1 GBP = 104.21
breaking news

കരുത്ത് തെളിയിച്ച യു കെ കെ സി എ നോർത്ത് വെസ്റ്റ് റീജിയൺ കൺവൻഷന് ലിവർപൂളിൽ ഉജ്വല വിജയം…

കരുത്ത് തെളിയിച്ച യു കെ കെ സി എ നോർത്ത് വെസ്റ്റ് റീജിയൺ കൺവൻഷന് ലിവർപൂളിൽ ഉജ്വല വിജയം…

ലിവർപൂർ: യൂറോപ്പിലെ ഏറ്റവും വലിയ സാമുദായിക സംഘടനയായ യു കെ കെ സി എ യുടെ നോർത്ത് വെസ്റ്റ് റീജിയൺ കൺവൻഷൻ മാർച്ച് 30ന് യൂറോപ്പിന്റെ സാംസ്കാരിക തലസ്ഥാന നഗരിയായ ലിവർപൂളിൽ വർണോജ്വലമായി അരങ്ങേറി. നോർത്ത് വെസ്റ്റ് റീജിയണിന്റെ കീഴിലുള്ള ലിവർപൂൾ, മാഞ്ചസ്റ്റർ, പ്രസ്റ്റൺ, സ്റ്റോക്ക്ഓൺട്രന്റ്, വിഗൺ, ബ്ലാക്പൂൾ എന്നീ യൂണിറ്റുകൾ സംയുക്തമായി നടത്തിയ ഈ കൺവൻഷൻ ക്നാനായ ജനതയുടെ സമുദായ സ്നേഹത്തിന്റെയും, ഐക്യത്തിന്റെയും കാഹളധ്വനിയായി.

ലിവർപൂർ ബ്രോഡ്ഗ്രീൻ ഇന്റർനാഷണൽ സ്കൂൾ ഓഡിറ്റോറിയത്തിൽ രാവിലെ കൃത്യം 10:30 ന് യു കെ യിലെ മുഴുവൻ ക്നാനായ സമുദായ വൈദീകരും ചേർന്ന് നടത്തിയ ആഘോഷമായ ദിവ്യബലിയോടെ കൺവൻഷന് തിരിതെളിഞ്ഞു. ഉച്ചകഴിഞ്ഞ് കൃത്യം 1:30 ന് ആറു യൂണിറ്റുകളും സംയുക്തമായി നടത്തിയ സമുദായ റാലി വാദ്യമേളങ്ങളുടെ അകമ്പടിയോടെ പുരാതനപ്പാട്ടുകളും, നടവിളികളും കൊണ്ട് ക്നാനായ ജനതയുടെ ശക്തി പ്രകടനമായി മാറി.
ദീകരവാദത്തിനെതിരെയും, ജന്മനാടിനു വേണ്ടി ജീവൻ നഷ്ടപ്പെട്ട ധീര ജവാൻമാരെയും അനുസ്മരിച്ചു കൊണ്ട് നോർത്ത് വെസ്റ്റ് റീജിയണിൽ നിന്നും മിലിട്ടറി സർവ്വീസിൽ സേവനം ചെയ്ത് വിരമിച്ച 18 ജവാൻമാരെ പതക്കവും, ഉപഹാരവും നൽകി ആദരിച്ചു.

തുടർന്ന് അൻപതിൽപരം ക്നാനായ യുവജനങ്ങൾ ഒന്നുചേർന്ന് അവതരിപ്പിച്ച സ്വാഗതനൃത്തം ക്നാനായ യുവജനതയുടെ സമുദായ സ്നേഹം വിളിച്ചോതി. ലിവർപൂൾ യൂണിറ്റ് പ്രസിഡന്റും, കൺവൻഷൻ പ്രോഗ്രാം കോർഡിനേറ്ററുമായ തോമസ് ജോൺ വാരികാടിന്റെ സ്വാഗത പ്രസംഗത്തോടെ ആരംദിച്ച പൊതുസമ്മേളനത്തിൽ സഭാ, സാമുദായിക, സാംസ്കാരിക രംഗത്തെ പ്രമുഖർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. യു കെ കെ സി എ പ്രസിഡന്റ് തോമസ് തൊണ്ണമ്മാവുങ്കലും മറ്റു വിശിഷ്ട വ്യക്തികളും ചേർന്ന് കൺവൻഷൻ ഔപചാരികമായി ഭദ്രദീപം കൊളുത്തി ഉൽഘാടനം നിർവഹിച്ചു. വിവിധ യൂണിറ്റുകളിൽ നിന്നുള്ള നിറപ്പകിട്ടാർന്ന കലാപരിപാടികൾ കൺവൻഷന്റെ മുഖ്യ ആകർഷണമായി. നോർത്ത് വെസ്റ്റ്‌ റീജിയണിൽ നിന്നും വിവിധ മേഖലകളിൽ വ്യക്തിമുദ്ര നേടിയവരെ ചടങ്ങിൽ ആദരിച്ചു.

വിവിധ യൂണിറ്റുകൾ കൂടാതെ കെ സി വൈ എൽ, വനിതാ ഫോറം എന്നീ പോഷക സംഘടനകളും സജീവമായി കൺവൻഷന്റെ വിജയത്തിനായി അണിചേർന്നു. യു കെ കെ സി എ റീജണൽ കോർഡിനേറ്റേഴ്സ് കിഷോർ ബേബി, ജോബി കുര്യൻ, മറ്റു യൂണിറ്റ് ഭാരവാഹികൾ, കൺവൻഷൻ പ്രോഗ്രാം കോർഡിനേറ്റർ തോമസ് ജോൺ വാരികാട്ട് എന്നിവർ കൺവൻഷന് നേതൃത്വം നൽകി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more