1 GBP = 103.12

കോണ്‍ഗ്രസ്സില്‍ ഗ്രൂപ്പ് ചര്‍ച്ചകള്‍ വീണ്ടും സജീവമാകുന്നു; ഉമ്മന്‍ചാണ്ടി പ്രതിപക്ഷ നേതാവാകണമെന്ന എ എ അസീസിന്റെ പ്രസ്താവനയെ പിന്താങ്ങി മുരളീധരന്‍ രംഗത്ത്

കോണ്‍ഗ്രസ്സില്‍ ഗ്രൂപ്പ് ചര്‍ച്ചകള്‍ വീണ്ടും സജീവമാകുന്നു; ഉമ്മന്‍ചാണ്ടി പ്രതിപക്ഷ നേതാവാകണമെന്ന എ എ അസീസിന്റെ പ്രസ്താവനയെ പിന്താങ്ങി മുരളീധരന്‍ രംഗത്ത്

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് എന്നനിലയില്‍ രമേശ് ചെന്നിത്തലയേക്കാള്‍ പ്രവര്‍ത്തനം കാഴ്ചവെക്കാന്‍ ഉമ്മന്‍ചാണ്ടിക്കാകുമെന്ന ആര്‍.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ.അസീസിന്റെ പ്രസ്താനയെ അനുകൂലിച്ച് കെ.മുരളീധരന്‍ രംഗത്ത്.

അസീസിന്റെ പ്രസ്താവനയിലെ വികാരം ഉള്‍ക്കൊള്ളുന്നു. പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്ക് വരാന്‍ ഉമ്മന്‍ചാണ്ടി യോഗ്യനാണെന്നും പ്രവര്‍ത്തകര്‍ അങ്ങനെ ആഗ്രഹിക്കുന്നുണ്ടെന്നും മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ചെന്നിത്തലക്കെതിരെ പരസ്യവിമര്‍ശനവുമായി എ.എ.അസീസ് രംഗത്തെത്തിയിരുന്നത്. ഉമ്മന്‍ചാണ്ടിയെപോലെ ഓടി നടന്ന് പ്രവര്‍ത്തിക്കാന്‍ ചെന്നിത്തലക്കാവില്ല. ഉമ്മന്‍ചാണ്ടിയുടെ അത്ര പിന്തുണ ചെന്നിത്തലക്ക് കിട്ടുന്നില്ലെന്നും അസീസ് പറഞ്ഞിരുന്നു. ഇത് വിവാദമായപ്പോള്‍ അദ്ദേഹം തിരുത്തുകയും ചെയ്തു.

ഇപ്പോള്‍ അസീസിനെ പിന്തുണക്കുക വഴി മുരളീധരന്‍ ലക്ഷ്യമിട്ടിരിക്കുന്നത് ചെന്നിത്തലയെയാണെന്ന് വ്യക്തമാണ്. പ്രതിപക്ഷ നേതാവ് സ്ഥാനം ഉമ്മന്‍ചാണ്ടി ഏറ്റെടുക്കണെന്നാണ് മുസ്ലിംലീഗ് അടക്കമുള്ള യുഡിഎഫ് ചില ഘടകകക്ഷികള്‍ക്കും താത്പര്യം. മുരളീധരന്റെ പ്രസ്തവാനയോട് കൂടി ഈ ചര്‍ച്ചകള്‍ ഒരിടവേളക്ക് ശേഷം വീണ്ടും സജീവമാകും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more