യുകെ മലയാളികളുടെ അമ്മാവൻ റിട്ട. ഡപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് വി കെ മാത്യു നാട്ടിൽ നിര്യാതനായി…
Jan 08, 2022
യുക്മ ദേശീയ ജനറൽ കൗൺസിൽ അംഗവും എഡ്മണ്ടൻ മലയാളി അസോസിയേഷൻ ട്രഷററുമായ സജീവ് തോമസിൻ്റേയും, യുക്മ നഴ്സസ് ഫോറം ഭാരവാഹി സോണിയ ലുബിയുടെയും ഈസ്റ്റ് ലണ്ടൻ മലയാളി അസോസിയേഷൻ വൈസ് പ്രസിഡൻറ് സ്വപ്ന തോമസിൻ്റേയും യുക്മ നാഷണൽ ജോയിൻ്റ് സെക്രട്ടറി സെലീനാ സജീവിൻ്റെ ഭർത്താവിൻ്റെ അമ്മാവനുമായ കോട്ടയം കഞ്ഞിക്കുഴി കറുകക്കുറ്റിയിൽ പരേതരായ കുരുവിളയുടെയും, മേഴ്സിയുടെയും മകനും റിട്ട. ഡപ്യൂട്ടി പോലീസ് സൂപ്രണ്ട് വി.കെ മാത്യു (71) നിര്യാതനായി. പരേതൻ കോട്ടയം ക്രിസ്തുരാജ കത്തീഡ്രൽ ഇടവകാംഗമാണ്. ഭാര്യ പരേതയായ മോളിക്കുട്ടി പൗലോസ്. ഭാര്യയുടെ മരണശേഷം രണ്ടാമത് വിവാഹം കഴിച്ചത് കഞ്ഞിക്കുഴി സജി മാത്യുവിനെയാണ്. മക്കൾ റിയാ മാത്യു, ജിയ മാത്യു, ലിയ മാത്യു, നിയ മാത്യു.
1975-ൽ പോലീസ് സേനയിൽ പ്രവേശിച്ച വി.കെ. മാത്യു എറണാകുളത്ത് നിന്നാണ് വിരമിച്ചത്. മികച്ച പ്രാസംഗികനും സംഗീതജ്ഞനും ആയിരുന്ന അദ്ദേഹം നിരവധി പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും തുടർന്ന് രോഗം കലശലായി മരണത്തിന് കീഴ്പ്പെടുകയായിരുന്നു. ഏക സഹോദരൻ പരേതനായ വി.കെ. ജോസഫ് (റിട്ട. എസ്.ഐ). പരേതന് ആറ് സഹോദരിമാരാണുള്ളത്. പരേതയായ അന്നമ്മ മാത്യു (കൈപ്പുഴ), പരേതയായ മേരി ജോസഫ് (പേരൂർ, ഏറ്റുമാനൂർ), പരേതയായ സിസിലിയാമ്മ സിറിയക് (കണ്ണങ്കര), പരേതയായ സൂസമ്മ കുര്യൻ, ഏലമ്മ (കാഞ്ഞങ്ങാട്), ഗ്രേസി തോമസ് (അരയൻകാവ്). മരുമക്കൾ:- നോയൽ ജെയിംസ്, ടോണി ജേക്കബ്, ഡോൺ മാത്യു, ജെയ്ൻ മാത്യു.
മൃതസംസ്കാര ശുശ്രൂഷകൾ തിങ്കളാഴ്ച (10/01/22) ഉച്ചകഴിഞ്ഞ് 2 മണിക്ക് ഭവനത്തിൽ നിന്നും ആരംഭിച്ച് കിഴക്കേ നട്ടാശ്ശേരി ഹോളി ഫാമിലി ദേവാലയത്തിലെ കുടുംബക്കല്ലറയിൽ സംസ്ക്കരിക്കുന്നതാണ്.
പരേതൻ്റെ നിര്യാണത്തിൽ യുക്മ പ്രസിഡൻ്റ് മനോജ് കുമാർ പിള്ള, സെക്രട്ടറി അലക്സ് വർഗ്ഗീസ്, വൈസ് പ്രസിഡൻ്റ് എബി സെബാസ്റ്റ്യൻ, യുക്മ ന്യൂസ് ചീഫ് എഡിറ്റർ സുജു ജോസഫ്, തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. പരേതൻ്റെ ആത്മാവിന്ന് നിത്യശാന്തി നേരുവാൻ പ്രാർത്ഥിക്കുന്നതിനൊപ്പം, വേർപാടിൽ വേദനിക്കുന്ന കുടുംബാംഗങ്ങളുടെ ദു:ഖത്തിൽ യുക്മ ന്യൂസ് ടീമും പങ്കു ചേരുന്നു. ആദരാഞ്ജലികൾ…
റെഡ്ഡിംഗിൽ മരണമടഞ്ഞ എൽബി സെബിന്റെ മൂന്ന് മക്കളടങ്ങുന്ന കുടുംബത്തെ സഹായിക്കാൻ അഭ്യർത്ഥനയുമായി യുക്മ ചാരിറ്റി ഫൗണ്ടേഷനും ന്യൂബറി മലയാളി കൾച്ചറൽ അസ്സോസ്സിയേഷനും /
click on malayalam character to switch languages