1 GBP =

യു.കെയിലെ മലയാളി സോഷ്യല്‍ വര്‍ക്കേഴ്സിന്റെ രണ്ടാം വാര്‍ഷിക സമ്മേളനം ജൂണ്‍ 17ന് ബ്രൂണല്‍ യൂണിവേഴ്സിറ്റിയില്‍.

യു.കെയിലെ മലയാളി സോഷ്യല്‍ വര്‍ക്കേഴ്സിന്റെ രണ്ടാം വാര്‍ഷിക സമ്മേളനം ജൂണ്‍ 17ന്  ബ്രൂണല്‍ യൂണിവേഴ്സിറ്റിയില്‍.

സിബി തോമസ്/ബിബിന്‍ എബ്രഹാം

ഈ വരുന്ന ജൂണ്‍ 17 , ശനിയാഴ്ച രാവിലെ 10 മണി മുതല്‍ വൈകുന്നേരം 4 മണി വരെ യുകെയിലുള്ള മലയാളി സോഷ്യല്‍ വര്‍ക്കേഴ്സിന്റെ -UKMSW (United Kingdom Malayalee Social Workers) ഫോറത്തിന്റെ രണ്ടാം വാര്‍ഷിക സമ്മേളനം മിഡില്‍സെക്‌സിലുള്ള ബ്രൂണല്‍ യൂണിവേഴ്‌സിറ്റിയിലുള്ള വച്ച് നടത്തുവാന്‍ തീരുമാനിച്ച വിവരം യു.കെയിലുള്ള എല്ലാ മലയാളി കുടുംബങ്ങളെയും സ്‌നേഹപൂര്‍വ്വം അറിയിച്ചു കൊള്ളുന്നു.

ഇത്തവണത്തെ വാര്‍ഷിക സമ്മേളനത്തിന്റെ പ്രത്യേകത ബ്രൂണല്‍ യൂണിവേഴ്സിറ്റിയും UKMSW ഫോറവും സംയുക്തമായിട്ടാണ് വാര്‍ഷികസമ്മേളനം നടത്തുന്നത്. ബ്രൂണല്‍ യൂണിവേഴ്സിറ്റി ഇത് വരെയുള്ള ഫോറത്തിന്റെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിക്കുകയും വാര്‍ഷിക സമ്മേളനത്തില്‍ പങ്കാളിയാകുവാന്‍ സന്നദ്ധത പ്രകടിപ്പിക്കുകയും ചെയ്തു. യൂണിവേഴ്സിറ്റിയുടെ എല്ലാ സൗകര്യങ്ങളും ഈ കോണ്‍ഫറന്‍സ് നടത്തിപ്പിനായി സൗജന്യമായി നല്‍കാമെന്നും ഉറപ്പ് നല്‍കി.

രണ്ടു സെക്ഷനുകളായി നടത്തപ്പെടുന്ന കോണ്‍ഫറന്‍സില്‍ ആദ്യത്തെ സെക്ഷന്‍ ഇവിടെയുള്ള മലയാളികളുമായി ബന്ധപ്പെട്ടതും എന്നാല്‍ ഈ രാജ്യത്തിന്റെ സംസ്‌കാരവുമായി ബന്ധപ്പെട്ട വിഷയവുമായിരിക്കും ശില്‍പ്പശാലയില്‍ അവതരിക്കപ്പെടുന്നത്. യൂണിവേഴ്സിറ്റിയില്‍ അവസാന വര്‍ഷം പഠിക്കുന്ന സോഷ്യല്‍ വര്‍ക്ക് സ്റ്റുഡന്റ്‌സും മോര്‍ണിംഗ് സെക്ഷനില്‍ പങ്കെടുക്കുവാന്‍ തീരുമാനിച്ചിട്ടുണ്ട്.

യു.കെയില്‍ GCSC കഴിഞ്ഞ മലയാളി കുട്ടികള്‍ക്ക് ആര്‍ക്കെങ്കിലും സോഷ്യല്‍ വര്‍ക്ക് പ്രൊഫഷനിലേക്ക് കടക്കുവാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ആദ്യം ബന്ധപ്പെടുന്ന 15 കുട്ടികള്‍ക്ക് കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നതിനുള്ള അവസരം ഉണ്ടായിരിക്കുന്നതാണ്. മോര്‍ണിംഗ് സെക്ഷനില്‍ പങ്കെടുക്കുന്നവര്‍ക്ക് അവരുടെ രജിസ്ട്രേഷന്‍ പുതുക്കുന്നതിന് സഹായിക്കുന്ന Continous Professional Development (CPD) തെളിവായുള്ള സര്‍ട്ടിഫിക്കേറ്റ് കൊടുക്കുന്നതായിരിക്കും.

