1 GBP = 103.84
breaking news

ബ്രിട്ടീഷ് ദേശീയ പതാക പാറിപറന്നും, മുത്തുക്കുടയും, ചെണ്ടമേളവും ,നടൻമേള പകർപ്പുകളുമായി യു കെ ക്നാനായ കൺവെൻഷൻ തൃശൂർ പൂരമായിമാറി…

ബ്രിട്ടീഷ് ദേശീയ പതാക പാറിപറന്നും,  മുത്തുക്കുടയും, ചെണ്ടമേളവും ,നടൻമേള പകർപ്പുകളുമായി യു കെ ക്നാനായ കൺവെൻഷൻ തൃശൂർ പൂരമായിമാറി…

ടോം ജോസ് തടിയപാട്

യു കെ യിലെ തൃശൂർ പൂരം എന്നറിയപ്പെടുന്ന ക്‌നാനായ കൺവെൻഷൻ ഈ വർഷവും അതിഗംഭീരമായി നടത്തപ്പെട്ടു. മുത്തുക്കുടകളും നാടൻ വേഷവിധാനങ്ങളും  ചെണ്ടമേളവുമായി  ചെൽട്ടൻഹാമിനെ ഒരു മിനി തൃശൂർപൂരമാക്കി ക്നാനായ സമൂഹം മാറ്റി എന്നതുപറയാതിരിക്കാന്‍ കഴിയില്ല. ഏകദേശം നാലായിരത്തിൽ അധികം ആളുകൾ പരിപാടിയിൽ പങ്കെടുത്തു.

ഈ വർഷം കണ്ട ഏറ്റവും വലിയ ഒരു പ്രത്യേകത റാലിയിൽ കൂടുതൽ പാറികളിച്ച പതാക ബ്രിട്ടീഷ് ദേശിയ പതാകയായിരുന്നു. ഇന്ത്യന്‍ ദേശിയ പതാകയും കാണാമായിരുന്നു. ഒരു കുടിയേറ്റ സമൂഹം എന്നനിലയിൽ എത്തപ്പെട്ടുനിൽക്കുന്ന സമൂഹത്തിൽ ലയിച്ചുചേരുന്നതിന്റെ തുടക്കമായി ബ്രിട്ടിഷ് ദേശിയ പതാകയുടെ എണ്ണകൂടുതലിനെ നമുക്ക് നോക്കി കാണാം.

ശനിയാഴ്ച രാവിലെ 9 മണിക്ക്  UKKCA പ്രസിഡന്റ് തോമസ് ജോസഫ്‌ തൊണ്ണമാക്കിൽ പതാക ഉയർത്തിയതോടെ വർണ്ണശബളമായ കൺവെൻഷനു തുടക്കമായി. പിന്നീട് പത്തുമണിക്ക് കോട്ടയം സഹായ മെത്രാൻ ജോസഫ് പണ്ടാരശേരിയുടെ നേതൃത്വത്തിൽ വി. കുർബാന നടന്നു. തുടർന്നു നടന്ന റാലിയിൽ UKKCA യുടെ 51 യൂണിറ്റിൽ നിന്നുമുള്ള അംഗങ്ങൾ മനോഹരമായ ഉടയാടകൾ അണിഞ്ഞു പങ്കെടുത്തു. റാലിയുടെ മുൻനിരയിൽ ബിഷപ്പ് ജോസഫ് പണ്ടാരശേരി, ഇടുക്കി എം ൽ എ റോഷി അഗസ്റ്റിൻ, യു കെ കെ സി എ സെൻട്രൽ കമ്മറ്റി അംഗങ്ങൾ, വിശിഷ്ടാതിഥികൾ എന്നിവർ അണിനിരന്നു.

റാലിയിൽ ഒരു കർഷക സമൂഹം എന്ന നിലയിൽനിന്നും ക്നാനായ സമൂഹം വളർന്നതിന്റെ ഗതി വിഗതികളിൽ കുടിയേറ്റം മുതൽ അവസാനത്തെ കുടിയേറ്റത്തിന്റെ പ്രതീകമായ നഴ്സിംഗ് വരെ അവതരിപ്പിച്ചിരുന്നു.
കൂടതെ സമകാലീന സംഭവമായ അഗളിയിലെ മധുവിന്റെ കൊലപാതകം, കൂടാതെ ക്രിസ്തുവിന്റെ ക്രൂശുമരണവും ഭംഗിയായി നിശ്ചലദൃശൃമായി പ്രദര്‍ശിപ്പിച്ചിരുന്നു.

റാലിക്കു മുൻപ് UKKCA വിമൻസ് ഫോറത്തിന്റെ നേതൃത്വത്തിൽ നടന്ന ഫ്ലാഷ് മൊബ് സ്ത്രീ ശാക്തീകരണം വിളിച്ചോതുന്നതായിരുന്നു . കടുത്ത ചൂടില്‍ അവര്‍ നടത്തിയ ഫ്ലാഷ് മൊബ് അഭിനന്ദനമര്‍ഹിക്കുന്നു .

