1 GBP = 103.92
breaking news

യു​ക്രെ​യ്ൻ ന​ഗ​ര​മാ​യ ഡി​നി​പ്രോ​യി​ലു​ണ്ടാ​യ റ​ഷ്യ​ൻ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ എ​ണ്ണം 40 ആ​യി

യു​ക്രെ​യ്ൻ ന​ഗ​ര​മാ​യ ഡി​നി​പ്രോ​യി​ലു​ണ്ടാ​യ റ​ഷ്യ​ൻ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ എ​ണ്ണം 40 ആ​യി

കി​യ​വ്: യു​ക്രെ​യ്ൻ ന​ഗ​ര​മാ​യ ഡി​നി​പ്രോ​യി​ലു​ണ്ടാ​യ റ​ഷ്യ​ൻ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ എ​ണ്ണം 40 ആ​യി ഉ​യ​ർ​ന്നു. നി​ര​വ​ധി​പേ​രെ കാ​ണാ​താ​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ മൂ​ന്നു​മാ​സ​ത്തി​നി​ടെ​യു​ണ്ടാ​യ റ​ഷ്യ​ൻ മി​സൈ​ൽ ആ​ക്ര​മ​ണ​ത്തി​ൽ ഏ​റ്റ​വു​മ​ധി​കം സാ​ധാ​ര​ണ മ​നു​ഷ്യ​ർ കൊ​ല്ല​പ്പെ​ട്ട ദി​ന​മാ​യി തി​ങ്ക​ളാ​ഴ്ച മാ​റി​യെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. അ​തി​നി​ടെ, യു​ദ്ധം സം​ബ​ന്ധി​ച്ച നി​സ്സം​ഗ പ​രാ​മ​ർ​ശം ന​ട​ത്തി​യ ജ​ർ​മ​ൻ പ്ര​തി​രോ​ധ​മ​ന്ത്രി ക്രി​സ്റ്റി​ൻ ലാം​ബ്രെ​ഷ്റ്റ് ക​ഴി​ഞ്ഞ ദി​വ​സം രാ​ജി​വെ​ച്ചു. 

ആ​ക്ര​മ​ണം ശ​ക്തി പ്രാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ഈ ​വെ​ള്ളി​യാ​ഴ്ച യു​ക്രെ​യ്ൻ സ​ഖ്യ​രാ​ഷ്ട്ര​ങ്ങ​ൾ ജ​ർ​മ​നി​യി​ലെ യു.​എ​സ് വ്യോ​മ​കേ​ന്ദ്ര​ത്തി​ൽ സം​ഗ​മി​ക്കു​ന്നു​ണ്ട്. യു​ക്രെ​യ്നു​ള്ള സൈ​നി​ക സ​ഹാ​യം സം​ബ​ന്ധി​ച്ച തീ​രു​മാ​ന​മാ​ണ് അ​ജ​ണ്ട. ജ​ർ​മ​നി​യു​ടെ ‘ലെ​പ്പേ​ഡ് യു​ദ്ധ ടാ​ങ്കു​ക​ൾ’ യു​ക്രെ​യ്ന് ന​ൽ​ക​ണ​മെ​ന്ന് സ​മ്മ​ർ​ദ​മു​ണ്ട്. അ​ത് ല​ഭി​ക്കു​ന്ന​പ​ക്ഷം ത​ങ്ങ​ൾ​ക്ക് യു​ദ്ധ​ഭൂ​മി​യി​ൽ മു​ന്നേ​റ്റ​മു​ണ്ടാ​ക്കാ​നാ​കു​മെ​ന്നാ​ണ് യു​ക്രെ​യ്ൻ ക​രു​തു​ന്ന​ത്.

ഡി​നി​പ്രോ​യി​ൽ പ​രി​ക്കേ​റ്റ​വ​രെ പു​റ​ത്തെ​ത്തി​ക്കാ​ൻ ശ്ര​മം​തു​ട​രു​ന്ന​താ​യി പ്ര​സി​ഡ​ന്റ് ​​വെ​ളോ​ദി​മി​ർ സെ​ല​ൻ​സ്കി പ​റ​ഞ്ഞു. കെ​ട്ടി​ടാ​വ​ശി​ഷ്ട​ങ്ങ​ളി​ൽ കു​ടു​ങ്ങി​യ ആ​റു കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി​പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഓ​രോ ​പൗ​ര​നും വേ​ണ്ടി​യു​ള്ള പോ​രാ​ട്ട​മാ​ണി​തെ​ന്ന് സെ​ല​ൻ​സ്കി ടെ​ലി​വി​ഷ​ൻ സ​ന്ദേ​ശ​ത്തി​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു. 

സാ​ധാ​ര​ണ പൗ​ര​ന്മാ​ർ​ക്കു​ണ്ടാ​യ ദു​രി​ത​ങ്ങ​ൾ ബോ​ധ​പൂ​ർ​വം സം​ഭ​വി​ച്ച​ത​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ് മോ​സ്കോ. ഡി​നി​പ്രോ​യി​ലെ ദു​രി​ത​ങ്ങ​ൾ​ക്ക് ഉ​ത്ത​ര​വാ​ദി യു​ക്രെ​യ്ൻ വ്യോ​മ പ്ര​തി​രോ​ധ സേ​ന​യാ​ണെ​ന്നും അ​വ​ർ ആ​രോ​പി​ച്ചു. 

ക​ഴി​ഞ്ഞ ദി​വ​സ​ത്തെ റ​ഷ്യ​ൻ ആ​​ക്ര​​മ​​ണ​​ത്തി​​ൽ ജ​​ന​​വാ​​സ​​മു​​ള്ള നി​​ര​​വ​​ധി അ​​പ്പാ​​ർ​​ട്മെ​​ന്റു​​ക​​ളാ​​ണ് ത​​ക​​ർ​​ന്നു​​വീ​​ണ​​ത്. 

ഡിനിപ്രോയിലേത് യുദ്ധകുറ്റമാണെന്ന തരത്തിലാണ് കഴിഞ്ഞ ദിവസം സ്വീഡൻ പ്രതികരിച്ചത്. നിലവിൽ യൂറോപ്യൻ യൂനിയന്റെ അധ്യക്ഷ പദവി സ്വീഡനാണ്. ഡിനിപ്രോയിലെ യുദ്ധകുറ്റങ്ങൾക്ക് ഉത്തരവാദികളായവരെ നിയമത്തിനുമുന്നിൽ കൊണ്ടുവരണമെന്നായിരുന്നു സ്വീഡന്റെ പ്രതികരണം. 

അതിനിടെ, കഴിഞ്ഞ ദിവസം തുർക്കി പ്രസിഡന്റ ഉർദുഗാനും റഷ്യൻ പ്രസിഡന്റ് വ്ലാദ്മിർ പുടിനും ടെലിഫോണിൽ സംസാരിച്ചു. ചർച്ചയിൽ യുക്രെയ്ൻ വിഷയവും വന്നുവെന്ന് ക്രെംലിൻ അറിയിച്ചു. 

യുക്രെയ്നെ പിന്തുണച്ചതിന് തനിക്കെതിരെ റഷ്യ ഉപരോധമേർപ്പെടുത്തിയതായി ബ്രിട്ടിഷ് വിദേശകാര്യമന്ത്രി ജെയിംസ് ​​െക്ലവർലി പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more