1 GBP = 103.92

ഏറ്റവുമധികം പ്രതിദിന മരണനിരക്കും കോവിഡ് കേസുകളും രേഖപ്പെടുത്തി ബ്രിട്ടൻ

ഏറ്റവുമധികം പ്രതിദിന മരണനിരക്കും കോവിഡ് കേസുകളും രേഖപ്പെടുത്തി ബ്രിട്ടൻ

ലണ്ടൻ: മഹാമാരി ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവുമധികം പ്രതിദിന മരണനിരക്കും കോവിഡ് കേസുകളും ഇന്ന് ബ്രിട്ടനിൽ രേഖപ്പെടുത്തി. ആരോഗ്യവകുപ്പ് മേധാവികൾ 1,325 കോവിഡ് മരണങ്ങളും 68,053 കോവിഡ് കേസുകളുമാണ് ഇരുപത്തിനാല് മണിക്കൂറിനിടെ രേഖപ്പെടുത്തിയത്.

ആദ്യ തരംഗത്തിൽ ഏപ്രിൽ 21 ന് ആയിരുന്നു ഏറ്റവുമധികം മരണങ്ങൾ നടന്നത്. 1,224 മരണങ്ങളാണ് അന്ന് രേഖപ്പെടുത്തിയിരുന്നത്. അതേസമയം കഴിഞ്ഞ വെള്ളിയാഴ്ച രേഖപ്പെടുത്തിയ 613 മരണങ്ങളിൽ നിന്നും 116.2 ശതമാനം വർധനവാണ് ഇന്നത്തെ കണക്കിൽ കാണിക്കുന്നത്.

നഷ്ടപ്പെട്ട ഓരോ ജീവിതവും ഒരു ദുരന്തമാണ്, പക്ഷേ ദുഃഖകരമെന്നു പറയട്ടെ, ഈ വ്യാപനം തടയുന്നതുവരെ മരണസംഖ്യ ഇനിയും ഉയരുമെന്ന് പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ടിലെ കോവിഡ് -19 റെസ്പോൺസ് ഡയറക്ടർ ഡോ. വില്യം വെൽ‌ഫെയർ പറഞ്ഞു. കൊറോണ വൈറസ് ബാധിച്ച ഏകദേശം മൂന്നിൽ ഒരാൾക്ക് രോഗലക്ഷണങ്ങളില്ല, അത് തിരിച്ചറിയാതെ തന്നെ അത് പടരുകയും ചെയ്യും. നമ്മുടെ പ്രിയപ്പെട്ടവരെ സംരക്ഷിക്കാൻ നാമെല്ലാവരും സാധ്യമാകുന്നിടത്ത് വീട്ടിൽ തന്നെ തുടരേണ്ടത് അത്യാവശ്യമാണ്. ഇത് പുതിയ അണുബാധകൾ കുറയ്ക്കുകയും എൻഎച്ച്എസിലെ സമ്മർദ്ദം കുറയ്ക്കുകയും ജീവൻ രക്ഷിക്കുകയും ചെയ്യുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

രാജ്യത്തുടനീളം ദിനംപ്രതി 150,000ത്തോളം പേർക്ക് വരെ കൊറോണ വൈറസ് പിടിപെടാമെന്ന മുന്നറിയിപ്പും സേജ് കമ്മിറ്റി നൽകിയിട്ടുണ്ട്. ആർ നിരക്ക് 1.0 നും 1.4 നും ഇടയിലായിലാണ്. അതേസമയം പേര് വെളിപ്പെടുത്താത്ത ഒരു മുതിർന്ന സേജ് ഉപദേഷ്ടാവ്, മാർച്ച് മുതൽ ഏപ്രിൽ വരെയുള്ള ഇരുണ്ട ദിവസങ്ങളിൽ യഥാർത്ഥ കേസുകളുടെ എണ്ണം കണക്കാക്കിയ ഒരു ലക്ഷത്തിന് മുകളിലാണെന്ന് അവകാശപ്പെട്ടു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more