1 GBP = 103.81

അതിവ്യാപന ​കൊറോണ വൈറസ്​; യു.കെ വിമാനങ്ങളുടെ വിലക്ക്​ ജനുവരി ഏഴുവരെ നീട്ടി

അതിവ്യാപന ​കൊറോണ വൈറസ്​; യു.കെ വിമാനങ്ങളുടെ വിലക്ക്​ ജനുവരി ഏഴുവരെ നീട്ടി

ബ്രിട്ടനിൽ ജനിതകമാറ്റം സ്​ഥിരീകരിച്ച ​കൊറോണ വൈറസ്​ പടരുന്ന സാഹചര്യത്തിൽ യു.കെയിൽനിന്നുള്ള വിമാനങ്ങൾക്കുണ്ടായിരുന്ന വിലക്ക്​ ഇന്ത്യ നീട്ടി. യു.കെയിൽനിന്ന്​ ഇന്ത്യയിലേക്കുള്ളതും തിരിച്ചും വിലക്ക്​ തുടരും. ഡിസംബർ 31 വരെയുണ്ടായിരുന്ന വിലക്ക്​ ജനുവരി ഏഴുവരെയാണ്​ നീട്ടിയത്​. ജനുവരി ഏഴിന്​ ശേഷം കർശന നിയന്ത്രണങ്ങളോടെ വിമാന സർവിസ്​ പുനരാരംഭിക്കുമെന്നും വിശദാംശങ്ങൾ പിന്നീട്​ അറിയിക്കുമെന്നും വ്യോമയാനമന്ത്രി ഹർദീപ്​ സിങ്​ പുരി ട്വീറ്റ്​ ചെയ്​തു.

​ബ്രിട്ടനിൽ ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ്​ പടർന്നുപിടിച്ച സാഹചര്യത്തിൽ ഡിസംബർ 31 വരെ വിമാനവിലക്ക്​ ഏർപ്പെടുത്തുകയായിരുന്നു. ബ്രിട്ടനിലെ അതിവ്യാപന വൈറസ്​ ബാധ​ ഇന്ത്യയിൽ 20 പേർക്കാണ്​ ഇതുവരെ സ്​ഥിരീകരിച്ചത്​. ചൊവ്വാഴ്ച ആറുപേർക്ക്​ രോഗം സ്​ഥിരീകരിച്ചിരുന്നു. 14 പേർക്ക്​ ബുധനാഴ്​ച രോഗം സ്​ഥിരീകരിച്ചു. 

ഒരു മാസത്തിനിടെ യു.കെയിൽ നിന്ന്​ 33,000 പേരാണ്​ ഇന്ത്യയിലെത്തിയത്​. ഇവരെല്ലാവരും നിരീക്ഷണത്തിലാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. 

ബ്രിട്ടനിലും ദക്ഷിണാഫ്രിക്കയിലും ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ്​ ബാധ അതിവേഗം പടരുന്നുണ്ട്​. ഡെൻമാർക്ക്​, നെതർലൻഡ്​സ്​, ആസ്​ട്രേലിയ, ഇറ്റലി, സ്വീഡൻ, ഫ്രാൻസ്​, സ്​പെയിൻ, സ്വിറ്റ്​സർലൻഡ്​, ജർമനി, കാനഡ, ജപ്പാൻ, ​െലബനൻ, സിംഗപ്പൂർ എന്നീ രാജ്യങ്ങളിലും പുതിയ കൊറോണ വൈറസ് വകഭേദം​ സ്​ഥിരീകരിച്ചിട്ടുണ്ട്​.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more