1 GBP = 104.00

യു കെ കെ സി എ പതിനേഴാമത് കൺവെൻഷന് തുടക്കം കുറിക്കുന്നത് മാർ ജോസഫ് പണ്ടാരശ്ശേരിയുടെ ദിവ്യബലിയോടു കൂടി…

യു കെ കെ സി എ പതിനേഴാമത് കൺവെൻഷന് തുടക്കം കുറിക്കുന്നത് മാർ ജോസഫ് പണ്ടാരശ്ശേരിയുടെ ദിവ്യബലിയോടു കൂടി…
സണ്ണി ജോസഫ്
പതിനേഴാമത് യുകെകെസിഎ കൺവെൻഷനിൽ അർപ്പിക്കപ്പെടുന്ന വിശുദ്ധ ബലിയുടെ ക്രമീകരണങ്ങൾ അനസ്യൂതം പുരോഗമിക്കുന്നു. കോട്ടയം അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരിയുടെ  മുഖ്യകാർമികത്വത്തിൽ നടക്കുന്ന ആഘോഷകരമായ  ദിവ്യബലിയിൽ യുകെകെസിഎയുടെ യൂണിറ്റുകളിൽ നിന്നും തെരഞ്ഞെടുത്തിരിക്കുന്ന ഗായകസംഘം  ഗീതങ്ങൾ ആലപിക്കും. വികാരി ജനറാൾ ഫാദർ സജി മലയിൽ പുത്തൻപുരയിൽ, ഫാദർ മാത്യു കാട്ടാങ്ങൾ, ഫാദർ സജി തോട്ടം, ഫാദർ ജസ്റ്റിൻ കാരക്കാട്ട് എസ് ഡി വി, ഫാദർ പോൾ വെട്ടിക്കാട്ട് എന്നിവർ സഹകാർമ്മികർ ആയിരിക്കും.

ഫാദർ സാജി തോട്ടം വിശുദ്ധ കുർബാനയ്ക്കുള്ള ഒരുക്കങ്ങളിൽ മേൽനോട്ടം വഹിക്കുന്നതായിരിക്കും. ലിറ്റർജി കമ്മിറ്റിയുടെ ചെയർമാൻ യുകെകെസിഎ വൈസ് പ്രസിഡണ്ട് ശ്രീ ബിപിൻ ലൂക്കോസ് പണ്ടാരശ്ശേരിയുടെ നേതൃത്വത്തിൽ  ജോസ് മുഖച്ചിറ, സാജൻ പടിക്കമാലിൽ, തോമസ് പാലകൻ, ജോബി എബ്രഹാം, ഷിന്റോ കെ ജോൺ, ജെയ് തോമസ്, ജയൻ മുപ്രാപള്ളിയിൽ, സജി രാമച്ചിനാട്,  ബന്നി ആശാരിപറമ്പിൽ,  ടോമി പടപുരക്കൽ എന്നിവർ സെൻട്രൽ കമ്മിറ്റിയോട് ചേർന്ന് ക്രമീകരണങ്ങൾക്ക് ചുക്കാൻ പിടിക്കുന്നു. വിശുദ്ധ ബലിയിലേക്കും  തുടർന്നുള്ള കൺവെൻഷനിലേക്കും ആദിയന്ത്യം പങ്കെടുക്കുവാൻ എല്ലാവരെയും സ്നേഹപൂർവ്വം ക്ഷണിച്ചു കൊള്ളുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more