്രായം പറയേണ്ടത് കെപിസിസി പ്രസിഡണ്ടാണെന്ന് ഉമ്മന്‍ചാണ്ടി. കോണ്‍ഗ്രസ് ക്ഷണിച്ചാല്‍ താന്‍ യുഡിഎഫിലേക്ക് വരാന്‍ തയ്യാറാണെന്ന് പിസി ജോര്‍ജ് പറഞ്ഞതിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

താന്‍ ഇപ്പോഴും യുഡിഎഫ് നേതൃനിരയിലുണ്ട്. എന്‍സിപി മുന്നണിമാറ്റം സംബന്ധിച്ച് ചര്‍ച്ച നടത്തിയാല്‍ മാധ്യമങ്ങള്‍ അറിയുമല്ലോയെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

മുന്നണി പ്രവേശനവുമായി ബന്ധപ്പെട്ട് യുഡിഎഫ് നേതൃത്വവുമായി തിരക്കിട്ട ചര്‍ച്ചകളിലാണ് പിസി ജോര്‍ജ്. രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലുള്ള വിഭാഗമാണ് പി സി ജോര്‍ജുമായുള്ള ചര്‍ച്ചകള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. കേരള കോണ്‍ഗ്രസ് ജോസ് കെ മാണി മുന്നണി വിട്ടുപോയ വിടവ് നികത്താന്‍ മധ്യതിരുവിതാംകൂറില്‍ നിന്ന് പരമാവധി ആളെ കൊണ്ടുവരണമെന്നാണ് ചെന്നിത്തല പക്ഷത്തിന്റെ നിലപാട്.

ആദ്യഘട്ടചര്‍ച്ചയില്‍ മധ്യതിരുവിതാംകൂറില്‍ മൂന്ന് നിയമസഭാ സീറ്റുകളാണ് പിസി ജോര്‍ജ് ആവശ്യപ്പെട്ടത്. പൂഞ്ഞാറിന് പുറമെ കാഞ്ഞിരപ്പള്ളിയും പാലായും ജനപക്ഷം ആവശ്യപ്പെട്ടു. മുന്നണി പ്രവേശ ചര്‍ച്ചയില്‍ പി സി ജോര്‍ജ് പാലാ ചോദിച്ചതിന് പിന്നാലെയാണ് പി ജെ ജോസഫ്, മാണി സി കാപ്പന്‍ പാലായില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന പ്രസ്താവനയിറക്കിയത്. ഏറെ ചര്‍ച്ചയ്ക്കിടയാക്കിയ ഈ പരാമര്‍ശം പി സി ജോര്‍ജിന് പാലാ കൊടുക്കാതിരിക്കാനുള്ള ജോസഫിന്റെ നീക്കത്തിന്റെ ഭാഗമാണെന്നാണ് വിലയിരുത്തല്‍.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more