1 GBP = 103.68

മലയാളി സോഷ്യൽ വർക്കേഴ്സിന് വേണ്ടി UKMSW സംഘടിപ്പിക്കുന്ന സെമിനാർ മെയ് 29 ന്….

മലയാളി സോഷ്യൽ വർക്കേഴ്സിന് വേണ്ടി UKMSW  സംഘടിപ്പിക്കുന്ന സെമിനാർ മെയ് 29 ന്….

തോമസ് ജോസഫ് (പി.ആർ.ഒ)

യു കെ മലയാളി സോഷ്യൽ ഫോറത്തിന്റെ മുഖ്യലക്ഷ്യം UKയിൽ ഉള്ള മലയാളി സോഷ്യൽ വർക്കേഴ്സിൻ്റെ ഉന്നമനത്തിനായി പ്രവർത്തിക്കുക എന്നുള്ളതാണ്. അതിന്റെ ഭാഗമായി നടത്തപ്പെടുന്ന അടുത്ത ഘട്ടം സെമിനാർ മെയ് മാസം 29 ആം തിയതി ശനിയാഴ്ച രാവിലെ 10 മണിക്ക് തുടങ്ങുന്നതായിരിക്കും. ഓൺലൈൻവഴി നടത്തപ്പെടുന്ന ഈ സെമിനാറിൽ കൂടുതൽ ഊന്നൽ നൽകുന്നത് ഇപ്പോൾ യുകെയിൽ സോഷ്യൽ വർക്ക് ജോലിക്ക് വേണ്ടി ശ്രമിക്കുന്നവർക്കും അതുപോലെ യുകെയിലെ സോഷ്യൽ വർക്കിൽ രജിസ്ട്രേഷനു വേണ്ടി ശ്രമിക്കുന്നവർക്കും വേണ്ടിയാണ്.

മെയ് 29 ന് സംഘടിപ്പിക്കുന്ന  സെമിനാറിൽ രണ്ട് ക്ലാസുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ആദ്യത്തെ ക്ലാസ്സ് നയിക്കുന്നത് ശ്രീ. ടോമി സെബാസ്റ്റ്യനാണ്. ഇപ്പോൾ ലൂട്ടൻ കൗൺസിലിൽ ചിൽഡ്രൻസ് ടീമിൽ മാനേജറായി ജോലി ചെയ്യുന്ന ടോമി യുകെയിലെ സോഷ്യൽ വർക്ക് നിയമങ്ങളെ കുറിച്ച് ക്ലാസ്സ് എടുക്കുന്നത് ആയിരിക്കും.  അതിനുശേഷം    സൗത്തെർഡ് കൗൺസിൽ ചിൽഡ്രൻസ് ടീം മാനേജർ ആയി ജോലി ചെയ്യുന്ന ശ്രീ ബിനീഷ് കാപ്പൻ Looked After Children Process in the UK എന്ന വിഷയത്തിൽ ക്ലാസ് നയിക്കുന്നതാണ്. സെമിനാറിൽ സംബന്ധിക്കുന്നവർക്ക് തങ്ങളുടെ സംശയങ്ങൾ ദുരീകരിക്കാൻ അവസരം ഉണ്ടായിരിക്കുന്നതാണ്.

സെമിനാറിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ താഴെക്കൊടുത്തിരിക്കുന്ന ഓൺലൈൻ ലിങ്കിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്.
https://docs.google.com/forms/d/e/1FAIpQLSc7OCuXQ5nmzfafJyqklOPnJQiHPotCDQpuc2twQ4YY0c7Hmw/viewform?usp=sf_link
 ഓൺലൈനിൽ രജിസ്റ്റർ ചെയ്യുന്നവർക്ക് പങ്കെടുത്തതിനുള്ള CPD സർട്ടിഫിക്കറ്റ് നൽകുന്നതാണ്.

കൂടുതൽ വിവരങ്ങൾക്കായി താഴെപ്പറയുന്ന വ്യക്തികളുമായോ അല്ലെങ്കിൽ UKMSW എക്സിക്യൂട്ടീവ് അംഗങ്ങളുമായി ബന്ധപ്പെടാവുന്നതാണ്.


സിബി തോമസ്  – 07988996412

 ബിജു ആൻറണി – 07809295451

 റോക്സി ബേക്കർ – 07960547843

തോമസ് ജോസഫ് – 07939492035

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more