1 GBP = 103.96

യുകെകെസിഎ കണ്‍വന്‍ഷന്‍; വാശിയേറിയ റാലി മത്സരത്തിനായി യൂണിറ്റുകള്‍

യുകെകെസിഎ കണ്‍വന്‍ഷന്‍; വാശിയേറിയ റാലി മത്സരത്തിനായി യൂണിറ്റുകള്‍

കെറ്ററിംഗ്: യുകെ ക്‌നാനായ കാത്തലിക് അസോസിയേഷന്റെ പതിനാറാമത് വാര്‍ഷികാഘോഷങ്ങളും ഏകദിന കണ്‍വന്‍ഷനും ജൂലൈ എട്ടിന് ചെല്‍റ്റന്‍ഹാമിലെ ജോക്കി ക്ലബ്ബില്‍ നടത്തപ്പെടുമ്പോള്‍ വാശിയേറിയ റാലി മത്സരത്തിനായി യൂണിറ്റുകള്‍ ഒരുങ്ങുന്നു.
ജോക്കി ക്ലബ്ബിലെ അതിവിശാലമായ റേസ് കോഴ്‌സ് മൈതാനത്ത് യുകെകെസിഎയുടെ അന്‍പത് യൂണിറ്റുകള്‍ “സഭ – സമുദായ സ്‌നേഹം ആത്മാവില്‍ അഗ്‌നിയായി ക്‌നാനായ ജനത” എന്ന ആപ്ത വാക്യത്തിലധിഷ്ഠിതമായി അണിനിരക്കും. ആപ്ത വാക്യത്തിലധിഷ്ഠിതമായി ഫോട്ടോകളും, വിവിധ ദൃശ്യ രൂപങ്ങളും അണിനിരന്ന് പ്രൗഢ ഗംഭീരമായ റാലി യുകെ ക്‌നാനായ സമൂഹത്തിന്റെ ശക്തി പ്രകടനമാകും.
വിവിധ കാറ്റഗറിയിലായി നടത്തപ്പെടുന്ന റാലി മത്സരം ഇത്തവണ ഏറെ വാശിയേറിയതും കടുപ്പമുള്ളതുമാകും. പല യൂണിറ്റിങുകളും ഇപ്പോള്‍ തന്നെ യൂണിഫോം വസ്ത്രങ്ങള്‍ ഓര്‍ഡര്‍ ചെയ്തു കഴിഞ്ഞു.
ലോകത്തിലെ അറിയപ്പെടുന്ന കുതിരപന്തയവേദിയും, കുതിരയോട്ട മത്സരങ്ങളും നടത്തപ്പെടുന്ന ചെല്‍റ്റന്‍ഹാമിലെ ജോക്കി ക്ലബ്ബില്‍ വിവിധ രാജകുടുംബാംഗങ്ങളും ശത കോടീശ്വരന്മാരുമടക്കം വന്നു ചേരുന്ന വേദിയില്‍ യുകെകെസിഎയുടെ പതിനാറാമത് കണ്‍വന്‍ഷന്‍ നടക്കുമ്പോള്‍ ഏറ്റവും മികച്ച രീതിയില്‍ കണ്‍വന്‍ഷന്‍ നടത്താനുള്ള ശ്രമത്തിലാണ് യുകെകെസിഎ നാഷണല്‍ കൗണ്‍സിലും ക്‌നാനായ സമുദായംഗങ്ങളും.
പ്രസിഡന്റ് ബിജു മടുക്കക്കുഴി, സെക്രട്ടറി ജോസി നെടുംതുരുത്തിപുത്തന്‍പുര, ട്രഷറര്‍ ബാബു തോട്ടം, വൈസ് പ്രസിഡന്റ് ജോസ് മുഖച്ചിറ, ജോയിന്റ് സെക്രട്ടറി സഖറിയാ പുത്തന്‍കളം, ജോയിന്റ് സെക്രട്ടറി ഫിനില്‍ കളത്തില്‍കോട്, ഉപദേശകസമിതി അംഗങ്ങളായ ബെന്നി മാവേലില്‍, റോയി സ്റ്റീഫന്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചു വരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more