1 GBP = 103.12

കൊറോണ വൈറസിന്റെ വകഭേദം കൂടുതൽ മാരകമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ

കൊറോണ വൈറസിന്റെ വകഭേദം കൂടുതൽ മാരകമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ

ലണ്ടൻ: യുകെയിൽ ആദ്യമായി തിരിച്ചറിഞ്ഞ കോവിഡ് -19 വേരിയന്റ് യഥാർത്ഥ വൈറസിനേക്കാൾ മാരകമായേക്കാമെന്ന് പ്രധാനമന്ത്രി മുന്നറിയിപ്പ് നൽകി. പുതിയ വേരിയന്റ് ഉയർന്ന തോതിലുള്ള മരണവുമായി ബന്ധപ്പെട്ടിരിക്കാമെന്നതിന് ചില തെളിവുകൾ ലഭിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി. വെള്ളിയാഴ്ച ഡൗണിംഗ് സ്ട്രീറ്റ് വാർത്താ സമ്മേളനത്തിലാണ് ബോറിസ് ജോൺസൺ ഇക്കാര്യം വെളിപ്പെടുത്തിയത്. നിലവിലെ വാക്‌സിനുകൾ കൊറോണ വൈറസിനും അതിന്റെ പുതിയ വേരിയന്റിനുമെതിരെ ഫലപ്രദമായി തുടരുന്നുവെന്ന് നിലവിലുള്ള എല്ലാ തെളിവുകളും കാണിക്കുന്നതായി ജോൺസൺ കൂട്ടിച്ചേർത്തു.

പുതിയ വകഭേദത്തോടെ ആയിരത്തിൽ അറുപതോളം പേരാണ് രോഗബാധിതരായത്.
യുകെ വേരിയന്റിന്റെ ലഭ്യമായ ഡാറ്റ സൂചിപ്പിക്കുന്നത് ഒരേ പ്രായത്തിലുള്ള 1000 പേരിൽ 13 അല്ലെങ്കിൽ 14 പേർക്ക് ജീവഹാനിയുണ്ടായെന്ന് സർക്കാരിന്റെ മുഖ്യ ശാസ്ത്ര ഉപദേഷ്ടാവ് സർ പാട്രിക് വാലൻസ് പറഞ്ഞു. അതേസമയം പുതിയ വേരിയന്റുകൾ കാണപ്പെട്ട മറ്റ് രാജ്യങ്ങളായ ദക്ഷിണാഫ്രിക്ക, ബ്രസീൽ എന്നിവിടങ്ങളിൽ വാക്സിനുകളുടെ ഫലപ്രാപ്തിയെക്കുറിച്ച് കൃത്യതയില്ലെന്ന് അദ്ദേഹം പറഞ്ഞു.വാക്സിനുകൾക്ക് പ്രവർത്തിക്കാൻ സാധ്യത കുറവുള്ള ചില കാര്യങ്ങൾ അവയിൽ ഉണ്ടെന്നതിൽ തങ്ങൾക്ക് കൂടുതൽ ആശങ്കയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ടിൽ നിന്നുള്ള കണക്കുകൾ പ്രകാരം യുകെയിൽ നിലവിൽ നാൽപത്തിനാല് പേർക്ക് ദക്ഷിണാഫ്രിക്കൻ കൊറോണ വൈറസ് ഉണ്ട്, 71 ഓളം പേർക്ക് രോഗം ബാധിച്ചിരുന്നു. പുതിയ വകഭേദങ്ങൾ പ്രവേശിക്കുന്നത് തടയാൻ രാജ്യത്തിന്റെ അതിർത്തികൾ സംരക്ഷിക്കുന്നതിന് കൂടുതൽ നടപടികൾ ആവശ്യമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

കെന്റിൽ ആദ്യമായി തിരിച്ചറിഞ്ഞ യുകെ വേരിയൻറ് 70% കൂടുതൽ ട്രാൻസ്മിസിബിൾ ആണെന്ന് കരുതപ്പെടുന്നു. കൊറോണ വൈറസ് വർദ്ധിക്കുന്നത് തടയാൻ ഇംഗ്ലണ്ടും സ്കോട്ട്ലൻഡും ജനുവരി 4 ന് പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു.
ആരോഗ്യവകുപ്പിന്റെ ഏറ്റവും പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത് പുതിയ കോവിഡ്-19 അണുബാധകളുടെ എണ്ണം ഒരു ദിവസം 1% മുതൽ 4% വരെ കുറയുന്നു എന്നാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more