1 GBP = 103.73
breaking news

യു കെ മലയാളികളുടെ പിതാവ് നാട്ടിൽ നിര്യാതനായി…

യു കെ മലയാളികളുടെ പിതാവ് നാട്ടിൽ നിര്യാതനായി…

യു കെ മലയാളികളുടെ പിതാവ് ആലക്കോട് തൊടുപുഴ താന്നിക്കൽ ജോസഫ് ഔസെഫ്(82) നിര്യാതനായി .ഭാര്യ റോസിലി ജോസഫ് കിഴക്കമ്പലം കുടിശ്ശേരി കുടുംബാംഗം ആണ്.മക്കൾ ജോഷി(വാഴക്കുളം), മിനി (റിയാദ്), ഷാജി (ലെസ്റ്റർ), ഷിജി (ആലക്കോട് ), ജോമോൻ (സിഡ്നി), ജിൽസൺ (സൗത്താംപ്ടൺ).മരുമക്കൾ റാണി, ജിജി, ബ്ലെസി, രജനി, ജോയൽ, പ്രിൻസി.

 മൃതസംസ്കാര ശുശ്രൂഷകൾ ആലക്കോട് സെന്റ് തോമസ് മൂർ ദേവാലയത്തിൽ നടത്തപെടുന്നതാണ്. സംസ്കാര തീയ്യതി പിന്നീട് അപ്ഡേറ്റ് ചെയ്യുന്നതാണ്.

പിതാവിൻ്റെ നിര്യാണത്തിൽ  യുക്മ പ്രസിഡൻ്റ് മനോജ് കുമാർ പിള്ള, സെക്രട്ടറി അലക്സ് വർഗ്ഗീസ്, വൈസ് പ്രസിഡൻ്റുമാരായ എബി സെബാസ്റ്റ്യൻ, ലിറ്റി ജിജോ, ട്രഷറർ അനീഷ് ജോൺ, യുക്മ മിഡ്ലാൻഡ്സ് റീജിയൻ പ്രസിഡൻ്റ് ബെന്നി പോൾ, യുക്മ സൗത്ത് ഈസ്റ്റ് റീജിയൻ പ്രസിഡൻറ് ആൻറണി എബ്രഹാം, യുക്മ ന്യൂസ് ചീഫ് എഡിറ്റർ സുജു ജോസഫ്,  തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. പരേതൻ്റെ ആത്മാവിന് നിത്യശാന്തി നേരുവാൻ പ്രാർത്ഥിക്കുന്നതിനൊപ്പം വേർപാടിൽ ദു:ഖിക്കുന്ന കുടുംബാംഗങ്ങളുടെ വേദനയിൽ യുക്മ ന്യൂസ് ടീമും പങ്കു ചേരുന്നു. ആദരാഞ്ജലികൾ…

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more