1 GBP = 103.96

കൊറോണയേക്കാളും കൊടും തണുപ്പിനേക്കാളും ഭീതിതമായ ഇന്ത്യൻഭരണകൂട ഭീകരതക്കെതിരിൽ UKയിലും ശക്തമായ പ്രതിഷേധം

കൊറോണയേക്കാളും കൊടും തണുപ്പിനേക്കാളും ഭീതിതമായ ഇന്ത്യൻഭരണകൂട ഭീകരതക്കെതിരിൽ UKയിലും ശക്തമായ പ്രതിഷേധം

ഡൽഹിയിലെ കൊടുംതണുപ്പിനെയും മറ്റു പ്രയാസങ്ങളേയും അവഗണിച്ച് , സർക്കാരിന്റെ ഭീഷണികൾക്ക് വഴങ്ങാതെ പൊരുതുന്ന കർഷകരുടെ സമരവീര്യത്തിനു ഐക്യദാർഢ്യം പ്രഖ്യാപിച്ചു സമീക്ഷ യുകെയും

റിപബ്ലിക് ദിനത്തിൽ
ഡൽഹിയിൽ ഇന്ത്യൻ കർഷകർ നടത്തിയ ചരിത്രത്തിൻ്റെ സുവർണ്ണ ലിപികളിൽ എഴുതപ്പെട്ട ട്രാക്റ്റർ റാലിക്ക് പിന്തുണയർപ്പിച്ചു ഓൺ ലൈൻ പ്രതിഷേധമാണ് യു കെ യിലെ ഇടതുപക്ഷ കലാ സാംസ്‌കാരിക സംഘടനയായ സമീക്ഷ UK സംഘടിപ്പിച്ചത്.

ഐതിഹാസികമായ റാലിക്കു ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ സമീക്ഷയുടെ പ്രവർത്തകർ യുകെയിലെ വസതികളിൽ നിന്ന് സാങ്കൽപിക കൃഷിയിടങ്ങൾ രൂപപ്പെടുത്തി കൃഷിക്കാരുടെ വേഷങ്ങൾ ധരിച്ചാണ് ഐക്യദാർഢ്യജ്വാല ഉയർത്തിയത്. ഓരോ സമീക്ഷ പ്രവർത്തകരുടേയും അനുഭാവികളുടേയും കുടുംബങ്ങളും സമര പോരാളികളായി മാറുന്ന അപൂർവ്വ കാഴ്ചക്കും ബ്രിട്ടൺ സാക്ഷ്യം വഹിച്ചു.

കർഷകസമരത്തോടുള്ള ഐക്യദാർഢ്യത്തിൽ പ്രവാസികളിലധികം പേരും സമീക്ഷയ്ക്കൊപ്പം അണിചേർന്നതോടെ ഇന്ത്യയ്ക്ക് വെളയിലും ധീരമായ കർഷക സമരത്തിന്റെ ആശയാവകാശങ്ങളെ ലോകജനങ്ങളിലേക്കു പകർന്നു നൽകാനായി.

കിസാൻ പരേഡിലൂടെ റിപ്പബ്ലിക് ദിനത്തിൽ നാല് അതിർത്തിയിലൂടെ ട്രാക്ടറുകളുമായി കർഷകർ ഡൽഹി നഗരത്തിൽ പ്രവേശിച്ചതോടെ സ്വാതന്ത്ര്യസമരത്തിനു ശേഷം ഇന്ത്യാമഹാരാജ്യം ദർശിച്ച ഒരു ഉജ്വല സമരത്തിൻ്റെ ചരിത്രമാണ് കുറിക്കപ്പെട്ടത്.

ജയ് ജവാൻ ജയ് കിസാൻ എന്നതാണ് ഇന്ത്യയുടെ മുദ്രാവാക്യമെന്നും ഇതിൽ നിന്ന് കിസാനെ അടർത്തിയെടുത്തു കോർപറേറ്റുകൾക്ക് തീറ്റയായി കൊടുക്കുന്നതാണ് ഇന്ത്യൻ ഭരണകൂടത്തിൻ്റെ പുതിയ ബില്ലെന്നും അത് പൂർണ്ണമായും പിൻവലിക്കണമെന്നും കർഷകർ ഒന്നടങ്കം ഇന്ത്യൻ ഭരണകൂടത്തോടു ആവശ്യപ്പെട്ടു.

ആ കരുത്തുറ്റ ശബ്ദത്തിന് തുടർന്നും പിന്തുണയേകാൻ ലോകമെമ്പാടുമുള്ള ജനാധിപത്യ വിശ്വാസികൾ തയ്യാറാകണമെന്നും അവരുടെ അവകാശ സമരങ്ങളെ വിജയിപ്പിക്കാനുതകുന്ന പിന്തുണയും നിലപാടുകളും സ്വീകരിക്കണമെന്നും ഐക്യദാർഢ്യ സമരത്തിൽ അണിനിരന്നു കൊണ്ട് ബ്രിട്ടണിലെ ഏറ്റവും വലിയ
ഇടതുപക്ഷ സാംസ്കാരിക സംഘടനയായ സമീക്ഷ UK ലോകജനതയോടഭ്യർത്ഥിച്ചു.

വാർത്ത
ഇബ്രാഹിം വാക്കുളങ്ങര

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more