1 GBP =
breaking news

സൂര്യ കൃഷ്ണമൂർത്തി, എം.ജി. ശ്രീകുമാർ എന്നീ വിശിഷ്ട വ്യക്തികളുടെ സാന്നിധ്യം; യുകെകെസിഎ അവാർഡ് നൈറ്റ് ഗംഭീരമായി….

സൂര്യ കൃഷ്ണമൂർത്തി, എം.ജി. ശ്രീകുമാർ എന്നീ വിശിഷ്ട വ്യക്തികളുടെ സാന്നിധ്യം; യുകെകെസിഎ അവാർഡ് നൈറ്റ് ഗംഭീരമായി….

ബ​ർ​മിം​ഗ്ഹാം: പ്രൗ​ഢ​ഗം​ഭീ​ര​മാ​യ സ​ദ​സ്, വി​ശി​ഷ്ട വ്യ​ക്തി​ക​ളു​ടെ സാന്നിധ്യം, മി​ക​വാ​ർ​ന്ന ക​ലാ​പ​രി​പാ​ടി​ക​ൾ എന്നിവ​യാ​ൽ സം​മ്പുഷ്ട​മാ​യ യുകെ​കെ​സി​എ ക​ലാ​മേ​ള​യും പ്ര​ഥ​മ അ​വാ​ർ​ഡ് നൈ​റ്റും മ്യൂ​സി​ക്ക​ൽ നൈ​റ്റും ക്നാനായക്കാ​ർ ആ​സ്വ​ദി​ച്ചു. യു​കെ​കെ​സി​എ ഇ​ദം​പ്ര​ദ​മാ​യി റി​ലീ​സ് ചെ​യ്ത “കി​നാ​യി ഗീ​ത​ങ്ങ​ൾ” എ​ന്ന സി​ഡി പ്രകാ​ശ​ന​വും അവാർ​ഡ് നൈ​റ്റി​നോ​ടൊ​പ്പം ന​ട​ന്നു.

ബ​ർ​മിം​ഗ്ഹാ​മി​ലെ ബ​ഥേ​ൽ സെ​ന്‍റ​റി​ൽ ഏ​ഴു വേ​ദി​ക​ളി​ലാ​യി​ട്ടാ​ണ് ക​ലാ​മേ​ള ന​ട​ത്ത​പ്പെ​ട്ട​ത്. രാ​വി​ലെ 9,30ന് ​ആ​രം​ഭി​ച്ച ക​ലാ​മേ​ള​യി​ൽ നാ​നൂ​റി​ല​ധി​കം ക​ലാ​പ്ര​തി​ഭ​ക​ളാ​ണ് വി​വി​ധ മ​ത്സ​ര​യി​ന​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്ത​ത്. ഓ​രോ കലാപരിപാടി ക​ഴി​യു​മ്പോഴും ജ​ഡ്ജിം​ഗ് ക​മ്മി​റ്റി​ക​ൾ അ​വാ​ർ​ഡു​ക​ൾ പ്രഖ്യാ​പി​ച്ചു സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. വൈ​കു​ന്നേ​രം നാ​ല​ര​യ്ക്ക് ക​ലാ​മ​ത്സ​ര​ങ്ങ​ൾ പൂ​ർ​ണ​മാ​യും പ​ര്യ​വ​സാ​നി​ച്ചു.

തു​ട​ർ​ന്നു ന​ട​ന്ന അ​വാ​ർ​ഡ് നൈ​റ്റ് സൂ​ര്യ ഫെ​സ്റ്റി​വ​ൽ സ്റ്റേ​ജ് ഷോ​യി​ലൂ​ടെ ലോ​ക​പ്ര​ശ​സ്ത​മാ​യ സൂ​ര്യകൃ​ഷ്ണ​മൂ​ർ​ത്തി അ​വാ​ർ​ഡ് നൈ​റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്തു. തു​ട​ർ​ന്നു വി​വി​ധ മേ​ഖ​ല​ക​ളി​ൽ മി​ക​വു തെ​ളി​യി​ച്ച​വ​ർ​ക്ക് പ്ര​ഥ​മ യുകെകെസിഎ അ​വാ​ർ​ഡു​ക​ൾ ന​ൽ​കി.