റാലിക്കു ശേഷം നിലവിളക്കു കൊളുത്തികൊണ്ട് ബിഷപ്പ് പണ്ടാരശ്ശേരി സാംസ്‌കാരിക സമ്മേളനത്തിന് തുടക്കം കുറിച്ചു. ഒരു കുടിയേറ്റ സമൂഹം എന്നനിലയിൽ കുടിയേറിചെല്ലുന്ന സമൂഹത്തിൽ ഇഴുകിച്ചേർന്നു ക്നാനായ സംസ്കാരവും കുടുംബപാരമ്പരൃവും നിലനിർത്തിപോകാൻ
ക്നാനായ സമൂഹം ശ്രമിക്കണമെന്നു ബിഷപ്പ് ഓർമിപ്പിച്ചു .കുടുംബമാണ് സമൂഹത്തിന്‍റെ അടിത്തറ കുടുംബം നന്നായാല്‍ സമൂഹം നന്നാകും അതുകൊണ്ട് കുടുംബത്തെ വിശ്വാസത്തില്‍ ഉറപ്പിച്ചുനിര്‍ത്താന്‍ കഴിയണമെന്ന് അദ്ദേഹം പറഞ്ഞു .

40 രാജ്യങ്ങളിലായി 18000 യുവാക്കൾ ഈ സമൂഹത്തിനുണ്ട് അവരിലൂടെയാണ് ഈ സമൂഹം വളരേണ്ടതെന്നു ബിഷപ്പ് പറഞ്ഞു .

ക്നാനായ സമൂഹം ലോകത്തു മുഴുവൻ നമ്മൂടെ സംസ്ക്കാരവും പാരമ്പരൃവും നിലനിർത്തുന്നതിൽ വലിയ പങ്കാണ് വഹിക്കുന്നതെന്നു ഇടുക്കി MLA റോഷി അഗസ്റ്റിൻ പറഞ്ഞു .

സമുദായത്തിന്റെ അടിസ്ഥാന മൂല്യങ്ങളിൽ നിന്നും വ്യതിചലിക്കാൻ ഞങ്ങൾ ഒരിക്കലും അനുവദിക്കില്ലെന്നു UKKCA പ്രസിഡണ്ട് തോമസ്
ജോസഫ്‌ തൊണ്ണമാക്കൽ, സെക്രട്ടറി സാജു ലൂക്കോസ് പാണപറമ്പില്‍ .എന്നിവർ അർത്ഥശങ്കക്കിടയില്ലാതെ പ്രഖൃാപിച്ചു . യു കെ യില്‍  പുതിയതായി രൂപികരിച്ച ക്നാനായ മിഷനുകൾ ക്നാനായ സമൂഹത്തിന്റെ വളർച്ചക്ക് ഉപഹരിക്കുമെന്നും അവർ പറഞ്ഞു.

പിന്നീട് കലാഭവൻ നൈസിന്റെ നേതൃത്വത്തിൽ നടന്ന വെൽക്കം ഡാൻസ് നിറഞ്ഞ കൈയടിയോടെയാണ് സദസ് ഏറ്റുവാങ്ങിയത് . ജോൺ മുളയുങ്കൽ സംവിധാനം ചെയ്ത മാതൃത്വത്തിന്റെ മഹത്വo വിളിച്ചറിയുന്ന സ്കിറ്റ് കാണികളുടെ കണ്ണുനിറയിച്ചു. ലിവർപൂൾ കുട്ടികൾ അവതരിപ്പിച്ച ഡാൻസും കാണികളുടെ ശ്രദ്ധയാകർഷിച്ചു .

മികച്ച കലാപരിപാടികളാണ് മറ്റു യൂണിറ്റുകളും അവതരിപ്പിച്ചത് . വാശിയേറിയ റാലിയിൽ ബെർമിങ്ങാം ഒന്നാം സമ്മാനവും ലിവർപൂൾ രണ്ടാം സമ്മാനവും നേടി . പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും നല്ലരീതിയിൽ ഭക്ഷണവും ക്രമീകരിച്ചിരുന്നു അങ്ങനെ പതിനേഴാമാതു UKKCA കൺവെൻഷൻ അതുക്കും മീതെ എന്നുപറയാം.

ബ്രിട്ടീഷ് ദേശീയഗാനത്തോടുകൂടി ആരംഭിച്ച സമ്മേളനം ഇന്ത്യൻ ദേശീയഗാനത്തോടുകൂടി രാത്രി  പത്തരയോടെ അവസാനിച്ചപ്പോള്‍ അടുത്തവര്‍ഷത്തെ കണ്‍വെന്‍ഷനുവരുമെന്ന് മനസ്സില്‍ പറഞ്ഞു എല്ലാവരും പിരിഞ്ഞു സംഘടനമികവുകൊണ്ട് സമ്പന്നമായിരുന്നു പതിനേഴാമതു  കണ്‍വെന്‍ഷന്‍ . .

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more