1 GBP = 103.12

യുക്രെയ്‌ന്റെ 16 സൈനിക കേന്ദ്രങ്ങൾ റഷ്യ തകർത്തെന്ന് സ്ഥിരീകരിച്ച് പ്രസിഡന്റ് വൊലാദിമിർ സെലൻസ്‌കി

യുക്രെയ്‌ന്റെ 16 സൈനിക കേന്ദ്രങ്ങൾ റഷ്യ തകർത്തെന്ന് സ്ഥിരീകരിച്ച് പ്രസിഡന്റ് വൊലാദിമിർ സെലൻസ്‌കി

കീവ്: യുക്രെയ്‌ന്റെ 16 സൈനിക കേന്ദ്രങ്ങൾ റഷ്യ തകർത്തെന്ന് സ്ഥിരീകരിച്ച് പ്രസിഡന്റ് വൊലാദിമിർ സെലൻസ്‌കി. ഇന്നലെ ഒരു ദിവസം മാത്രം ശക്തമായ ആക്രമണമാണ് പുടിന്റെ സൈന്യം നടത്തിയതെന്നും സെലൻസ്‌കി ആരോപിച്ചു. ഡോൺബാസ്‌ക് പൂർണ്ണമായും തങ്ങളുടെ അധീനതയിലാക്കാനാണ് റഷ്യ ശ്രമിക്കുന്നതെന്നും സെലൻസ്‌കി പറഞ്ഞു.

ഖാർകീവ്, സാപോറിസാഷിയ, ഡോൺസ്റ്റീക്, നിപ്രോപെട്രോവ്‌സ്‌ക് മേഖലകലിൽ റഷ്യ കനത്ത ആക്രമണമാണ് നടത്തിയത്. തുറമുഖ കേന്ദ്രമായ മൈകോലായീവിലും റഷ്യൻ സൈന്യം വ്യോമാക്രമണം നടത്തി. ഇന്നലെ മാത്രം 108 പ്രദേശങ്ങളിലാണ് റഷ്യൻ മിസൈലുകൾ പതിച്ചതെന്ന് യുക്രെയ്ൻ സൈന്യം സ്ഥിരീകരിച്ചു. ഇന്നലെ ഏഴുപേർ കൊല്ലപ്പെട്ടതായും സെലൻസ്‌കി പറഞ്ഞു.

ഫെബ്രുവരി 24ന് ആരംഭിച്ച ആക്രമണത്തിൽ തങ്ങൾക്ക് സ്വാധീനമുള്ള മേഖലയിൽ റഷ്യ കാര്യമായ ആക്രമണം നടത്തിയിരുന്നില്ല. ഇന്നലെ അത്തരം സ്ഥലത്ത് ആക്രമണം  നടത്തി റഷ്യ മേധാവിത്വം ഉറപ്പിക്കാനാണ് ശ്രമം. മരിയൂപോളിലും റഷ്യ സൈനികർ ഒളിച്ചിരുന്നുവെന്ന് കരുതുന്ന ലോഹനിർമ്മാണ ശാലയും റഷ്യ തകർത്തിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more