1 GBP = 100.66

രണ്ടാമത് യുകെ കോലഞ്ചേരി സംഗമത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു

രണ്ടാമത് യുകെ കോലഞ്ചേരി സംഗമത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു

2016 ഒക്ടോബര്‍ മാസം എട്ടാം തീയതി ശനിയാഴ്ച രാവിലെ 10 മാണി മുതല്‍ വൈകീട്ട് 8 മാണി വരെ ബര്‍മിംഗ്ഹാമിലെ മൂര്‍ പൂള്‍ ഹാളില്‍ വച്ച് നടക്കുന്ന രണ്ടാമത് യുകെ കോലഞ്ചേരി സംഗമത്തിന്റെ അവസാനഘട്ട ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നു.
സംഘാടക സമിതി കണ്‍വീനര്‍ നെയ്സന്റ് ജേക്കബ്, ട്രഷറര്‍ സണ്ണി വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ രൂപീകരിച്ചു പ്രവര്‍ത്തിച്ചു വരുന്നു.
പബ്ലിസിറ്റി, അഡ്മിനിസ്‌ട്രേഷന്‍ കണ്‍വീനര്‍: നെയ്സന്റ് ജേക്കബ് (ബ്രിസ്റ്റോള്‍)
രജിസ്ട്രേഷന്‍ & ഫിനാന്‍സ്: സണ്ണി വര്‍ഗീസ് (ലിവര്‍പൂള്‍)
കല & സാംസ്‌കാരികം: ജോണ്‍സന്‍ മാണി (പീറ്റര്‍ബറോ)
പ്രോഗ്രാം കമ്മിറ്റി: തങ്കച്ചന്‍ എറെക്കാട്ടുകുഴി (ബ്രിസ്റ്റോള്‍)
ഫുഡ് & അക്കോമഡേഷന്‍: ജെബി ചാക്കപ്പന്‍ (ബിര്‍മ്മിങ്ഹാം)
ട്രാന്‍സ്പോര്‍ട്ടേഷന്‍: ദീപു എബ്രഹാം (ബിര്‍മ്മിങ്ഹാം) തുടങ്ങിയവരുടെ നേതൃത്വത്തില്‍ പുരോഗമിക്കുന്നു.
സംഗമത്തിനോടനുബന്ധിച്ചു വടംവലി, ചെണ്ടമേളം, സാംസ്‌കാരിക ഘോഷയാത്ര, മുതിര്‍ന്നവരുടെയും കുട്ടികളുടെയും വിവിധ കലാപരിപാടികള്‍ എന്നിവ ചടങ്ങിന് മാറ്റ് കൂട്ടും. വൈകീട്ട് 6 മണിക്ക് ശേഷം ‘ഡിവൈന്‍ വോയ്സ് ബിര്‍മിംഗ്ഹാമിന്റെ’ ഗാനമേളയും വിഭവസമൃദ്ധമായ ആദ്യയും ഉണ്ടായിരിക്കുമെന്ന് സംഘാടക സമിതി അറിയിച്ചു.
വേദി:
THE MOORPOOL HALL, THE CIRCLE
HARBORNE, BIRMINGHAM, B179DY

Post Your Comments Here ( Click here for malayalam )

Press Esc to close
show more