1 GBP = 103.12

റുവാണ്ട കരാർ കാര്യക്ഷമമാക്കാൻ സർക്കാർ; ആഭ്യന്തര സെക്രട്ടറി സുല്ല ബ്രാവർമാൻ റുവാണ്ട സന്ദർശിക്കും

<strong>റുവാണ്ട കരാർ കാര്യക്ഷമമാക്കാൻ സർക്കാർ; ആഭ്യന്തര സെക്രട്ടറി സുല്ല ബ്രാവർമാൻ റുവാണ്ട സന്ദർശിക്കും</strong>

ലണ്ടൻ: അഭയാർഥികളെ റുവാണ്ടയിലേക്ക് അയക്കാനുള്ള സർക്കാരിന്റെ കരാർ നിയമപരമായ വെല്ലുവിളികളിൽ കുടുങ്ങിക്കിടക്കുന്നതിനാൽ ആഭ്യന്തര സെക്രട്ടറി ഈ വാരാന്ത്യത്തിൽ റുവാണ്ടയിലേക്ക് പോകും.

ബ്രിട്ടനിൽ അഭയം തേടിയവരെ മധ്യ ആഫ്രിക്കൻ രാജ്യത്തേക്ക് നാടുകടത്തി അവരുടെ അപേക്ഷ പ്രോസസ്സ് ചെയ്യുകയും വിജയിച്ചാൽ അവിടെ തീർപ്പാക്കുകയും ചെയ്യുന്ന കരാറിന് യുകെയും റുവാണ്ടയും തമ്മിൽ ധാരണയായിട്ട് 11 മാസമാകുന്നു. എന്നാൽ യൂറോപ്യൻ മനുഷ്യാവകാശ കോടതിയിൽ അപ്പീൽ നൽകിയതിനെത്തുടർന്ന് കഴിഞ്ഞ വർഷം ജൂണിൽ അഭയാർത്ഥികളുമായി പുറപ്പെടാനിരുന്ന വിമാനം അവസാന നിമിഷം റദ്ദാക്കുകയായിരുന്നു. തുടർന്ന് ഇക്കാര്യങ്ങളിൽ കൂടുതൽ നടപടികൾ ഉണ്ടായിട്ടില്ല.

കഴിഞ്ഞ വർഷം ഏപ്രിലിലാണ് പദ്ധതി ഒപ്പിട്ടത്.
2022-ൽ ഏകദേശം 45,728 പേർ ചാനൽ വഴി യുകെയിലേക്ക് കടന്നു. മുൻ വർഷത്തെ അപേക്ഷിച്ച് 60% വർധനവാണ് രേഖപ്പെടുത്തിയത്. എന്നാലിത് പൂർണ്ണമായും നിറുത്തലാക്കാനുള്ള പരിശ്രമത്തിലാണ് സർക്കാർ. ഇത് സംബന്ധിച്ച് ഫ്രഞ്ച് സർക്കാരുമായും ധാരണയിലെത്തിയിരുന്നു.

“യുകെ-റുവാണ്ട മൈഗ്രേഷൻ ആൻഡ് ഇക്കണോമിക് ഡെവലപ്‌മെന്റ് പാർട്ണർഷിപ്പ് ഒരു തകർപ്പൻ സമീപനമാണ്, ഇത് ചെറിയ ബോട്ട് ക്രോസിംഗ് പോലുള്ള അപകടകരവും നിയമവിരുദ്ധവുമായ യാത്രകൾക്കെതിരെ ശക്തമായ പ്രതിരോധമായി പ്രവർത്തിക്കും”. ഹോം ഓഫീസ് വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

അനധികൃത കുടിയേറ്റം നിർത്താനുള്ള തങ്ങളുടെ പദ്ധതിയുടെ ഭാഗമായി സർക്കാരിന്റെ പ്രതിബദ്ധത ശക്തിപ്പെടുത്താനും കരാർ ഉടൻ പ്രവർത്തനക്ഷമമാക്കാനുള്ള പദ്ധതികൾ ചർച്ച ചെയ്യാനും ഹോം സെക്രട്ടറി സുവെല്ല ബ്രെവർമാൻ റുവാണ്ട സന്ദർശിക്കുമെന്നും ഹോം ഓഫീസ് വ്യക്തമാക്കി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more