1 GBP = 104.18

UKKCA യുടെ നേതൃത്വത്തില്‍ 09 ഫെബ്രുവരി 2018-ല്‍ നടത്തുവാനിരിക്കുന്ന വിശുദ്ധനാട് തീര്‍ത്ഥാടനത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി….

UKKCA യുടെ നേതൃത്വത്തില്‍  09 ഫെബ്രുവരി 2018-ല്‍ നടത്തുവാനിരിക്കുന്ന വിശുദ്ധനാട് തീര്‍ത്ഥാടനത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി….

അനു മനോജ്
UKKCA യുടെ നേതൃത്വത്തില്‍ 09 ഫെബ്രുവരി 2018-ല്‍ നടത്തുവാനിരിക്കുന്ന വിശുദ്ധനാട് തീര്‍ത്ഥാടനത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി ആഷിന്‍ സിറ്റി ടൂര്‍സ് & ട്രാവല്‍സ് വക്താവ് അറിയിച്ചു.

യുകെയിലെ ക്‌നാനായക്കാരെ സംബന്ധിച്ചിടത്തോളം ബിജു മടക്കുഴിയുടെ നേതൃത്വത്തില്‍ ജോസ്സി നെടുംതുരുത്തിപുത്തന്‍പുരയില്‍, ബാബു തോട്ടം, ഫിനില്‍ തോമസ്, ജോസ് മാത്യു, സക്കറിയ പുത്തന്‍കളം എന്നീ സെന്‍ട്രല്‍ കമ്മറ്റിയുടെ ഭരണകാലം UKKCAയുടെ ചരിത്രത്തിലെ അവസ്മരണീയ കാലഘട്ടം ആണെന്ന് ആര്‍ക്കും നിസ്സംശയം പറയാം.

വളരെ ഭാരിച്ച ഉത്തരവാദിത്വം വളരെ വിജയകരമായി ചെയ്തുതീര്‍ത്തു എന്ന ആത്മസംതൃപ്തിയോടെ അവര്‍ പടിയിറങ്ങുമ്പോള്‍ യുകെയിലെ ക്‌നാനായ മക്കള്‍ക്കുവേണ്ടി വിശുദ്ധ യേശു ക്രിസ്തുവിന്റെ കാല്‍പാദങ്ങള്‍ പതിഞ്ഞ പുണ്യ ഭൂമിയിലൂടെ 10 ദിവസത്തെ തീര്‍ത്ഥാടനം നടത്തുവാന്‍ അവസരം ഒരുക്കിയാണ് ഞങ്ങള്‍ വിരമിക്കുന്നതെന്ന് ഈ സെന്‍ട്രല്‍ കമ്മറ്റിയുടെയും ദൈവാനുഗ്രഹത്തിന്റെയും ആത്മീയതയുടെയും ഉത്തമ ഉദാഹരണമാണ്.

ഏകദേശം നൂറോളം ക്‌നാനായ മക്കള്‍ ഒന്നിച്ച് നടത്തുന്ന ഇസ്രായേല്‍, ഈജിപ്ത്, ജോര്‍ദ്ദാന്‍ എന്നീ പുണ്യ ഭൂമികളിലൂടെയുള്ള തീര്‍ത്ഥാടനത്തിന്ബഹുമാനപ്പെട്ട സജി തോട്ടത്തില്‍ അച്ചനാണ് ആത്മീയ നേതൃത്വം നല്‍കുന്നത്.

55 പേരടങ്ങുന്ന ആദ്യഗ്രൂപ്പിന്റെ ബുക്കിംഗ് പൂര്‍ത്തിയാവുകയും കൂടുതല്‍ ആളുകള്‍ ഈ തീര്‍ത്ഥാടനത്തില്‍ പങ്കുചേരുവാന്‍ താല്‍പര്യം പ്രകടിപ്പിക്കുകയും ചെയ്തതിനാല്‍ 2-ാമത് ഒരു ഗ്രൂപ്പുകൂടി പ്ലാന്‍ ചെയ്യുകയും 2-ാമത്തെ ഗ്രൂപ്പില്‍ ഇനിയും ഏതാനും സീറ്റുകള്‍കൂടി മാത്രം ഒഴിവുള്ളതായും അറിയിക്കുന്നു. ആയതിനാല്‍ ഇനിയും ഈ തീര്‍ത്ഥാടനത്തില്‍ പങ്കെടുക്കുവാന്‍ താല്‍പര്യമുള്ളവര്‍ എത്രയുംപ്പെട്ടെന്ന് തന്നെയോ ഫിനില്‍ തോമസിനെയോ, 07883090410, ജിജോ മാധവപ്പള്ളിയെയോ 07872304168 ബന്ധപ്പെടണമെന്ന് താല്പര്യപ്പെടുന്നു.

യുകെയിലെ നല്ലവരായ എല്ലാ വിശ്വാസികള്‍ക്കും ആഷിന്‍സിറ്റിയുടെ പുതുവത്സര ആശംസകള്‍ നേര്‍ന്ന്‌ കൊള്ളുകയും നമ്മുടെ ആ തീര്‍ത്ഥാടനത്തിന്റെ വിജയത്തിനായി പ്രാര്‍ത്ഥനാ സഹായം തേടുകയും ചെയ്യുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more