ബര്‍മ്മിങ്ഹാം: പതിനാറാമത് യുകെ ക്‌നാനായ കാത്തലിക് അസോസിയേഷന്റെ കണ്‍വന്‍ഷന്‍ കിക്കോഫിന് ഉജ്ജ്വല തുടക്കം. രാജകീയ പ്രൗഢിയാര്‍ന്ന ചെല്‍റ്റന്‍ഹാമിലെ ജോക്കി റേസ്‌കോഴ്‌സ് ക്ലബ്ബില്‍ ജൂലൈ എട്ടിന് കണ്‍വന്‍ഷന്‍ നടത്തുന്നതിന്റെ വിവിധ കമ്മിറ്റികളെ യു.കെ.കെ.സി.എ ആസ്ഥാനമന്ദിരത്തില്‍ ചേര്‍ന്ന നാഷണല്‍ കമ്മിറ്റിയില്‍ തിരഞ്ഞെടുത്തു.
നാഷണല്‍ കൗണ്‍സിലില്‍ എത്തിയ യൂണിറ്റുകളില്‍ നിന്നും നറുക്കിട്ടാന് പ്രഥമ ടിക്കറ്റ് പ്രകാശനത്തിന് യൂണിറ്റിനെ തിരഞ്ഞെടുത്തത്. നിഷ സ്റ്റീഫന്‍ എന്ന ബാലിക നറുക്കെടുത്തപ്പോള്‍ പ്രഥമ ടിക്കറ്റ് സ്വീകരിക്കുവാന്‍ അര്‍ഹമായത് ലിവര്‍പൂള്‍ യൂണിറ്റാണ്. യു.കെ.കെ.സി.എ പ്രസിഡന്റ് ബിജു മടക്കക്കുഴി ലിവര്‍പൂള്‍ യൂണിറ്റ് ഭാരവാഹികളായ സാജു പാണംപറമ്പില്‍, ബിജു എന്നിവര്‍ക്ക് പ്രഥമ ടിക്കറ്റുകള്‍ നല്‍കി പ്രകാശനം ചെയ്തു.

വളര്‍ച്ചയുടെ പടവുകള്‍ കയറുന്ന യു.കെ.കെ.സി.എയുടെ ചരിത്രത്തിലെ ഏറ്റവും ബൃഹത്തായ കണ്‍വന്‍ഷന്‍ സെന്ററാണ് മാള്‍ട്ടന്‍ഹാമിലെ ജോക്കി ക്ലബ്ബ് റേസ് കോഴ്‌സ് സെന്റര്‍.
300 ഏക്കറിലായി സ്ഥിതി ചെയ്യുന്ന ജോക്കി ക്ലബ്ബ് റേസ് കോഴ്‌സ് സെന്ററില്‍ പതിനായിരം കാറുകള്‍ പാര്‍ക്ക് ചെയ്യുവാനുള്ള സൗകര്യമുണ്ട്. രാജകീയ പ്രൗഢിയാര്‍ന്ന വേദിയും വേദിക്കു പിന്നിലായി അതിബൃഹത്തായ സ്‌ക്രീനും കണ്‍വന്‍ഷന് മാറ്റ് കൂട്ടും.

യു.കെ.കെ.സി.എ പ്രസിഡന്റ് ബിജു മടക്കക്കുഴി ചെയര്‍മാനായുള്ള കണ്‍വന്‍ഷന്‍ കമ്മിറ്റിയില്‍ ജനറല്‍ സെക്രട്ടറി ജോസി നെടുംതുരുത്തിപുത്തന്‍പുര, ട്രഷറര്‍ ബാബു തോട്ടം, വൈസ് പ്രസിഡന്റ് ബാബു മുഖച്ചിറ, ജോ. സെക്രട്ടറി സഖറിയാ പുത്തന്‍കളം, ജോ. ട്രഷറര്‍ ഫിനൈല്‍ കളത്തില്‍കോട്ട്, ഉപദേശക സമിതി അംഗങ്ങളായ റോയി സ്റ്റീഫന്‍, ബെന്നി മാവേലി എന്നിവര്‍ വിവിധ കമ്മിറ്റി അംഗങ്ങളായി കണ്‍വന്‍ഷന്‍ വിജയത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി.
click on malayalam character to switch languages