1 GBP = 103.84
breaking news

യുകെ മലയാളി സോഷ്യൽ വർക്കേഴ്സ് ഫോറത്തിന്റെ പ്രവർത്തനോദ്ഘാടനം ഫെബ്രുവരി 20 ന്; ഫാ.ഡേവിസ് ചിറമേൽ മുഖ്യാതിഥി…

യുകെ മലയാളി സോഷ്യൽ വർക്കേഴ്സ് ഫോറത്തിന്റെ പ്രവർത്തനോദ്ഘാടനം ഫെബ്രുവരി 20 ന്; ഫാ.ഡേവിസ് ചിറമേൽ മുഖ്യാതിഥി…

തോമസ് ജോസഫ് (പി.ആർ.ഒ)

യുകെ മലയാളി സോഷ്യൽ വർക്കേഴ്സ് ഫോറത്തിന്റെ (UKMSW Forum) 2021 – 23, കാലഘട്ടത്തിലേക്കുള്ള പുതിയ എക്സിക്യൂട്ടീവ് കമ്മറ്റി ജനുവരി മാസം 9-ാം തീയതി നിലവിൽ വന്നു. തുടർന്ന്, പുതിയ പ്രവർത്തന കമ്മറ്റി യോഗം ചേരുകയും വരുന്ന രണ്ടു വർഷത്തേക്കുള്ള കർമ്മ പരിപാടികൾക്ക് രൂപം നൽകുകയും ചെയ്തു. പരിപാടികളുടെ പ്രവർത്തനോദ്ഘാടനം ഫെബ്രുവരി മാസം 20-ാം തീയതി (ശനിയാഴ്ച്ച) ഉച്ചകഴിഞ്ഞു 3 മണിമുതൽ നടത്താൻ തീരുമാനിച്ചിരിക്കുന്ന വിവരം ഏവരെയും സന്തോഷത്തോടെ അറിയിച്ചുകൊള്ളുന്നു. 

അന്നേദിവസം നടത്തപ്പെടുന്ന യോഗത്തിൽ നമ്മുക്കെല്ലാം പ്രിയങ്കരനും സാമൂഹികപ്രവർത്തകനും അതിലുപരി മനുഷ്യസ്നേഹിയുമായ റവ. ഫാദർ. ഡെവിസ് ചിറമ്മേൽ മുഖ്യാതിഥിയായി അനുഗ്രഹപ്രഭാഷണം നടത്തും.
തുടർന്ന്, അടുത്ത രണ്ടു വർഷത്തേക്ക് നടത്താൻ ഉദ്ദേശിക്കുന്ന കർമ്മ പരിപാടികളുടെ ഒരു രൂപരേഖ തയ്യാറാക്കി അവതരിപ്പിക്കുന്നതോടൊപ്പം തന്നെ അതിനെക്കുറിച്ചുള്ള തുടർ ചർച്ചകളും നടത്തപ്പെടും. ഇതോടൊപ്പം അംഗങ്ങളുടെ ഒരു ജനറൽ ബോഡിമീറ്റിംങ്ങും നടത്താൻ ഉദ്ദേശിക്കുന്നു. 

ഈ കർമ്മപരിപാടികളുടെ ഉദ്ഘാടന ചടങ്ങിലേക്ക് യുകെയിൽ ഉള്ള എല്ലാ നല്ലവരായ മലയാളി സോഷ്യൽ വർക്കേഴ്സിനേയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നതോടൊപ്പം തന്നെ അംഗങ്ങളുടെ നിസ്സീമമായ സഹകരണങ്ങളും പ്രതീക്ഷിക്കുന്നു. 

നിലവിലെ സാഹചര്യത്തിൽ ഉദ്ഘാടന കർമ്മങ്ങൾ Zoom മീറ്റിംഗ് വഴിയാണ് നടത്തപ്പെടുക എന്ന് ഏവരെയും സന്തോഷപുർവ്വം അറിയിച്ചുകൊള്ളുന്നു. ഇതുമായി ബന്ധപ്പെട്ട ലിങ്ക് പ്രവർത്തന കമ്മറ്റി പ്രത്യേകം പ്രസിദ്ധീകരിക്കുന്നതാണ്.  ഉദ്ഘാടന ചടങ്ങിന് പുതിയ എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങൾ നേതൃത്വം കൊടുക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് പി.ആർ.ഒ യുമായി (07939492035) ബന്ധപ്പെടുക.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more