1 GBP = 104.25
breaking news

യുകെ മലയാളികളുടെ സഹോദര പുത്രൻ നാട്ടിൽ വാഹനാപകടത്തിൽ മരണമടഞ്ഞു…

യുകെ മലയാളികളുടെ സഹോദര പുത്രൻ നാട്ടിൽ വാഹനാപകടത്തിൽ മരണമടഞ്ഞു…

യു കെ മലയാളികളുടെ സഹോദരൻ പൊൻകുന്നം ഒന്നാംമൈൽ നരിയനാനി കള്ളികാട്ട് സെബാസ്റ്റ്യൻ്റെ (റിട്ട. ബാങ്ക് ഉദ്യോഗസ്ഥൻ) മകൻ  ജോസ് സെബാസ്റ്റ്യൻ (20) ആണ് മരണമടഞ്ഞത്.  ഇന്നു രാവിലെ 10.15നായിരുന്നു അപകടം.  ബസും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. മാതാവ് കുസുമം സെബാസ്റ്റ്യൻ (റിട്ട. അദ്ധ്യാപിക) ഏക സഹോദരി അഞ്ജു സെബാസ്റ്റ്യൻ (ബാങ്ക് ഉദ്യോഗസ്ഥ, കോയമ്പത്തൂർ)ആനി ജോസ് (അബർഡീൻ), മോളി തോമസ് (മാഞ്ചസ്റ്റർ), സാലി എബ്രഹാം ( റിപ്പബ്ലിക് ഓഫ് അയർലണ്ട് ) തോമസ് ജോസ് (സ്റ്റോക്ക് ഓൺ ട്രെൻറ്) എന്നിവർ സഹോദരങ്ങളാണ്. യുകെയിലെ പിതൃസഹോദരങ്ങൾ നാളെ ലണ്ടനിൽ നിന്നും നാട്ടിലേക്ക് തിരിക്കും.

സംസ്കാരം ഞായറാഴ്ച പൊൻകുന്നം ഹോളി ഫാമിലി ഫൊറോനാ ദേവാലയത്തിൽ നടത്തുമെന്നാണ്അറിയുന്നത്.

ജോസ് സെബാസ്റ്റ്യൻ്റെ നിര്യാണത്തിൽ യുക്മ പ്രസിഡൻ്റ് മനോജ് കുമാർ പിള്ള, സെക്രട്ടറി അലക്സ് വർഗ്ഗീസ് വൈസ് പ്രസിഡൻറ് എബി സെബാസ്റ്റ്യൻ, യുക്മ ന്യൂസ് ചീഫ് എഡിറ്റർ സുജു ജോസഫ്, എസ്. എം. എ പ്രസിഡൻ്റ്  വിജി.കെ.പി തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി.  പരേതൻ്റെ ആത്മാവിന് നിത്യശാന്തി നേരുവാൻ പ്രാർത്ഥിക്കുന്നതിനൊപ്പം വേർപാടിൽ ദു:ഖിക്കുന്ന കുടുംബാംഗങ്ങളുടെ വേദനയിൽ യുക്മ ന്യൂസ് ടീമും പങ്കു ചേരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more