1 GBP = 104.01

ഇന്ന് ബ്രിട്ടനും യൂറോപ്പും വെന്തുരുകും; ബ്രിട്ടനിൽ 32 ഡിഗ്രിയും മറ്റ് യൂറോപ്യൻ രാജ്യങ്ങളിൽ 40ഡിഗ്രി സെൽഷ്യസ് വരെ ചൂടും

ഇന്ന് ബ്രിട്ടനും യൂറോപ്പും വെന്തുരുകും; ബ്രിട്ടനിൽ 32 ഡിഗ്രിയും മറ്റ് യൂറോപ്യൻ രാജ്യങ്ങളിൽ 40ഡിഗ്രി സെൽഷ്യസ് വരെ ചൂടും

ലണ്ടൻ: ബ്രിട്ടൻ ഇന്ന് ചൂട് കൊണ്ട് വെന്തുരുകും, എന്നാൽ അതിനേക്കാൾ അപകടകരമായ അവസ്ഥയിലാണ് പല യൂറോപ്യൻ രാജ്യങ്ങളും. താപനില നാല്പത് ഡിഗ്രി സെൽഷ്യസ് വരെയെത്തുമെന്നാണ് മുന്നറിയിപ്പ്. ബ്രിട്ടനിൽ ഏകദേശം 32 ഡിഗ്രി സെൽഷ്യസോളം ചൂട് അനുഭവപ്പെടും. സൗത്ത് ഈസ്റ്റ് ഭാഗങ്ങളിലാകും കൂടുതൽ ഇത് അനുഭവപ്പെടുക. 42 വർഷത്തിനിടയിൽ ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുന്നുവെന്നാണ് കണക്ക്.

ഫുടബോൾ ക്ലെബ്ബൂകൾക്കും മറ്റും ഇതിനകം തന്നെ അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ബിബിസി റിപ്പോർട്ട് ചെയ്ത പ്രകാരം കെറ്ററിംഗിൽ തങ്ങളുടെ ക്ലെബ്ബൂകളുടെ ഗ്രൗണ്ടുകളിൽ 30,000 ലിറ്റർ വെള്ളമാണ് പമ്പ് ചെയ്ത് വിട്ടതെന്ന് പറയപ്പെടുന്നു. ലണ്ടനിൽ ഈയാഴ്ച അവസാനത്തോടെ താപനില 88 ഫാരൻഹീറ്റിലേക്ക് എത്തുമെന്ന് മെറ്റ് ഓഫീസ് പറയുന്നു. അതേസമയം നോർത്ത് ഇംഗ്ലണ്ടിലും സ്കോട്ട്ലൻഡിലും നോർത്തേൺ അയര്ലന്ഡിലും ലഭിക്കുക 70 ഫാരൻഹീറ്റ്‌ ചൂടാകും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more