1 GBP = 103.68

യുകെകെസിഎ കണ്‍വന്‍ഷന്‍ ലോഗോ പ്രകാശനം ചെയ്തു….

യുകെകെസിഎ കണ്‍വന്‍ഷന്‍ ലോഗോ പ്രകാശനം ചെയ്തു….

ബിര്‍മിങ്ഹാം: യുകെയിലെ ഏറ്റവും വലിയ പ്രവാസി കത്തോലിക്കാ സമുദായ സംഘടനയായ യുകെ ക്‌നാനായ കാത്തലിക് അസോസിയേഷന്റെ പതിനാറാമത് വാര്‍ഷികാഘോഷങ്ങള്‍ പ്രൗഢഗംഭീരമായി ജൂലൈ എട്ടിന് നടക്കും. രാജകീയമായ പ്രൗഢി വിളിച്ചോതുന്ന ചെല്‍റ്റന്‍ഹാമിലെ ജോക്കി ക്ലബ്ബ് റേസ് കോഴ്‌സ് സെന്ററില്‍ നടക്കുന്ന കണ്‍വന്‍ഷന്റെ ബഹുവര്‍ണ്ണ ലോഗോ യുകെകെകെസിഎ പ്രസിഡന്റ് ബിജു മടക്കക്കുഴി, സെക്രട്ടറി ജോസി നെടുംതുരുത്തി പുത്തന്‍പുര, ട്രഷറര്‍ ബാബു തോട്ടം എന്നിവര്‍ ചേര്‍ന്ന് പ്രകാശനം ചേര്‍ന്ന്. സഭാ-സമുദായ സ്‌നേഹം ആത്മാവില്‍ അഗ്‌നിയായി ക്‌നാനായ ജനത എന്ന ആപ്തവാക്യത്തിലധിഷ്ഠിതമായിട്ടാണ് ലോഗോ രൂപപ്പെടുത്തിയിരിക്കുന്നത്.

കോട്ടയം അതിരൂപതയുടെ പ്രഥമ സ്വര്‍ഗ്ഗമദ്ധ്യസ്ഥനായ തിരുഹൃദയം പരിശുദ്ധാത്മാവിന്റെ അഭിഷേകം, യുകെകെസിഎ ലോഗോ, കോല്‍വിളക്ക് എന്നിങ്ങനെ സഭാപരമായും സമുദായപരമായും അര്‍ത്ഥവത്തായ ലോഗോ ആണ് കണ്‍വന്‍ഷന് വേണ്ടി രൂപപ്പെടുത്തിയിരിക്കുന്നത്.

യു.കെ.കെ.സി.എ പ്രസിഡന്റ് ബിജു മടക്കക്കുഴി ചെയര്‍മാനായുള്ള കണ്‍വന്‍ഷന്‍ കമ്മിറ്റിയില്‍ ജനറല്‍ സെക്രട്ടറി ജോസി നെടുംതുരുത്തിപുത്തന്‍പുര, ട്രഷറര്‍ ബാബു തോട്ടം, വൈസ് പ്രസിഡന്റ് ബാബു മുഖച്ചിറ, ജോ. സെക്രട്ടറി സഖറിയാ പുത്തന്‍കളം, ജോ. ട്രഷറര്‍ ഫിനൈല്‍ കളത്തില്‍കോട്ട്, ഉപദേശക സമിതി അംഗങ്ങളായ റോയി സ്റ്റീഫന്‍, ബെന്നി മാവേലി എന്നിവര്‍ അടങ്ങുന്ന വിവിധ കമ്മിറ്റികള്‍ കണ്‍വന്‍ഷന്‍ വിജയത്തിനായി പ്രവര്‍ത്തിക്കുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more