1 GBP = 103.61
breaking news

യുകെ മലയാളി ഫുട്ബാൾ ടൂർണമെന്റ്; രജിസ്‌ട്രേഷൻ ആരംഭിച്ചിരിക്കുന്നു

യുകെ മലയാളി ഫുട്ബാൾ ടൂർണമെന്റ്; രജിസ്‌ട്രേഷൻ ആരംഭിച്ചിരിക്കുന്നു

ഡോർചെസ്റ്റർ : യുകെയിലെ ഫുട്ബോൾ പ്രേമികളെ ഒന്നടങ്കം ആവേശം കൊള്ളിച്ചുകൊണ്ടു ഡോർചെസ്റ്റർ മലയാളി കമ്യൂണിറ്റി സെപ്റ്റംബർ 10ന് സംഘടിപ്പിക്കുന്ന രണ്ടാമത് മലയാളി ഇന്റർസിറ്റി ഫുട്‍ബോൾ ടൂർണമെന്റ് 2022 ൽ പങ്കെടുക്കുന്നതിനുള്ള രെജിസ്ട്രേഷൻ ആരംഭിച്ചിരിക്കുന്നു.

പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ടീമുകൾക്ക്‌ ഓഗസ്റ്റ് 28ന് മുൻപായി രെജിസ്ട്രേഷൻ ഫീസായ £100 നൽകി രജിസ്ട്രേഷൻ ചെയ്യാവുന്നതാണ്. യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 12 ടീമുകളെ പങ്കെടിപ്പിച്ചുകൊണ്ടു നടത്തുന്ന ഈ ടൂർണമെന്റിൽ വിജയികളെ കാത്തിരിക്കുന്നത് ഡിഎംസി എവർറോളിങ് ട്രോഫിയും £500 ക്യാഷ് പ്രൈസും ആണ്. റണ്ണറപ്പ് ആകുന്ന ടീമിന് £250 ക്യാഷ് പ്രൈസ് ലഭിക്കുന്നതാണ്.

ക്വാർട്ടർ ഫൈനലിന് മുൻപ് ഗ്രൂപ്പ് സ്റ്റേജ് മത്സരങ്ങളും ക്വാർട്ടർ ഫൈനൽ മുതൽ നോക്ക്ഔട്ട് മത്സരങ്ങളുമായാണ് ടൂർണമെന്റ് നടക്കുക. പങ്കെടുക്കുന്ന ടീമുൾക്കു ആവശ്യമായ എല്ലാ സൗകര്യങ്ങളും ടൂർണമെന്റിന്റെ സംഘാടകരായ DMC മലയാളി കമ്മ്യൂണിറ്റി ഒരുക്കി കഴിഞ്ഞു. പങ്കെടുക്കുന്ന ടീം അംഗങ്ങൾക്ക് മിതമായ നിരക്കിൽ ഭക്ഷണം ലഭിക്കുന്നതിനുള്ള സൗകര്യവും ലഭ്യമാണെന്ന് സംഘാടകർ അറിയിച്ചിരിക്കുന്നു .

ഡോർസെറ്റ് കൗണ്ടി ഹോസ്പിറ്റൽ ഫൗണ്ടേഷൻ ട്രസ്റ്റ് ചാരിറ്റി ഇവന്റ് ആയിട്ടാണ് ഡോർചെസ്റ്ററിലെ മലയാളി സംഘടന ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചിരിക്കുന്നത് . ടൂർണമെന്റിൽ നിന്ന് ലഭിക്കുന്ന മുഴുവൻ ലാഭവും ഡോർസെറ്റ് കൗണ്ടി ഹോസ്പിറ്റലിന്റെ ചാരിറ്റിയിലേക്ക് സംഭവനചെയ്യുന്നതാണ് എന്നും സംഘാടകർ അറിയിച്ചിരിക്കുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more