മി​ക​ച്ച സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​നു​ള്ള അ​വാ​ർ​ഡ് കോ​ട്ട​യം അ​തി​രൂ​പ​താ വികാരി ജ​ന​റ​ൽ ഫാ. ​മൈ​ക്കി​ൾ വെട്ടിക്കാട്ടിനും ക​മ്മി​റ്റ്മെ​ന്‍റ് അ​വാ​ർ​ഡ് യുകെ​കെ​സി​എ​യു​ടെ പ്ര​ഥ​മ സ്പി​രി​ച്വ​ൽ അ​ഡ്വൈ​സ​റാ​യ ഫാ. ​സി​റി​യ​ക് മറ്റത്തി​ലി​നും സ​മ്മാ​നി​ച്ചു. സി​വി​ക്യു വെ​സ്റ്റ് മി​നി​സ്റ്റ​ർ അ​വാ​ർ​ഡ് നേ​ടി​യ അ​ല​ൻ തോ​മ​സ് പൊ​ക്ക​ത്തേ​ൽ, ജിസിഎസ്ഇ പ​രീ​ക്ഷ​യി​ൽ മി​ക​വു നേ​ടി​യ ജെ​ൻ ഫിലി​പ്പ്, ഉ​പ​ന്യാ​സ മ​ത്സ​ര​വി​ജ​യി​ക​ളാ​യ മാ​ത്യു പുളിക്കതൊട്ടിയിൽ, സ​രി​ത ജി​ൻ​സ്, ബി​ജു ന​ബ​ത്തേ​ൽ, ഇ​ട​വ​ക സ​ന്ദ​ർ​ശ​ന വി​ജ​യി​ക​ളാ​യ സോ​ണ ബെ​ന്നി മാ​വേ​ലി​ൽ (43 ഇ​ട​വ​ക​ക​ൾ), റെ​യ്ച്ച​ൽ അ​ഭി​ലാ​ഷ് (32 ഇ​ട​വ​ക​ക​ൾ), മൈ​ലാ​ടും​പാ​റ, അ​ലീ​ന രാ​മ​ച്ച​നാ​ട്(19 ഇ​ട​വ​ക​ക​ൾ) എന്നിവ​രെ​യും തു​ട​ർ​ച്ച​യാ​യി ആ​റു ത​വ​ണ ബാ​ഡ്മി​ന്‍റ​ണ്‍ വി​ജ​യി​ക​ളാ​യ സി​ബു-​അ​നീ​ഷ്, വ​ടം​വ​ലി ജേ​താ​ക്ക​ളാ​യ കവ​ൻ​ട്രി ആ​ൻ​ഡ് വാ​ർ​വി​ക്ഷെ​യ​ർ യൂ​ണി​റ്റ്, ആ​പ്ത​വാ​ക്യ വി​ജ​യി ജെ​യി​ൻ സ്റ്റീ​ഫ​ൻ, യു​കെ​കെ​സി​എ സ്പെ​ഷ്യ​ൽ ഹോ​ണേ​ഴ്സ് അ​വാ​ർ​ഡി​ന് മേ​രി ചൊള്ള​മ്പേലും അ​ർ​ഹ​യാ​യി. ഗ്രാ​റ്റി​റ്റ്യൂ​ഡ് അ​വാ​ർ​ഡി​ന് അ​ലൈ​ഡ് ഗ്രൂ​പ്പും ശ്രീകുമാർ ആ​ന​ന്ദ് ടി​വി​യും സ്റ്റീ​ഫ​ൻ ചാ​ണ്ടി​യും അ​ർ​ഹ​രാ​യി.

ക​ഴി​ഞ്ഞ 17 വ​ർ​ഷ​ങ്ങ​ളി​ൽ യു​കെ​കെ​സി​എ​യു​ടെ വ​ള​ർ​ച്ച​യ്ക്ക് സം​ഭാ​വ​ന​ക​ൾ ന​ൽ​കി​യ യു​കെ​കെ​സി​എ മു​ൻ ഭാരവാഹി​ക​ളെ ക​മ്മി​റ്റ്മെ​ന്‍റ് അ​വാ​ർ​ഡ് നൽകി ആ​ദ​രി​ച്ചു. ക​ണ്‍​വ​ൻ​ഷ​ൻ ടി​ക്ക​റ്റ് ഏ​റ്റ​വും അ​ധി​കം വി​റ്റ​ഴി​ച്ച യൂണിറ്റിനു​ള്ള അ​വാ​ർ​ഡ് കെ​റ്റ​റിം​ഗ് യൂ​ണി​റ്റ് അ​ർ​ഹ​മാ​യി. മി​ക​ച്ച റീജിയണായി ല​ണ്ട​ൻ റീ​ജ​ണും നോ​ർ​ത്ത് ഈ​സ്റ്റ് റീ​ജ​ണും മി​ക​ച്ച യൂണിറ്റുകളായി ബെ​ർ​മിം​ഗ്ഹാം യൂ​ണി​റ്റും ബ്രി​സ്റ്റോ​ൾ യൂ​ണി​റ്റും തെരഞ്ഞെ​ടു​ത്തു.

സിങ് വിത്ത് എംജി മത്സരത്തിലെ വിജയികളെ എം.ജി. ശ്രീകുമാർ പ്രഖ്യാപിച്ചു. സ്മിത തോട്ടം വിജയിയും ലെക്സി ടോജോ സ്പെഷ്യൽ അവാർഡും നേടി.

പ്ര​സി​ഡ​ന്‍റ് ബി​ജു മ​ട​ക്ക​ക്കുഴി, സെ​ക്ര​ട്ട​റി ജോ​സി നെ​ടും​തു​രു​ത്തി പുത്തൻപുര, ട്ര​ഷ​റ​ർ ബാ​ബു തോ​ട്ടം, വൈ​സ് പ്രസിഡ​ന്‍റ് ജോ​സ് വാ​ല​ച്ചി​റ, ജോ. ​സെ​ക്ര​ട്ട​റി സ​ഖ​റി​യ പു​ത്ത​ൻ​കു​ളം, ജോ. ​ട്ര​ഷ​റ​ർ ഫി​നി​ൽ ക​ള​ത്തി​ക്കോ​ട്, അഡ്വൈ​സ​ർ​മാ​രാ​യ ബെ​ന്നി മാ​വേ​ലി, റോ​യി സ്റ്റീ​ഫ​ൻ എ​ന്നി​വ​ർ പരിപാടികൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Post Your Comments Here ( Click here for malayalam )

Press Esc to close

other news

show more