1 GBP = 103.87
breaking news

യുകെയില്‍ എങ്ങും പുല്‍ക്കൂട്; വ്യത്യസ്ത ചിന്തയോടെ യുകെകെസിഎ

യുകെയില്‍ എങ്ങും പുല്‍ക്കൂട്; വ്യത്യസ്ത ചിന്തയോടെ യുകെകെസിഎ

കത്തോലിക്കാ സഭാ സ്‌നേഹം ആത്മാവില്‍ അഗ്‌നിയായും ക്‌നാനായ സമുദായ സ്‌നേഹം നെഞ്ചിലേറ്റിയും തനിമ തന്‍ പാരമ്പര്യങ്ങള്‍ മുറുകെ പിടിക്കുന്ന യുകെ ക്‌നാനായ കാത്തലിക് അസോസിയേഷന്‍ വിശ്വാസ പ്രഘോഷണത്തിന്റെ പുത്തന്‍ നിശബ്ദ മാതൃകയായി യുകെയില്‍ എങ്ങും യൂണിറ്റ് അടിസ്ഥാനത്തില്‍ പുല്‍കൂട് മത്സരം സംഘടിപ്പിക്കുന്നു.
ക്രിസ്തുമസിനോട് അനുബന്ധിച്ചു ക്രിസ്തുവിന്റെ ജനന തിരുനാളിന്റെ മഹത്വം പ്രഘോഷിക്കുന്നതിനും വിശ്വാസ സത്യങ്ങള്‍ നിശബ്ദമായി പ്രഘോഷിക്കുന്നതിനും ഉപകരിക്കുന്ന പുല്‍കൂട് മത്സരത്തില്‍ അബര്‍ദീന്‍ മുതല്‍ ഡെവണ്‍ വരെയും നോര്‍ത്തേണ്‍ അയര്‍ലണ്ടിലുമായി വ്യാപിച്ചു കിടക്കുന്ന യുകെകെസിഎ യുടെ അന്‍പത് യൂണിറ്റുകളിലും പുല്‍ക്കൂടുകള്‍ ഒരുങ്ങുമ്പോള്‍ ക്രിസ്തുവിന്റെ ജനനതിരുനാളിന്റെ ദിവ്യാനുഭവം വരും തലമുറയ്ക്ക് കൂടി പകര്‍ന്നു നല്‍കുകയാണ്.
പുല്‍കൂട് മത്സരത്തോടൊപ്പം കരോള്‍ ഗാന മത്സരവും നടത്തപ്പെടും. വിശദ വിവരങ്ങള്‍ യൂണിറ്റ് ഭാരവാഹികളെ ഇമെയില്‍ മുഖാന്തിരം അറിയിക്കുതായിരിക്കുമെന്ന് സെന്‍ട്രല്‍ കമ്മിറ്റിക്കു വേണ്ടി പ്രസിഡന്റ് ബിജു മടക്കക്കുഴി, സെക്രട്ടറി ജോയി നെടുംതുരുത്തി എന്നിവര്‍ അറിയിച്ചു.

Post Your Comments Here ( Click here for malayalam )

Press Esc to close
show more