1 GBP = 104.22
breaking news

യു കെ നായർ നെറ്റ് വർക്ക് സംഘടിപ്പിച്ച 41 ദിവസം നീണ്ടു നിന്ന അയ്യപ്പപൂജയ്ക്ക് ഇന്ന് സമാപനം…. 41 ഗായകരെ അണിനിരത്തുന്ന സമാപന വേദിയിൽ അഡ്വ.എബി സെബാസ്റ്റ്യൻ, തോമസ് ജോൺ, ഡോ. ബിജു എന്നിവർ ആശംസകളുമായി…..

യു കെ നായർ നെറ്റ് വർക്ക് സംഘടിപ്പിച്ച 41 ദിവസം നീണ്ടു നിന്ന അയ്യപ്പപൂജയ്ക്ക് ഇന്ന് സമാപനം…. 41 ഗായകരെ അണിനിരത്തുന്ന സമാപന വേദിയിൽ അഡ്വ.എബി സെബാസ്റ്റ്യൻ, തോമസ് ജോൺ, ഡോ. ബിജു എന്നിവർ ആശംസകളുമായി…..

യു കെ നായർ നെറ്റ് വർക്ക് സംഘടിപ്പിച്ച യുകെയിലെ വിവിധ ഭാഗങ്ങളിലെ ആളുകളെ ഉൾപ്പെടുത്തി കഴിഞ്ഞ 40 ദിവങ്ങളായി സംഘടിപ്പിച്ച  അയ്യപ്പപൂജയ്ക്ക് ഇന്ന് നാല്പത്തി ഒന്നാം ദിവസത്തിൽ സമാപനം. സമാപന ദിവസമായ ഇന്ന് 41 ഗായകരെ അണിനിരത്തുകയാണ്. അയ്യപ്പപൂജ സമാപന വേദിയിൽ യുക്മ നാഷണൽ വൈസ് പ്രസിഡൻറ് അഡ്വ.എബി സെബാസ്റ്റ്യൻ, യു കെ കെ സി എ പ്രസിഡൻ്റ് തോമസ് ജോൺ, യുക്മ സൗത്ത് വെസ്റ്റ് റീജിയണൽ പ്രസിഡൻ്റും സേവനം യു കെ പ്രസിഡൻറും കൂടിയായ   ഡോ. ബിജു പെരിങ്ങത്തറ എന്നിവർ ആശംസകൾ നേരുന്നു.

സമാപന ദിവസമായ ഇന്നു ധനു 11,  മണ്ഡല പൂജ 41, കോവിഡ് രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ യുകെ നായർ നെറ്റ്‌വർക്ക് ഒരുക്കിരിക്കുന്ന പ്രതിദിന അയ്യപ്പ പൂജ സമാപന പരിപാടിയിൽ  ഇന്നു (26/12 /20) വൈകുന്നേരം 5.00 മണിമുതൽ തത്സമയം സംപ്രേക്ഷണമായി 41അയ്യപ്പ ഭക്തി ഗാനങ്ങൾ പാടുവാൻ 41 ഗായകരാണ് അണി ചേരുന്നത്.

 8.00 മണിമുതൽ തത്സമയ അയ്യപ്പ പൂജ ആരംഭിക്കും.  മുൻ വർഷങ്ങളിൽ  യുകെ സൗത്ത് റീജിയനിൽ നടത്തപ്പടുന്ന വിവിധ ശ്രീ അയ്യപ്പ  പൂജകളിൽ പൂജാരിയായി പ്രവർത്തിചുവരുന്ന  പോർട്ട്സ്മൗത്തിൽ (യുകെ)  നിന്നുള്ള പൂജാരി ശ്രീ. രാജേഷ് ത്യാഗരാജ ശിവം സ്വാമിയാണ് പൂജകൾക്ക് നേതൃത്വം കൊടുക്കുന്നത്. 

എല്ലാ വിശ്വാസികളെയും അയ്യപ്പപൂജയുടെ സമാപന പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

യുകെ അയ്യപ്പ പൂജ ഫേസ്ബുക്ക് ലൈവ് വൈകുന്നേരം 5 മുതൽ  പങ്കെടുക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക. 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more