1 GBP = 104.18

സാമുദായിക വികാരാവേശത്താല്‍ ത്രസിപ്പിക്കുന്ന സ്വാഗതഗാന നൃത്തപരിശീലനം വെള്ളിയാഴ്ച മുതല്‍….

സാമുദായിക വികാരാവേശത്താല്‍ ത്രസിപ്പിക്കുന്ന സ്വാഗതഗാന നൃത്തപരിശീലനം വെള്ളിയാഴ്ച മുതല്‍….

ചെല്‍ട്ടന്‍ഹാം: ജൂലൈ എട്ടിന് ചെല്‍റ്റന്‍ഹാമിലെ ജോക്കി ക്ലബ്ബില്‍ നടത്തപ്പെടുന്ന പതിനാറാമത് യുകെകെസിഎ കണ്‍വന്‍ഷന്റെ ഏറ്റവും ആകര്‍ഷണങ്ങളില്‍ ഒന്നാണ് സ്വാഗത നൃത്തം. സദസിനെ ഒന്നടങ്കം ആവേശ കൊടുമുടിയിലെത്തിക്കുന്ന ദ്രുതതാള സ്വര സമന്വയത്തോടെ യുവ സംഗീത സംവിധായകന്‍ ഷാന്റി ആന്റണി അങ്കമാലി സംഗീതമിട്ട യുകെകെസിഎയുടെ സ്വാഗത ഗാനം സദസിനെ ഒന്നടങ്കം ത്രസിപ്പിക്കും.

100 ലധികം യുവതി യുവാക്കള്‍ രാജകീയ പ്രൗഢിയാര്‍ന്ന വേദിയില്‍ നിറഞ്ഞാടുമ്പോള്‍ യുകെകെസിഎ കണ്‍വന്‍ഷനില്‍ പുതുചരിത്രം സൃഷ്ടിക്കും.

വെള്ളി (ജൂണ്‍ 30 ), ശനി (ജൂലൈ 1), ഞായര്‍ (ജൂലൈ 2) തീയതികളില്‍ സ്വാഗതഗാന നൃത്തപരിശീലനങ്ങള്‍ നടത്തപ്പെടുകയാണ്. വെള്ളിയാഴ്ച വൈകുന്നേരം 5.30 മുതല്‍ ഒന്‍പത് വരെയും, ശനിയാഴ്ച 10 മുതല്‍ ഒന്‍പത് വരെയും, ഞായറാഴ്ച പത്ത് മുതല്‍ ആറ് മണി വരെയുമാണ് പരിശീലനം പരിശീലനം നടക്കുന്നത്. വിദൂരത്ത് നിന്നും വരുന്നവര്‍ക്ക് താമസസൗകര്യം ഒരുക്കുന്നതാണ്. സ്വാഗതഗാന നൃത്തത്തിന് ചേരുവാന്‍ ആഗ്രഹിക്കുന്നവര്‍ യൂണിറ്റ് ഭാരവാഹികള്‍ വഴിവൈസ് പ്രസിഡന്റ് ജോസ് മുഖച്ചിറയുടെ പക്കല്‍ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ് (07983417360).

കണ്‍വന്‍ഷന്‍ ഏറ്റവും മനോഹരമാക്കുന്നതിനുള്ള അവസാന മിനുക്ക് പണിയിലാണ് യുകെകെസിഎ ഭാരവാഹികള്‍. ഏറ്റവും മികച്ച അത്യാധുനിക സൗകര്യങ്ങളുള്ള ലോക നേതാക്കളും ബ്രിട്ടീഷ് രാജകുടുംബാംഗങ്ങളും സന്ദര്‍ശിക്കാറുള്ള ജോക്കി ക്ലബ്ബില്‍ സുരക്ഷാ സംവിധാനത്തോടെയാണ് കണ്‍വന്‍ഷന്‍ നടത്തപ്പെടുന്നത്.

കൺവൻഷൻ വിജയത്തിന് യുകെകെസിഎ പ്രസിഡന്റ് ബിജു മടക്കക്കുഴി ജനറൽ സെക്രട്ടറി ജോസി നെടുംതുരുത്തി പുത്തൻപുര, ട്രറഷർ ബാബു തോട്ടം, വൈസ് പ്രസിഡന്റ് ജോസ് മുഖച്ചിറ, ജോയിന്റ് സെക്രട്ടറി സഖറിയ പുത്തൻകളം, ജോയിന്റ് ട്രഷറർ ഫിനിൽ കളത്തിൽകോട്ട്, ഉപേദേശക സമിതി അംഗങ്ങൾ ആയ ബെന്നി മാവേലി, റോയി സ്റ്റീഫൻ എന്നിവരുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ നടന്നു വരുന്നു.

 

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more