1 GBP = 103.81

ആർ-റേറ്റ് ‘0.6 ലേക്ക് താഴുന്നു’, യുകെയിലെ പ്രതിദിന കോവിഡ് കേസുകൾ ഒരാഴ്ചയ്ക്കുള്ളിൽ കുറഞ്ഞത് 7.5 ശതമാനം

ആർ-റേറ്റ് ‘0.6 ലേക്ക് താഴുന്നു’, യുകെയിലെ പ്രതിദിന കോവിഡ് കേസുകൾ ഒരാഴ്ചയ്ക്കുള്ളിൽ കുറഞ്ഞത് 7.5 ശതമാനം

ലണ്ടൻ: യുകെയിലെ പ്രതിദിന കോവിഡ് കേസുകൾ കുറയുന്നതിന്റെ ആശ്വാസത്തിലാണ് അധികൃതർ. ആർ റേറ്റും 0.6 ലേക്ക് താഴ്ന്നു. ഇന്നലെ രേഖപ്പെടുത്തിയത് 48,682 കോവിഡ് കേസുകളാണ്. അതേസമയം മരണനിരക്കിൽ 7% വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇരുപത്തിനാല് മണിക്കൂറിനിടെ ഇന്നലെ രേഖപ്പെടുത്തിയത് 1,248 മരണങ്ങളാണ്. 80 വയസ്സിനു മുകളിലുള്ളവരൊഴികെ എല്ലാ പ്രായക്കാരിലും അണുബാധകൾ കുറയുന്നതായി പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ട് വ്യക്തമാക്കി.

48,682 കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ രാജ്യത്തെ മൊത്തം പകർച്ചവ്യാധി 3,292,014 ആയി ഉയർന്നു. 24 മണിക്കൂറിനുള്ളിൽ മരണങ്ങൾ 1,248 ഉയർന്നു, കഴിഞ്ഞയാഴ്ച ഇതേസമയം രേഖപ്പെടുത്തിയ 1,162 മരണങ്ങളിൽ നിന്ന് 7.4 ശതമാനം വർധനവാണ്. ഇതോടെ യുകെയിലെ ആകെ മരണസംഖ്യ 86,015 ആയി. വിനാശകരമായ രണ്ടാമത്തെ തരംഗത്തിന്റെ പിടിയിൽ എൻ‌എച്ച്‌എസ് രോഗികളിൽ നിന്ന് ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നതിനാൽ രാജ്യം ‘വളരെ ഭീകരമായ ഒരു കാലഘട്ടം’ ഒഴിവാക്കുന്നതിന് ജനങ്ങൾ ലോക്ക്ഡൗൺ നിയമങ്ങൾ കർശനമായി പാലിക്കണമെന്ന് സർ പാട്രിക് വാലൻസ് മുന്നറിയിപ്പ് നൽകി.

ജനുവരി 10 വരെയുള്ള ആഴ്ചയിൽ നോർത്ത് വെസ്റ്റ്, സൗത്ത് വെസ്റ്റ്, വെസ്റ്റ് മിഡ്‌ലാന്റ്സ് ഒഴികെയുള്ള എല്ലാ പ്രദേശങ്ങളിലും അണുബാധ കുറയുന്നതായി പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ടിന്റെ ഏറ്റവും പുതിയ അപ്‌ഡേറ്റിൽ പറയുന്നു. കേസുകളിൽ കുറവ് ഉണ്ടായിരുന്നിട്ടും, ആശുപത്രിയിൽ പ്രവേശിപ്പിക്കൽ, ഐസിയു പ്രവേശനം, മരണനിരക്ക് എന്നിവ വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് പിഎച്ച്ഇ നിരീക്ഷണ റിപ്പോർട്ടിൽ കണ്ടെത്തി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more