1 GBP = 99.47
breaking news

ബത്ലഹേം ഒരുക്കി ക്നാനായക്കാര്‍; കാരള്‍ സംഗീത മത്സരവും പുല്‍ക്കൂട് ഫലപ്രഖ്യാപനവും ശനിയാഴ്ച

ബത്ലഹേം ഒരുക്കി ക്നാനായക്കാര്‍; കാരള്‍ സംഗീത മത്സരവും പുല്‍ക്കൂട് ഫലപ്രഖ്യാപനവും ശനിയാഴ്ച

കെറ്ററിങ്ങ്: യുകെ ക്നാനായ കാത്തലിക് അസോസിയേഷന്‍ ഇദംപ്രഥമമായി നടത്തിയ പുല്‍ക്കൂട് മത്സരം ആവേശത്തോടെ യൂണിറ്റുകള്‍ ഏറ്റുവാങ്ങിയപ്പോള്‍ ഒരു രാജ്യം മൊത്തം ബെത്ലഹേം ആയി മാറി.
ക്രൈസ്തവ വിശ്വാസത്തിന്റെ മഹനീയ പ്രഘോഷണമായി മാറിയപ്പോള്‍ യു.കെ.കെ.സി.എയുടെ ആശയം യൂണിറ്റുകളിലേക്കും വ്യാപിച്ചു. ഒരു യൂണിറ്റില്‍ നിന്നും ഒരു പുല്‍ക്കൂട് വീതം ക്ഷണിച്ചപ്പോള്‍ യൂണിറ്റുകളിലും പുല്‍ക്കൂട് മത്സരം നടത്തി അതില്‍ മികച്ച പുല്‍ക്കൂടാണ് യു.കെ.കെ.സി.എയുടെ നാഷണല്‍ മത്സരത്തിലേക്ക് യൂണിറ്റുകള്‍ അയച്ചത്.

പുല്‍ക്കൂട് മത്സരത്തോടനുബന്ധിച്ചുള്ള കാരള്‍ സംഗീത മത്സരം ശനിയാഴ്ച രാവിലെ കൃത്യം 10.30ന് യു.കെ.കെ.സി.എ ആസ്ഥാന മന്ദിരത്തില്‍ ആരംഭിക്കും. ഒരു യൂണിറ്റില്‍ നിന്നും 12 അംഗങ്ങള്‍ പരമാവധിയുള്ള ഒരു ടീമിന് കരൊക്കെ ഉപയോഗിക്കാവുന്നതാണ്. 12 മിനിട്ട് സമയത്തിനുള്ളില്‍ 3 ഗാനങ്ങള്‍ ആലപിക്കാം. ഇംഗ്ലീഷ്/മലയാളം ഗാനങ്ങള്‍ മാത്രമേ ആലപിക്കാവൂ.

പുല്‍ക്കൂട് നിര്‍മ്മിച്ച യൂണിറ്റിന് കാരള്‍ മത്സരത്തില്‍ 25[%] ബോണസ് പോയിന്റും ലഭിക്കും. സ്വരമാധുര്യത്തിന് 25 ശതമാനം, ഈണത്തിന് 25 ശതമാനം, പ്രകടനത്തിന് 15 ശതമാനം,കോസ്റ്റ്യൂം 10 ശതമാനം എന്നിങ്ങനെയാണ് കാരള്‍ സംഗീതത്തിന്റെ വിധി നിര്‍ണയം അവലംബിക്കുന്നത്.

പുല്‍ക്കൂട് – കാരള്‍ മത്സരത്തിന് സമ്മാനങ്ങള്‍ സ്പോണ്‍സര്‍ ചെയ്തിരിക്കുന്നത് ബിജു മൂശാരിപറമ്പില്‍, മാത്യു വില്ലൂത്തറ, ഷാജി വില്ലൂത്തറ, ഷാജി വരാക്കുടി, ഷെല്ലി നെടുംതുരുത്തി പുത്തന്‍പുരയ്ക്കല്‍, അലക്സ് തൊട്ടിയില്‍ ബര്‍മിങ്ങ്ഹാം യൂണിറ്റിലെ എര്‍ഡിങ്ങ്ഡണ്‍ ആന്‍ഡ് ബട്ടണ്‍ കോള്‍ഡ്ഫീല്‍ഡ് കൂടാരയോഗം എന്നിവരാണ്.

യു.കെ.കെ.സി.എ പ്രസിഡന്റ് ബിജു മടക്കക്കുഴി, സെക്രട്ടറി ജോസി നെടുംതുരുത്തി പുത്തന്‍പുര, ട്രഷറര്‍ ബാബു തോട്ടം, വൈസ് പ്രസിഡന്റ് ജോസ് മുഖച്ചിറ, ജോ. സെക്രട്ടറി സഖറിയ പുത്തന്‍കളം, ജോ. ട്രഷറര്‍ ഫിനില്‍ കളത്തില്‍ക്കോട്ട് ഉപദേശക സമിതി അംഗങ്ങളായ ബെന്നി മാവേലില്‍, റോയി സ്റ്റീഫന്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more