1 GBP = 103.92

യു​ക്രെ​യ്നി​ൽ പു​ടി​ന് ല​ക്ഷ്യം നേ​ടാ​നാ​കി​ല്ലെ​ന്ന് യു.​എ​സ്

യു​ക്രെ​യ്നി​ൽ പു​ടി​ന് ല​ക്ഷ്യം നേ​ടാ​നാ​കി​ല്ലെ​ന്ന് യു.​എ​സ്

വാ​ഷി​ങ്ട​ൺ: യു​ക്രെ​യ്ൻ യു​ദ്ധ​ത്തി​ൽ റ​ഷ്യ​ൻ ​പ്ര​സി​ഡ​ന്റ് വ്ലാ​ദി​മി​ർ പു​ടി​ന് ല​ക്ഷ്യം നേ​ടാ​ൻ ക​ഴി​യി​ല്ലെ​ന്ന് അ​മേ​രി​ക്ക​ൻ സൈ​നി​ക ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗം വ്യ​ക്ത​മാ​ക്കി. പു​ടി​ൻ നേ​ര​​ത്തെ പ്ര​ഖ്യാ​പി​ച്ച ല​ക്ഷ്യം തി​രു​ത്തു​മെ​ന്നാ​ണ് താ​ൻ ക​രു​തു​ന്ന​തെ​ന്ന് പെ​ന്റ​ഗ​ൺ ഇ​ന്റ​ലി​ജ​ൻ​സ് മേ​ധാ​വി ലെ​ഫ്റ്റ​ന​ന്റ് ജ​ന​റ​ൽ സ്കോ​ട്ട് ബെ​റി​യ​ർ പ​റ​ഞ്ഞു.

”സെ​പ്റ്റം​ബ​ർ തു​ട​ക്കം മു​ത​ൽ യു​ക്രെ​യ്ൻ ന​ട​ത്തി​യ പ്ര​ത്യാ​ക്ര​മ​ണ​ത്തി​ൽ റ​ഷ്യ​ക്ക് ക​ന​ത്ത തി​രി​ച്ച​ടി നേ​രി​ട്ടു. വ​ട​ക്കു​കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ലെ വ​ലി​യ പ്ര​ദേ​ശ​ത്ത് അ​വ​ർ​ക്ക് ആ​ധി​പ​ത്യം ന​ഷ്ട​പ്പെ​ട്ടു. പു​ടി​ൻ ഒ​രു തീ​രു​മാ​ന​മെ​ടു​ക്കാ​ൻ നി​ർ​ബ​ന്ധി​ത​നാ​യി​രി​ക്കു​ക​യാ​ണ്. എ​ന്താ​ണാ തീ​രു​മാ​ന​മെ​ന്ന് ത​നി​ക്ക​റി​യി​ല്ല. എ​ന്നാ​ൽ, യു​ദ്ധം എ​ത്ര​നാ​ൾ തു​ട​രു​മെ​ന്ന​ത് വൈ​കാ​തെ എ​ടു​ക്കാ​നി​രി​ക്കു​ന്ന ആ ​തീ​രു​മാ​ന​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​കും” -സ്കോ​ട്ട് ബെ​റി​യ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. അ​തി​നി​ടെ റ​ഷ്യ വ​ട​ക്കു​കി​ഴ​ക്ക​ൻ യു​ക്രെ​യ്നി​ൽ പു​തി​യ പ്ര​തി​രോ​ധ​നി​ര സ്ഥാ​പി​ക്കു​മെ​ന്ന് യു​ദ്ധ​വി​ദ​ഗ്ധ​രും പാ​ശ്ചാ​ത്യ പ്ര​തി​രോ​ധ അ​ധി​കൃ​ത​രും പ​റ​ഞ്ഞു. 

മി​ക്ക​വാ​റും ഖാ​ർ​കി​വി​ൽ​നി​ന്ന് 150 കി​ലോ​മീ​റ്റ​ർ അ​ക​ലെ ഓ​സ്കി​ൽ ന​ദി മു​ത​ൽ സ്വാ​റ്റോ​വ് വ​രെ പു​തി​യ പ്ര​തി​രോ​ധ നി​ര രൂ​പ​പ്പെ​ടു​ത്തും. ഖാ​ർ​കി​വ്, ഇ​സി​യം മേ​ഖ​ല​യി​ൽ ആ​ധി​പ​ത്യം ന​ഷ്ട​പ്പെ​ട്ട​തോ​ടെ സൈ​ന്യ​ത്തി​ന് ആ​യു​ധ​വും അ​വ​ശ്യ​വ​സ്തു​ക്ക​ളും എ​ത്തി​ക്കു​ന്ന വ​ഴി​യ​ട​ഞ്ഞ് റ​ഷ്യ പ്ര​തി​സ​ന്ധി നേ​രി​ടു​ന്നു​ണ്ട്. അ​തു​കൊ​ണ്ടു​ത​ന്നെ ത​ന്ത്ര​പ്ര​ധാ​ന​മാ​യ പു​തി​യ പാ​ത​യി​ൽ അവർ പി​ടി​മു​റു​ക്കാ​ൻ ഇ​ട​യു​ണ്ടെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more