1 GBP = 103.61
breaking news

ലോക സോഷ്യൽ വർക്കർ ദിനം;UKMSW ഫോറത്തിൻ്റെ കാര്യപരിപാടികൾ ഇന്ന്…

ലോക സോഷ്യൽ വർക്കർ ദിനം;UKMSW ഫോറത്തിൻ്റെ കാര്യപരിപാടികൾ ഇന്ന്…

തോമസ് ജോസഫ്

2022 മാർച്ച്‌ മാസം 15-ാം തീയതി ലോക സോഷ്യൽ വർക്ക് ദിനമായി ആചരിക്കപ്പെടുന്നു. അതിന്റെ ഭാഗമായി യുകെ മലയാളി സോഷ്യൽ വർക്കേഴ്സ് (UKMSW) ഫോറത്തിന്റെ ഈ വർഷത്തെ കാര്യപരിപാടികൾ ഇന്ന് (19/3/22) 2022) നടത്തപ്പെടുന്നു. രാവിലെ 9:45 നു ആരംഭിക്കുന്ന പരിപാടിയിൽ  UK യിൽ നിന്നും ഇന്ത്യയിൽ നിന്നുമുള്ള സോഷ്യൽ വർക്ക് മേഖലകളിൽ പ്രവർത്തിക്കുന്ന പ്രമുഖ വ്യക്തികൾ പങ്കെടുത്ത് പ്രബന്ധങ്ങൾ അവതരിപ്പിക്കുന്നു.

പുതിയ പാരിസ്ഥിതിക-സാമൂഹീക ലോകം ഒരുമിച്ച് നിർമ്മിക്കുക: ആരെയും മാറ്റിനിർത്തരുത് (Co-building a New-Eco Social World: Leaving No One Behind ) എന്നാണ് ഈ വർഷത്തെ ആശയം. എല്ലാ ആളുകൾക്കും വിശ്വാസവും സുരക്ഷിതത്വവും ആത്മവിശ്വാസവും ഭൂലോകത്തിന്റെ സുസ്ഥിരതയും വികസിപ്പിക്കുന്ന പുതിയ ആഗോള മൂല്യങ്ങളും നയങ്ങളും സമ്പ്രദായങ്ങളും സൃഷ്ടിക്കുന്നതിനുള്ള ഒരു കാഴ്ച്ചപ്പാടും പ്രവർത്തന പദ്ധതിയുമാണ് ഈ ആശയം കൊണ്ട് ലക്ഷ്യമിട്ടിരിക്കുന്നത്. ഈ കോവിഡ് മഹാമാരിയിലും യുദ്ധപ്രതിസന്ധിയിലുടെയും കടന്നുപോകുന്ന നമ്മുടെ സമൂഹത്തിന് ഈ ആശയവും അതിന്റ അന്തസത്തയും വളരെയധികം അനിവാര്യവും പ്രാധാന്യം അർഹിക്കുന്നതുമാണ്.

ഈ വർഷത്തെ ആശയത്തിന്റെ അന്തസത്ത ഉൾക്കൊണ്ടുകൊണ്ട്, UKMSW ഫോറത്തിന്റെ കാര്യപരിപാടികൾ ഉദ്ദ്ഘാടനം ചെയ്ത് മുഖ്യപ്രഭാഷണം നടത്തുന്നത്, Mark Harvey (Chief Social Worker of England, Adult) ആണ്. തുടർന്നുള്ള ക്ലാസ്സുകൾ നയിക്കുന്നത് Social Work England ന്റെ Regional Engagement Lead ആയ Victoria Hart, അതുപോലെ Network of Social Workers Association of India യുടെ പ്രസിഡന്റുമായ Prof. Ghandi Doss എന്നിവരുമാണ്. സോഷ്യൽ സർവ്വീസ്സിൽ മികച്ചസേവനമനുഷ്ടിച്ച ഇവരുടെ അനുഭവങ്ങളും അറിവുകളും അന്നേദിവസം പങ്കുവയ്ക്കുന്നു. തുടർന്ന്,  ഇവരുമായി ചോദ്യോത്തരങ്ങൾക്കുള്ള അവസരവും ഉണ്ടായിരിക്കുന്നതാണ്. 

2014-ൽ സ്ഥാപിതമായ UKMSW ഫോറം ഇവിടെ ജോലി ചെയ്യുന്ന മലയാളി സോഷ്യൽ വർക്കേഴ്സിന്റെ ഉന്നമനത്തിനു വേണ്ടി പ്രവർത്തിക്കുന്നതോടൊപ്പം അവരുടെ പ്രൊഫഷണൽ ഡെവലപ്പ്മെന്റിനാവശ്യമായ ട്രെയിനിംങ്ങുകളും നടത്തിവരുന്നു. കൂടാതെ, സാമൂഹിക പ്രവർത്തനത്തിന്റെ മൂല്യവും നയങ്ങളും ഉൾക്കൊണ്ടുകൊണ്ട്, സമൂഹത്തിൽ പാർശ്വവൽക്കരിക്കപ്പെട്ടവർക്ക് നാളിതുവരെ പല സഹായങ്ങളും ചെയ്തുപോരുന്നു. തുടർന്നും, ഇതിലൂടെ അർഹതപ്പെട്ടവർക്ക് ഇത്തരം സഹായം എത്തിക്കാൻ നമ്മുടെ ഫോറത്തിലൂടെ ലക്ഷ്യമിടുന്നു.

ഈ വർഷത്തെ ലോക സോഷ്യൽ വർക്ക്‌ ദിന പരിപാടികളിൽ പങ്കെടുക്കുന്നതിനായി എല്ലാ മലയാളി സോഷ്യൽ വർക്കേഴ്സിനെയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു. അംഗങ്ങളുടെ പൂർസഹകരണമാണ് ഈ ഫോറത്തിന്റെ വിജയവും കരുത്തും. അതോടൊപ്പം, ഈ മേഖലയിൽ ജോലിചെയ്യുന്ന നിങ്ങളുടെ സൂഹൃത്തുകളുമായി ഈ വിവരം മാക്സിമം ഷെയർ ചെയ്യുക. 

നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് ഈ മീറ്റിംങ്ങും online (zoom) വഴിയാണ് നടത്തപ്പെടുക. പരിപാടിയിൽ പങ്കെടുക്കുന്നതിനായി താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്. 

https://docs.google.com/forms/d/e/1FAIpQLScOtEPDkPeSml8Oj4K3e9Z-nRjay49OfcwO0acN7i6hSzgMwQ/viewform?vc=0&c=0&w=1&flr=0

കൂടുതൽ വിവരങ്ങൾക്ക് താഴെ കൊടുത്തിരിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്:-

സിബി തോമസ്സ് 07988996412, 

ബിജു ആന്റണി 07809295451, 

തോമസ്സ് ജോസഫ് 07939492035 (PRO)

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more