1 GBP = 104.26
breaking news

യുകെ മലയാളികളുടെ പിതാവ് ടി.എം.ജോസ് നാട്ടിൽ നിര്യാതനായി….

യുകെ മലയാളികളുടെ പിതാവ് ടി.എം.ജോസ് നാട്ടിൽ നിര്യാതനായി….

യുകെ മലയാളികളുടെ പിതാവ് മാനന്തവാടി തലപ്പുഴ നടാംകണ്ടത്തിൽ ടി.എം ജോസ് (74) നാട്ടിൽ നിര്യാതനായി. ഭാര്യ മേരി ജോസ്. തലപ്പുഴ കടത്തികുടിയിൽ കുടുബാംഗമാണ്. മക്കൾ ഷാജി (കവൻട്രി), ഷിജി (ലെസ്റ്റർ), ഷിനു (വോക്കിംഗ്). മരുമക്കൾ ലിയ (കവൻട്രി), സ്റ്റാൻലി (ലെസ്റ്റർ, അനുപമ (വോക്കിംഗ്).

മൃതസംസ്കാര ശുശ്രൂഷകൾ ശനിയാഴ്ച (16/10/21) രാവിലെ 9 മണിക്ക് ഭവനത്തിൽ നിന്നും ആരംഭിച്ച് ഔവർ ലേഡി ഓഫ് മൗണ്ട് കാർമൽ ദേവാലത്തിൽ നടത്തുന്നതാണ്.

പിതാവിൻ്റെ നിര്യാണത്തിൽ  യുക്മ പ്രസിഡൻ്റ് മനോജ് കുമാർ പിള്ള, സെക്രട്ടറി അലക്സ് വർഗ്ഗീസ്, വൈസ് പ്രസിഡൻ്റുമാരായ എബി സെബാസ്റ്റ്യൻ, ലിറ്റി ജിജോ, ട്രഷറർ അനീഷ്ൺ ജോൺ, യുക്മ ന്യൂസ് ചീഫ് എഡിറ്റർ സുജു ജോസഫ്, യുക്മ മിഡ്ലാൻഡ് റീജിയൻ പ്രസിഡൻ്റ് ബെന്നി പോൾ, എൽ കെ സി പ്രസിഡൻറ് ലൂയിസ് കെന്നഡി,  തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. പരേതൻ്റെ ആത്മാവിന് നിത്യശാന്തി നേരുവാൻ പ്രാർത്ഥിക്കുന്നതിനൊപ്പം വേർപാടിൽ ദു:ഖിക്കുന്ന കുടുംബാംഗങ്ങളുടെ വേദനയിൽ യുക്മ ന്യൂസ് ടീമും പങ്കു ചേരുന്നു. ആദരാഞ്ജലികൾ….

മൃതസംസ്കാര ശുശ്രൂഷകളുടെ ലൈവ് സംപ്രേക്ഷണം കാണുവാനായി താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക.

https://youtu.be/KTtvUNVKGNE

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more