1 GBP = 104.04
breaking news

ഇംഗ്ലണ്ടില്‍ നിന്നുള്ള തീര്‍ത്ഥാടക സംഘം അല്‍ഫോന്‍സാമ്മയുടേയും ചാവറയച്ചന്റെയും കബറിടങ്ങൾ സന്ദര്‍ശിച്ചു…

ഇംഗ്ലണ്ടില്‍ നിന്നുള്ള തീര്‍ത്ഥാടക സംഘം അല്‍ഫോന്‍സാമ്മയുടേയും ചാവറയച്ചന്റെയും കബറിടങ്ങൾ സന്ദര്‍ശിച്ചു…
 മാഞ്ചസ്റ്റർ: – യു കെയിൽ നിന്നുമുള്ള ഷ്രൂസ്ബറി രൂപതയിലെ തീര്‍ത്ഥാടക സംഘം കേരളത്തിലെ പ്രധാനപ്പെട്ട തീര്‍ത്ഥാടന കേന്ദ്രങ്ങളായ ഭരണങ്ങാനവും മാന്നാനവും സന്ദര്‍ശിച്ച് പ്രാര്‍ത്ഥിച്ചു. വി. അല്‍ഫോന്‍സാമ്മയുടെ കബറിടത്തില്‍ നടന്ന വിശുദ്ധ കുര്‍ബാനയ്ക്ക് മലങ്കര കാത്തോലിക്കാ സഭയുടെ യൂറോപ്പിന്റെ ചുമതലയുള്ള അപ്പസ്‌തോലിക്ക് വിസിറ്റേറ്റര്‍ യൂഹാനോന്‍ മാര്‍ തിയോസോഷ്യസ് നേതൃത്വം നല്‍കി.
കേരളത്തിലെ പള്ളികള്‍ സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായി നടന്ന ഇടവക സന്ദര്‍ശനം കോട്ടയം ജില്ലയിലെ മുണ്ടിയാക്കല്‍ സെന്റ് തോമസ് ഇടവകയില്‍ നടത്തി. തിരുവല്ല അതിരൂപതാധ്യക്ഷന്‍ ഡോ തോമസ് മാര്‍ കുറിലോസ് വി കുര്‍ബാനയ്ക്ക് നേതൃത്വം നല്‍കി.
തുടര്‍ന്ന് ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ കബറിടം സന്ദര്‍ശിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്തു. കേരളത്തിലെ മറ്റ് പ്രധാനപ്പെട്ട തീര്‍ത്ഥാടന കേന്ദ്രങ്ങളായ ഇടപ്പള്ളി സെന്റ് ജോര്‍ജ് ബസ്ലിക്കാ, വല്ലാര്‍പാടം ദേവാലയം, തിരുവനന്തപുരം പട്ടം കത്തിഡ്രലിലെ ദൈവദാസന്‍മാര്‍ ഈവാനിയോസിന്റെ കബറിടം എന്നിവയും പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രങ്ങളായ കൊച്ചി, കുമരകം, തേക്കടി, കോവളം എന്നി സ്ഥലങ്ങളും സന്ദര്‍ശിച്ചു.
മാഞ്ചസ്റ്റര്‍ ഷ്രൂസ്ബറി രൂപതയില്‍ ശുശ്രൂഷ ചെയ്യുന്ന ഫാ. രഞ്ജിത് മഠത്തിറമ്പില്‍, തീര്‍ത്ഥാടന ക്രമീകരണങ്ങളൊരുക്കിയ ന്യൂകാസില്‍ ആസ്ഥാനമായ ആഷിന്‍ സിറ്റി ടൂര്‍ ആന്‍ഡ് ട്രാവന്‍സ് എംഡി ജിജോ മാധവപ്പള്ളി എന്നിവരുടെ നേതൃത്വത്തിലായിരുന്നു തീര്‍ത്ഥാടക സംഘം വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചത് .

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more