1 GBP = 103.69

യുകെയിലെ കോവിഡ് കേസുകൾ ഒരാഴ്ചയ്ക്കുള്ളിൽ 32% വർദ്ധിച്ചു; ആശുപത്രി പ്രവേശനങ്ങൾ ഉയരുമെന്ന് യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി ചീഫ് എക്സിക്യൂട്ടീവ്

യുകെയിലെ കോവിഡ് കേസുകൾ ഒരാഴ്ചയ്ക്കുള്ളിൽ 32% വർദ്ധിച്ചു; ആശുപത്രി പ്രവേശനങ്ങൾ ഉയരുമെന്ന് യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി ചീഫ് എക്സിക്യൂട്ടീവ്

ലണ്ടൻ: കൊവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം ഇനിയും ഉയരുമെന്ന് യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി ചീഫ് എക്സിക്യൂട്ടീവ് അറിയിച്ചു.ഹോസ്പിറ്റൽ കേസുകളും അണുബാധകളും മുമ്പത്തെ ഏറ്റവും ഉയർന്ന നിലയിലാണ്, ഇത് മറ്റ് രോഗികളെ ചികിത്സിക്കുന്നതിൽ സമ്മർദ്ദമുണ്ടാക്കാമെന്ന് യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി ചീഫ് എക്സിക്യൂട്ടീവ് ടേം ജെനി ഹാരിസ് ബിബിസിയോട് പറഞ്ഞു.

യുകെയിലെ കോവിഡ് കേസുകൾ ഒരാഴ്ചയ്ക്കുള്ളിൽ 32% വർദ്ധിച്ച കണക്കുകൾ പുറത്ത് വന്നതിന് പിന്നാലെയാണ് ഇവരുടെ മുന്നറിയിപ്പ്. സാധാരണ ജീവിതത്തിലേക്ക് പോകാൻ ജനങ്ങളെ പ്രോത്സാഹിപ്പിക്കുകയാണെന്നും എന്നാൽ മുൻകരുതൽ മാർഗത്തിലൂടെ മാത്രമെന്നും ടേം ജെന്നി പറഞ്ഞു.

ഇംഗ്ലണ്ടിൽ, ജൂൺ 30 ന് ഏകദേശം 9,000 ആശുപത്രി കിടക്കകൾ കോവിഡ് രോഗികൾക്കായി മാറ്റിവച്ചിരുന്നു. മാസത്തിന്റെ ആരംഭം മുതൽ പ്രവേശനം ഇരട്ടിയായി. മറ്റ് യുകെ പ്രദേശങ്ങളിൽ നിന്നുള്ള ഡാറ്റ കാലികമല്ലെങ്കിലും ജൂണിൽ സമാനമായ വർദ്ധനവ് സൂചിപ്പിക്കുന്നു.

ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്‌സിന്റെ സർവേ ഡാറ്റ പ്രകാരം കഴിഞ്ഞ ആഴ്‌ച ഏകദേശം 500,000 കേസുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. അണുബാധകളുടെ ഏറ്റവും പുതിയ വർദ്ധനവ്, ഒമിക്‌റോണിന്റെ BA.4, BA.5 എന്ന് വിളിക്കപ്പെടുന്ന രണ്ട് പുതിയ ഉപ വകഭേദങ്ങളാൽ നയിക്കപ്പെടുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more