ഉച്ചക്ക് ശേഷം നടത്തുന്ന സെക്ഷനില്‍ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും പുതിയ വര്‍ഷത്തേക്കുള്ള ഭരണാധികാരികളെ തിരഞ്ഞെടുക്കുന്നതുമായിരിക്കും. ഇത് വരെയുള്ള ഫോറത്തിന്റെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തുമ്പോള്‍ ഒത്തിരി അഭിമാനത്തിന് വകയുണ്ട്. ശക്തമായ ഭരണഘടന, വെബ്‌സൈറ്റ്, കമ്പനി ആയിട്ടുള്ള രൂപീകരണം, എന്നാല്‍ ഇതിനേക്കാളേറെ എടുത്തു പറയത്തക്ക നേട്ടം കാഴ്ച വച്ചത് റിസോഴ്സ് ടീമിന്റെ പ്രവര്‍ത്തനമാണ്. റിസോഴ്‌സ് ടീമിന്റെ ഇന്റര്‍വ്യൂ പരിശീലനം വഴി 8 മലയാളി സോഷ്യല്‍ വര്‍ക്കേഴ്സിന് സ്ഥിരം ജോലി ലഭിച്ചു. അവരുടെ സാക്ഷ്യം വെബ്‌സൈറ്റ് സന്ദര്‍ശിച്ചാല്‍ നിങ്ങള്‍ക്ക് നേരിട്ട് കാണുവാന്‍ സാധിക്കുന്നതാണ്.


ഫോറത്തിന്റെ പ്രധാന ലക്ഷ്യങ്ങള്‍:

1 യുകെയിലെ പോലെ ഇന്ത്യയിലും സോഷ്യല്‍ വര്‍ക്ക് ഒരു പ്രൊഫഷനായി അംഗീകരിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുക.
2 2000ന്മേല്‍ യുകെയില്‍ ജോലി ചെയ്യുന്ന സോഷ്യല്‍ വര്‍ക്കേഴ്സിനെ ഈ ഫോറത്തിന്റെ കിഴില്‍ കൊണ്ടു വരികയും ജോലി സ്ഥലത്തു അവര്‍ക്ക് എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടാവുകയാണെങ്കില്‍ പറ്റുന്ന വിധത്തില്‍ സഹായിക്കുകയും കൂട്ടായ രീതിയില്‍ വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യും.
3 യുകെയില്‍ Malayalee SW വര്‍ക്ക് ചെയ്യുന്ന പ്രധാനപ്പെട്ട മേഖലകളായ Children, Adult, Mental Health ,Hospital , Learning Disabilities , Adoption and Fostering , Paliative Care , Safeguarding and DOLS മേഖലകളാണ്. ഈ തനത് മേഖലകളില്‍ നൈപുണ്യം നേടിയവര്‍ക്ക് മറ്റ് മേഖലകളില്‍ വര്‍ക്ക് ചെയ്യുന്നവര്‍ക്ക് ഉപകാരപ്രദമായ രീതിയില്‍ ശില്‍പ്പശാലകള്‍ ഇടയ്ക്കു സംഘടിപ്പിക്കുക, സ്‌കൈപ്പ് പോലെയുള്ള ഇന്റര്‍നെറ്റ് സാധ്യതകള്‍ ഉപയോഗിച്ച് കോണ്‍ഫറന്‍സ് സംഘടിപ്പിക്കുക.
4 ഇവിടെയുള്ള മലയാളി കുടുംബങ്ങളെ ബാധിക്കുന്ന നിയമങ്ങളെ കുറിച്ച് ബോധവത്ക്കരണം നടത്തുക.
5 ഇവിടെയുള്ള മത സംഘടനകള്‍, അസോസിയേഷനുകള്‍ തുടങ്ങിയ സംഘടനകള്‍ക്ക് Childrens Safeguarding – മായി ബന്ധപ്പെട്ട ക്‌ളാസുകള്‍ കൊടുക്കുക.

യു.കെയില്‍ സോഷ്യല്‍ വര്‍ക്കറായി ജോലി ചെയ്യുന്ന എല്ലാവരെയും ഈ വാര്‍ഷിക സമ്മേളനത്തിലേക്ക് സ്വാഗതം ചെയ്യുന്ന. ഇതുവരെയും ഈ മലയാളി സോഷ്യല്‍ വര്‍ക്ക് ഫോറത്തില്‍ അംഗ്വതമെടുക്കാത്തവര്‍ എത്രയും പെട്ടന്ന് വെബ് സൈറ്റ് (http://www.ukmswforum.org/)സന്ദര്‍ശിച്ച് മെമ്പര്‍ഷിപ്പ് ആപ്ലിക്കേഷന്‍ ഫോറം പൂരിപ്പിച്ചു ഈ ഫോറത്തിന്റെ ഭാഗമാകാന്‍ ശ്രമിക്കുക.

അതോടൊപ്പം തന്നെ നിങ്ങള്‍ക്ക് പരിചയമുള്ള HCPC രജിസ്ട്രേഷന്‍ ഉള്ള സോഷ്യല്‍വര്‍ക്കേഴ്സിനെ ഈ വിവരം അറിയിക്കാന്‍ പരിശ്രമിക്കുക.

കൂടുതല്‍ വിവരങ്ങള്‍ക്ക് വേണ്ടി താഴെ പേര് ചേര്‍ത്തിരിക്കുന്ന മാനേജ്മെന്റ് കമ്മറ്റി അംഗങ്ങളുമായി ബന്ധപ്പെടുക
ജെയിംസ്‌കുട്ടി ജോസ് (ചെയര്‍ പേഴ്സണ്‍)
ഫോണ്‍ ; 07951182979
ടോമി സെബാസ്റ്റിയന്‍ -(റിസോഴ്സ് ടീം)-07766655697
സിബി തോമസ് (മെമ്പര്‍ഷിപ്പ് കോര്‍ഡിനേറ്റര്‍)
07988996412

Post Your Comments Here ( Click here for malayalam )

Press Esc to close
show more